വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മാര്‍ഷ്, ഭുവി, ഇപ്പോള്‍ വിജയ് ശങ്കറും പിന്‍മാറി! ഹൈദരാബാദിന് വീണ്ടും തിരിച്ചടി

പരിക്കു കാരണമാണ് ഓള്‍റൗണ്ടറുടെ പിന്‍മാറ്റം

ഐപിഎല്ലിന്റെ പ്ലേഓഫിലെത്താന്‍ ജീവന്‍മരണ പോരാട്ടങ്ങള്‍ക്കു തയ്യാറെടുക്കുന്ന മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ സേവനം ഇനിയുള്ള മല്‍സരങ്ങളില്‍ നിന്നു പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. ഗ്രേഡ് രണ്ടില്‍പ്പെട്ട പരിക്കാണ് താരത്തിന്റേതെന്നാണ് വിവരം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഹൈദരാബാദിന്റെ അവസാനത്തെ കളിക്കിടെയാണ് ശങ്കറിനു പരിക്കേറ്റത്.

1

ഡിസിക്കെതിരേ ബൗള്‍ ചെയ്യവെ തന്റെ രണ്ടാം ഓവറില്‍ ശങ്കറിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേല്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 219 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ശങ്കറിന് ബാറ്റ് ചെയ്യാന്‍ അവസരവും ലഭിച്ചിരുന്നില്ല. വെറും രണ്ടു വിക്കറ്റ് നഷ്ടത്തിലായിരുന്നു എസ്ആര്‍എച്ച് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

കളിയില്‍ ഡിസിയുടെ ഇന്നിങ്‌സില്‍ 1.5 ഓവര്‍ ബൗള്‍ ചെയ്ത ശേഷം പരിക്കു കാരണം ശങ്കര്‍ ഗ്രൗണ്ടില്‍ നിന്നും മടങ്ങുകയായിരുന്നു. തുടര്‍ന്ന് ശങ്കറിന്റെ ഓവറിലെ ശേഷിച്ച പന്തെറിഞ്ഞത് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറായിരുന്നു.
ശങ്കര്‍ ഈ സീസണില് ഏഴു മല്‍സരങ്ങളിലാണ് ഹൈദരാബാദിനായി കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലെ ഫിഫ്റ്റിയടക്കം 97 റണ്‍സും താരം നേടിയിരുന്നു. കൂടാതെ നാലു വിക്കറ്റുകളും ശങ്കര്‍ വീഴ്ത്തിയിരുന്നു.

IPL 2020: നാലാം സ്ഥാനത്തെത്താന്‍ 4 ടീമുകള്‍, ഏറ്റവും സാധ്യത അവര്‍ക്ക് മാത്രം, റണ്‍റേറ്റ് കളി മാറ്റുംIPL 2020: നാലാം സ്ഥാനത്തെത്താന്‍ 4 ടീമുകള്‍, ഏറ്റവും സാധ്യത അവര്‍ക്ക് മാത്രം, റണ്‍റേറ്റ് കളി മാറ്റും

IPL 2020: 'ടി20യുടെ ബ്രാഡ്മാന്‍'- ക്രിസ് ഗെയ്‌ലിനെ പുകഴ്ത്തി വീരേന്ദര്‍ സെവാഗ്IPL 2020: 'ടി20യുടെ ബ്രാഡ്മാന്‍'- ക്രിസ് ഗെയ്‌ലിനെ പുകഴ്ത്തി വീരേന്ദര്‍ സെവാഗ്

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ്, ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു ശേഷം പരിക്കു കാരണം ഐപിഎല്ലില്‍ നിന്നും പിന്‍മാറേണ്ടി വന്ന മൂന്നാമത്തെ ഹൈദരാബാദ് താരമാണ് ശങ്കര്‍. സീസണിന്റെ തുടക്കത്തില്‍ തന്നെയാണ് മാര്‍ഷിനു പരിക്കേല്‍ക്കുന്നത്. പിന്നീട് ഭുവിക്കും പരിക്കറ്റിരുന്നു. ഹൈദരാബാദിന്റെ മറ്റൊരു താരത്തിനും ഡല്‍ഹിക്കെതിരായ കഴിഞ്ഞ കളിക്കിടെ പരിക്കുപറ്റിയിരുന്നു. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കായിരുന്നു ബാറ്റിങിനിടെ പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം വിക്കറ്റ് കാക്കാന്‍ ഇറങ്ങിയിരുന്നില്ല. സാഹയ്ക്കു പകരം ശ്രീവത്സ് ഗോസ്വാമിയായിരുന്നു വിക്കറ്റ് കാത്തത്.

Story first published: Saturday, October 31, 2020, 14:27 [IST]
Other articles published on Oct 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X