വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ നേര്‍ക്കുനേര്‍...കോലിപ്പടയ്ക്കുള്ള തന്ത്രം റെഡിയെന്ന് കുംബ്ലെ

By Vaisakhan MK

ദുബായ്: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ പുറത്ത് പോകാനുള്ള പ്രധാന കാരണം വിരാട് കോലിയായിരുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു അത്. ഇപ്പോഴിതാ അത്രയും വലിയ ഇടവേളയ്ക്ക് ശേഷം കുംബ്ലെയും കോലിയും നേര്‍ക്കുനേര്‍ വരികയാണ്. കോലി ആര്‍സിബിയുടെ നായകനാണ്. കുംബ്ലെ പഞ്ചാബിന്റെ പരിശീലകനും. മുംബൈ ടീമിനെ അടക്കം ചാമ്പ്യന്മാരാക്കിയ റെക്കോര്‍ഡ് കുംബ്ലെയ്‌ക്കൊപ്പമുണ്ട്. കോലിക്ക് പറയത്തക്ക റെക്കോര്‍ഡ് ഇല്ലെങ്കിലും ആദ്യ മത്സരത്തിലെ ജയം മുന്‍തൂക്കം നല്‍കുന്നുണ്ട്. പഞ്ചാബ്-ആര്‍സിബി മത്സരം അതുകൊണ്ട് ഇരുവരും തമ്മിലുള്ള കണക്കുതീര്‍ക്കലായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

കോലിപ്പടയെ നേരിടും

കോലിപ്പടയെ നേരിടും

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യ മത്സരം തോറ്റത് കാരണം സമ്മര്‍ദത്തിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കമുള്ളത്. ആര്‍സിബിക്ക് വളരെ ശക്തമായ ബാറ്റിംഗ് ലൈനപ്പുണ്ടെന്ന് കുംബ്ല പറഞ്ഞു. വിരാട് കോലി, എബി ഡിവില്യേഴ്‌സ്, ആരോണ്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുണ്ട്. ദേവദത്ത് പടിക്കല്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ അവരെ നേരിടാന്‍ ഞങ്ങള്‍ക്ക് മറ്റ് പ്ലാനുകളുണ്ട്. ഞങ്ങളുടെ മുന്നൊരുക്കങ്ങള്‍ എല്ലാം മികച്ചതായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു.

വിജയത്തിലും തുല്യം

വിജയത്തിലും തുല്യം

ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ 24 തവണ കളിച്ചിട്ടുണ്ട്. ഇതില്‍ 12 തവണ വീതമാണ് ഇരുടീമുകളും വിജയം നേടിയത്. ഇന്നത്തെ മത്സരം വിജയിക്കുന്നവര്‍ ജയങ്ങളുടെ കാര്യത്തില്‍ മുന്നിലെത്തും. അതേസമയം കുംബ്ലെയും കോലിയും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷമാണ് ഇടഞ്ഞത്. നേരത്തെ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കോലിയുടെ രീതികളോട് പൊരുത്തപ്പെടാന്‍ കുംബ്ലെയ്ക്ക് സാധിച്ചിരുന്നില്ല. ക്യാപ്റ്റന്റെ ഇഷ്ടക്കേടാണ് കുംബ്ലെയെ മാറ്റാന്‍ കാരണമെന്ന് അദ്ദേഹത്തെ ബിസിസിഐ അറിയിച്ചിരുന്നു.

ഗെയ്ല്‍ കളിക്കുമോ

ഗെയ്ല്‍ കളിക്കുമോ

ക്രിസ് ഗെയ്ല്‍ കളിക്കുമെന്ന സൂചനയാണ് ടീം നല്‍കുന്നത്. കഴിഞ്ഞ തവണ ആരാധകര്‍ ഗെയ്‌ലിന്റെ അഭാവം ചര്‍ച്ചയാക്കിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിദേശ താരങ്ങള്‍ ഫ്‌ളോപ്പായിരുന്നു. നിക്കോളാസ് പൂരാന്‍, ക്രിസ് ജോര്‍ദാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എന്നിവരാണ് പരാജയമായത്. ഇവരിലൊരാള്‍ പുറത്തിരിക്കും. ഇത് നിക്കോളാസ് പൂരാനാവാനാണ് സാധ്യത. കാരണം ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാനാണ് ഗെയില്‍, പൂരാനും അങ്ങനെയുള്ള ബാറ്റ്‌സ്മാനായത് കൊണ്ട് പരിഗണന ആ തരത്തിലായിരിക്കും.

രാഹുലിനും പ്രധാനം

രാഹുലിനും പ്രധാനം

കെഎല്‍ രാഹുലിനും ഈ മത്സരം പ്രധാനമാണ്. അദ്ദേഹത്തിന്റെ മുന്‍ ടീമിനെതിരെയാണ് ഈ മത്സരം. കിംഗ്‌സ് ഇലവനെ രാഹുല്‍ ആര്‍സിബിക്കെതിരെ നയിക്കുന്നത് ആദ്യമായിട്ടാണ്. ആദ്യ മത്സരം കൈവിട്ടതിന്റെ ഉത്തരവാദിത്തം രാഹുലിനാണ്. ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ സൂപ്പര്‍ ഓവറില്‍ കളിപ്പിക്കാതിരുന്നതും രാഹുലിന്റെ വലിയ പിഴവായിരുന്നു. ടീം ലൈനപ്പിലെ പല കളിക്കാരും പരാജയമാവുകയും ചെയ്തു. രാഹുലിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ആര്‍സിബിക്കെതിരെ ജയം നേടേണ്ടി വരും. എന്നാല്‍ അത് കഠിനമാണ്.

Story first published: Thursday, September 24, 2020, 18:52 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X