For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹൈദരാബാദിനെതിരേ എന്തുകൊണ്ട് ഗെയ്ല്‍ കളിച്ചില്ല? അനില്‍ കുംബ്ലെ വ്യക്തമാക്കുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയം തന്നെ പഞ്ചാബിനാവശ്യമാണ്. ഓരോ മത്സരത്തിന് ശേഷവും പഞ്ചാബ് നിരാശപ്പെടുത്തുമ്പോള്‍ ആരാധകര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് ക്രിസ് ഗെയ്‌ലിനെ കളിപ്പിക്കാത്തതെന്നാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏവരും ഗെയ്‌ലിനെ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്ലേയിങ് ഇലവനില്‍ ഗെയ്‌ലിന് സ്ഥാനം ലഭിച്ചില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഗെയ്‌ലിനെ ഹൈദരാബാദിനെതിരേ കളിപ്പിക്കാത്തതെന്നത് സംബന്ധിച്ച് പഞ്ചാബ് പരിശീലകന്‍ അനില്‍ കുംബ്ലെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഗെയ്‌ലിന് ജലദോഷം ആയതിനാലാണ് ഹൈദരാബാദിനെതിരേ പരിഗണിക്കാതിരുന്നതെന്നാണ് പഞ്ചാബ് പരിശീലകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

chrisgayleandanilkumble

പ്ലേയിങ് ഇലവനില്‍ ഗെയ്ല്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ലെന്നും കുംബ്ലെ ട്വിറ്ററിലൂടെ വ്യക്തമാക്കി. നിലവിലെ കോവിഡ് ചട്ടപ്രകാരം ജലദോഷം,പനി,തലവേദ തുടങ്ങിയ രോഗലക്ഷണമുള്ള ഒരു താരത്തെയും കളിപ്പിക്കാന്‍ പാടില്ല. അതിനാല്‍ ഗെയ്‌ലിന് പുറത്തിരിക്കേണ്ടി വരും. ഗെയ്‌ലിന്റെ സാന്നിധ്യം പഞ്ചാബ് നിരയില്‍ ഇപ്പോള്‍ അത്യാവശ്യമാണ്. കെ എല്‍ രാഹുലിനൊപ്പം ഗെയ്ല്‍ എത്തിയാല്‍ അത് ടീമിന് വളരെ ഗുണം ചെയ്യും. ഇരുവരും തമ്മില്‍ അവസാന സീസണില്‍ ഉള്‍പ്പെടെ മികച്ച കൂട്ടുകെട്ട് ഉള്ളവരാണ്. കൂടാതെ ഇടം-വലം കൈ ഓപ്പണിങ് കൂട്ടുകെട്ട് ആധിപത്യവും ലഭിക്കും.

നിലവിലെ രാഹുലിന്റെ ഓപ്പണിങ്ങിലെ പങ്കാളിയായ മായങ്ക് അഗര്‍വാളിനെ മൂന്നാം നമ്പറില്‍ ഇറക്കാം. മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ് വെല്ലിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ടീമിനെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു. കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിനെ പഞ്ചാബ് പരിഗണിച്ചിരുന്നെങ്കിലും തിളങ്ങാന്‍ സാധിച്ചില്ല. മാക്‌സ് വെല്ലിന്റെ അവസ്ഥയും സമാനമാണ്. ഇതുവരെയായും ഫോം കണ്ടെത്താന്‍ മാക്‌സ്‌വെല്ലിനും സാധിച്ചിട്ടില്ല. ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെടുന്നതും ടീമിന് തിരിച്ചടി നല്‍കുന്നു.

ഹൈദരാബാദിനെതിരേ പഞ്ചാബിന്റെ തോല്‍വിക്ക് കാരണം ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. നിക്കോളാസ് പുരാന്‍ ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പുരാന്‍ 37 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സാണ് നേടിയത്. നിലവിലെ സാഹചര്യത്തില്‍ ടീമില്‍ വലിയ അഴിച്ചുപണി തന്നെ വേണ്ടിവരും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളിലെ വിജയം പഞ്ചാബിന് അനിവാര്യമാണ്. നായകനെന്ന നിലയില്‍ രാഹുല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെയും ബാധിക്കുന്നുണ്ട്.

Story first published: Friday, October 9, 2020, 10:30 [IST]
Other articles published on Oct 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+