Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പരിക്ക് പണികൊടുത്തു, മിച്ചല്‍ മാര്‍ഷിന് 13ാം സീസണ്‍ നഷ്ടമായേക്കും; റിപ്പോര്‍ട്ട്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പരിക്കിന്റെ കളി തുടരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കാല്‍ക്കുഴക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ഈ സീസണ്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആര്‍സിബിക്കെതിരായ മത്സരത്തിലാണ് പരിക്ക് മിച്ചലിന് തിരിച്ചടി നല്‍കിയത്. ഹൈദരാബാദിനുവേണ്ടി അഞ്ചാം ഓവര്‍ പന്തെറിയാനെത്തിയ മാര്‍ഷ് ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു.

വേദനയെത്തുടര്‍ന്ന് മൈതാനത്ത് ഇരുന്ന മിച്ചല്‍ ബൗളിങ് തുടരാന്‍ ശ്രമിച്ചു. എന്നാല്‍ പരിക്കിന് ശേഷം എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ നിയന്ത്രണം നഷ്ടമായെന്ന് മനസിലായതോടെ അദ്ദേഹം കളം വിടുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന് സീസണ്‍ നഷ്ടമായാല്‍ ഹൈദരാബാദിനത് വലിയ പ്രഹരമാകും. കാരണം മധ്യനിരയില്‍ മിച്ചലിനെപ്പോലൊരു മീഡിയം പേസ് ഓള്‍റൗണ്ടര്‍ ഹൈദരാബാദ് നിരയിലില്ല. ആര്‍സിബിക്കെതിരായ മത്സരത്തില്‍ മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണം.

mitchelmarshsrh

യുഎഇയിലെ മൈതാനം മീഡിയം പേസര്‍മാര്‍ക്ക് അനുകൂലമാണെന്നിരിക്കെ മിച്ചലിന്റെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയാണ്. കാല്‍ കുഴക്കാണ് പരിക്ക് അതിനാല്‍ത്തന്നെ പരിക്ക് ഗുരുതരമാണെന്നും മിച്ചലിന് ഇനി ടൂര്‍ണമെന്റില്‍ തുടരാനാകുമെന്ന് കരുതുന്നില്ലെന്നും ഹൈദരാബാദ് വൃത്തം പറഞ്ഞതിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ ശേഷവും നിര്‍ണ്ണായക ഘട്ടത്തില്‍ മിച്ചല്‍ ബാറ്റിങ്ങിനിറങ്ങിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി.

മിച്ചലിന് പകരം ആരെന്നത് ഹൈദരാബാദിന് മുന്നിലുള്ള വലിയ ചോദ്യമാണ്. പകരം കെയ്ന്‍ വില്യംസണ്‍,മുഹമ്മദ് നബി എന്നിവരാണ് ഹൈദരാബാദിന് മുന്നിലുള്ള പകരക്കാരന്‍. ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണ്‍ പരിക്കിന്റെ പിടിയിലാണ്. ഇക്കാര്യം ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ വില്യംസണ്‍ ഹൈദരാബാദ് നിരയില്‍ ഇല്ലായിരുന്നു.

മുഹമ്മദ് നബിയാണ് ഹൈദരാബാദിന് മുന്നിലുള്ള അടുത്ത പകരക്കാരന്‍. ഇത്തവണത്തെ സിപിഎല്ലില്‍ തിളങ്ങിയ നബി തന്നെ മധ്യനിരയില്‍ ഇടം പിടിച്ചേക്കും. എന്നാല്‍ നബി സ്പിന്‍ ഓള്‍റൗണ്ടറാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ച ഹൈദരാബാദിനെ തോല്‍പ്പിച്ചത് മധ്യനിരയുടെ മോശം പ്രകടനമാണ്. 32 റണ്‍സിനിടെയാണ് ഹൈദരാബാദിന് അവസാന 8 വിക്കറ്റ് നഷ്ടമായത്. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ശേഷം വിശ്വസ്തനായ ഒരു ബാറ്റ്‌സ്മാന്‍ ഹൈദരാബാദിനില്ല.

Story first published: Tuesday, September 22, 2020, 15:28 [IST]
Other articles published on Sep 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+