വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ദേ വീണ്ടും നരെയ്ന്‍, കാര്‍ത്തിക് എന്തുകൊണ്ട് ഇതാവര്‍ത്തിക്കുന്നു? ട്രോള്‍

തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും നരെയ്ന്‍ ഫ്‌ളോപ്പായിരുന്നു

ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും ഓപ്പണറായി ഇറങ്ങി ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ ട്രോളിന് ഇരയായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. 15 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സിനെതിരേ നരെയ്‌ന് നേടാനായത്. 14 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടിയിരുന്നു.

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ ഡെക്കായി മടങ്ങിയ നരെയ്ന്‍ മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ കളിയില്‍ ഒമ്പത് റണ്‍സിനു പുറത്താവുകയും ചെയ്തിരുന്നു. മോശം ഫോമിലായിട്ടും രാജസ്ഥാനെതിരേ വീണ്ടും നരെയ്‌നെ ഓപ്പണറാക്കിയ കാര്‍ത്തികിന്റെ തീരുമാനത്തെയാണ് പലരും ചോദ്യം ചെയ്യുകയും അതോടൊപ്പം നരെയ്‌നെ ട്രോളുകളും ചെയ്തത്.

IPL 2020: ആര്‍സിബി പഴയ ആര്‍സിബിയല്ല, ഇത്തവണ ചാംപ്യന്മാരായേക്കും! കാരണങ്ങളറിയാംIPL 2020: ആര്‍സിബി പഴയ ആര്‍സിബിയല്ല, ഇത്തവണ ചാംപ്യന്മാരായേക്കും! കാരണങ്ങളറിയാം

IPL 2020: ഇവര്‍ മടിയന്‍മാര്‍- മുംബൈ, സിഎസ്‌കെ ടീമിലെ രണ്ടു പേര്‍ വീതം, രോഹിത്തുമുണ്ട്!IPL 2020: ഇവര്‍ മടിയന്‍മാര്‍- മുംബൈ, സിഎസ്‌കെ ടീമിലെ രണ്ടു പേര്‍ വീതം, രോഹിത്തുമുണ്ട്!

രാജസ്ഥാനെതിരേ പേസര്‍ ജയദേവ് ഉനാട്കട്ടിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് നരെയ്ന്‍ ക്രീസ് വിട്ടത്. ഉനാട്കട്ടിന്റെ അഞ്ചാം ഓവറിലെ മൂന്നാമത്തെ പന്തില്‍ സിക്‌സറും നാലാം പന്തില്‍ ബൗണ്ടറിയും പായിച്ച നരെയ്ന്‍ അഞ്ചാമത്തെ പന്തില്‍ ബൗള്‍ഡായി മടങ്ങി. ഉനാട്കട്ടിന്റെ സ്ലോ ബോളില്‍ നരെയ്‌ന് ടൈമിങ് പാളിയപ്പോള്‍ പന്ത് നേരെ മിഡില്‍ സ്റ്റംപില്‍ പതിക്കുകയായിരുന്നു.

ഈ നീക്കം ക്ലിക്കാവാനുന്നില്ലെന്ന് ബോധ്യമായിട്ടും ദിനേഷ് കാര്‍ത്തിക് വീണ്ടുമെന്തിനാണ് നരെയ്‌നെ ആദ്യം ബാറ്റിങിന് അയക്കുന്നതെന്നായിരുന്നു ട്വിറ്ററിലൂടെ ഒരു ചോദ്യം.

2

ആദ്യം ബാറ്റിങ്, ആദ്യം ബൗളിങ് ഇന്നിങ്‌സ് തുടങ്ങുന്നത് എങ്ങനെയാണെങ്കിലും അത് സുനില്‍ നരെയ്‌നിലൂടെ ആയിരിക്കും-

എനിക്കു എല്ലാമറിയാം, ഞാന്‍ വിദഗ്ധനായിരുന്നു എന്നായിരുന്നു ഒരു ട്രോള്‍

3

കരീബിയന്‍ പ്രീമിയര്‍ ലീഗിലെയും ഐപിഎല്ലിലെയും നരെയ്‌ന്റെ പ്രകടനങ്ങള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിച്ചായിരുന്നു മറ്റൊരു ട്രോള്‍.

ഭൂരിഭാഗം ടീമുകള്‍ക്കും സുനില്‍ നരെയ്ന്‍ ഇപ്പോള്‍ ഫ്രീ വിക്കറ്റായി മാറിയിട്ടുണ്ടെന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Wednesday, September 30, 2020, 22:22 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X