Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്റെ ക്യാപ്റ്റന്‍സി ഏറ്റവും ബെസ്റ്റ്, സഹായിച്ചത് ഒരേയൊരാളാണെന്ന് ഗവാസ്‌കര്‍

ദുബായ്: പഞ്ചാബിന്റെ തുടര്‍ച്ചയായ അഞ്ച് ജയങ്ങളെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ശരിക്കും ക്യാപ്റ്റന്‍സി മികവാണ് ജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. കെഎല്‍ രാഹുല്‍ പഞ്ചാബിനെ നയിച്ച രീതി തകര്‍പ്പനാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ ഉയരത്തിലെത്തിയിരിക്കുകയാണ്. ഒരുപാട് അദ്ദേഹം വളര്‍ന്നു. നിങ്ങള്‍ 300 തവണ ടീമിനെ നയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാ ദിവസവും ഓരോ സെഷനും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയുള്ളതാണ്. രാഹുല്‍ ഓരോ തോല്‍വിയില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിച്ചു. ഇപ്പോള്‍ ടീമിനെ പുതിയ നേട്ടങ്ങളിലേക്ക് അദ്ദേഹമെത്തിക്കുകയാണെന്നും ഗവാസ്‌കര്‍ പറയുന്നു.

1

ഐപിഎല്ലിന്റെ തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ടീമിനെ രാഹുല്‍ കളിപ്പിച്ചത്. പക്ഷേ അതിനെ രാഹുല്‍ മറികടന്നു. അനില്‍ കുംബ്ലെയെ പോലൊരു ചാണക്യന്റെ സാന്നിധ്യവും രാഹുലിന്റെ ക്യാപ്റ്റന്‍സിയെ സഹായിക്കുന്നുണ്ട്. കുംബ്ലെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ പറയുന്നു. കുംബ്ലെയും രാഹുലും ഒരേ നഗരത്തില്‍ നിന്നാണ് വരുന്നത്. ഓരോ കളിക്കും ശേഷം കാര്യങ്ങള്‍ സംസാരിക്കാന്‍ രാഹുലിന് ഒരാളെ ആവശ്യമുണ്ടായിരുന്നു. കളിയെ കുറിച്ച് വിശലകനം ചെയ്യാന്‍ അത് ഉപകരിക്കും. കുംബ്ലെയിലൂടെ അത്തരമൊരു നേട്ടമാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്. അത് രാഹുലിന് ഗുണം ചെയ്തിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

കുംബ്ലെയുടെ പോരാട്ടവീര്യമാണ് ഇപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ കാണുന്നത്. അദ്ദേഹത്തിന്റെ റോള്‍ ഒരിക്കലും മറക്കരുത്. കുബ്ലെയുടെ ക്രിക്കറ്റിംഗ് കരിയറില്‍ മൊത്തം അദ്ദേഹമൊരു പോരാളിയായിരുന്നു. കൈയ്യൊടിഞ്ഞിട്ടും പന്തെറിയാന്‍ എത്തുന്നതാണ് കുംബ്ലെയുടെ ശീലം. അതേ ആവേശമാണ് പഞ്ചാബില്‍ ഇപ്പോള്‍ കാണുന്നത്. അതാണ് അസാധ്യമായ സാഹചര്യങ്ങളില്‍ നിന്ന് അവര്‍ തിരിച്ചെത്താന്‍ കാരണം. ഇപ്പോള്‍ അവര്‍ പ്ലേഓഫിലുള്ള സാധ്യത ടീമുകളില്‍ ഉണ്ട്. തുടക്കത്തില്‍ ചെറിയ രീതിയിലാണ് അവര്‍ തോറ്റിരുന്നത്. അതും അവസാന ഓവറുകളില്‍ അവര്‍ക്ക് കാലിടറുകയായിരുന്നു. എന്നാല്‍ അവര്‍ വിജയഫോര്‍മുല കണ്ടെത്തി കഴിഞ്ഞെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

അതേസമയം പഞ്ചാബിന് 11 കളിയില്‍ നിന്ന് 12 പോയിന്റാണ് നിലവിലുള്ളത്. ഇനിയുള്ള രണ്ട് കളി ജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫ് ഉറപ്പിക്കാം. എന്നാല്‍ കൊല്‍ക്കത്തയ്ക്കും ഇത്ര കളിയില്‍ നിന്ന് 12 പോയിന്റുണ്ട്. കെകെആര്‍ അടുത്ത കളിയില്‍ തോറ്റാല്‍ പഞ്ചാബിന് സാധ്യത കൂടും. നെറ്റ് റണ്‍റേറ്റിലും പഞ്ചാബാണ് മുന്നില്‍. ടീമില്‍ ക്രിസ് ഗെയില്‍ വന്ന ശേഷം വലിയ മാറ്റങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു. ടീമിന് ജയിക്കാനാവുമെന്ന് ഉറപ്പുണ്ടായിരുന്നു. ആദ്യ കളിയില്‍ അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ടീം ഗെയിം കളിക്കാമെന്ന വിശ്വാസത്തില്‍ നിന്നാണ് ടീം ജയിക്കാന്‍ തുടങ്ങിയതെന്ന് രാഹുല്‍ പറഞ്ഞു.

Story first published: Tuesday, October 27, 2020, 12:04 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+