ഐപിഎല്‍: ആര്‍സിബിയെ തരിപ്പണമാക്കിയത് രാഹുല്‍ അല്ല.... അത് മറ്റൊരാള്‍, ഒരുക്കിയത് രണ്ട് തന്ത്രങ്ങള്‍

ദുബായ്: ആര്‍സിബിക്കെതിരെ വമ്പന്‍ ജയമാണ് പഞ്ചാബ് നേടിയത്. പക്ഷേ ഈ തന്ത്രങ്ങള്‍ക്ക് പിന്നില്‍ കെഎല്‍ രാഹുല്‍ മാത്രമല്ല ഉള്ളത്. യഥാര്‍ത്ഥത്തില്‍ ചാണക്യ തന്ത്രമൊരുക്കിയത് അനില്‍ കുംബ്ലെയെന്ന കോച്ചാണ്. ടീമംഗങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ടീം കളിച്ച രീതിയും അറ്റാക്കിംഗ് ഫോര്‍മേഷനുമിലെല്ലാം കുംബ്ലെയുടെ പ്രതിഭാ സ്പര്‍ശം പ്രകടമായിരുന്നു. വിരാട് കോലിക്കും അദ്ദേഹത്തിന്റെ ടീമിനും അത്തരമൊരു പരിശീകന്റെ ടീം ഗെയിം തന്ത്രത്തിന്റെ അഭാവവും ഉണ്ടായിരുന്നു. കുംബ്ലെയുടെ തന്ത്രങ്ങള്‍ ഇങ്ങനെ.

കുംബ്ലെയുടെ ഗെയിം പ്ലാന്‍

കുംബ്ലെയുടെ ഗെയിം പ്ലാന്‍

യുഎഇയിലെ മത്സരങ്ങളില്‍ സ്പിന്‍ എത്രത്തോളം വലുതാണെന്ന് കുംബ്ലെയ്ക്ക് നന്നായി അറിയാം. അദ്ദേഹം ടീം ലൈനപ്പില്‍ രണ്ട് ലെഗ്‌സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. യുസവേന്ദ്ര ചഹല്‍ ആദ്യ ഇന്നിംഗ്‌സില്‍ ലെഗ് സ്പിന്നറായി തിളങ്ങിയപ്പോള്‍ തന്നെ കുംബ്ലെ മത്സരം പകുതി ജയിച്ചിരുന്നു. പഞ്ചാബില്‍ രവി ബിഷ്‌ണോയിയും മുരുഗന്‍ അശ്വിനുമായിരുന്നു ലെഗ് സ്പിന്നര്‍മാര്‍. ഇവര്‍ രണ്ട് പേരും കൂടി ആര്‍സിബിയുടെ ആറ് വിക്കറ്റുകളാണ് പിഴുതത്. വളരെ കുറച്ച് റണ്‍സുമാണ് ഇവര്‍ വിട്ടുകൊടുത്തത്. കുംബ്ലെയുടെ തന്ത്രം വന്‍ വിജയമാവുകയും ചെയ്തു.

എന്തുകൊണ്ട് ലെഗ്‌സ്പിന്നര്‍

എന്തുകൊണ്ട് ലെഗ്‌സ്പിന്നര്‍

ലെഗ് സ്പിന്നര്‍ എന്ന തന്ത്രത്തില്‍ കുംബ്ലെ എത്തുന്നത് ഡല്‍ഹിക്കെതിരായ പരാജയത്തിന് ശേഷമാണ്. കൃത്യമായി ഈ മത്സരത്തെ കുംബ്ലെ വിലയിരുത്തിയിരുന്നു. ഈ മത്സരത്തില്‍ കുംബ്ലെ കളിപ്പിച്ച ഒരാള്‍ കൃഷ്ണപ്പ ഗൗതമായിരുന്നു. ഈ താരം ഓഫ് സ്പിന്നറായിരുന്നു. മത്സരത്തില്‍ 39 റണ്‍സും ഗൗതം വഴങ്ങി. വിക്കറ്റൊന്നും താരത്തിന് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കുംബ്ലൈ ഗൗതമിനെ മാറ്റിയത്. മറ്റൊന്ന് ലെഗ് സ്പിന്നര്‍ ട്വന്റി 20ക്ക് അനുയോജ്യമല്ല എന്ന വാദത്തെയും പൊളിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നീക്കം.

ചാണക്യ തന്ത്രം ഇങ്ങനെ

ചാണക്യ തന്ത്രം ഇങ്ങനെ

ലെഗ് സ്പിന്നറായ അമിത് മിശ്ര ഐപിഎല്ലിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി ഇതിലൂടെ തന്നെ ലെഗ് സ്പിന്നര്‍മാര്‍ നല്‍കുന്നുണ്ട്. കുംബ്ലെക്ക് ഏറ്റവും സഹായകരമായത് ടീം ക്യാപ്റ്റന്‍ രാഹുലും കുംബ്ലെയും ഒരേ സ്ഥലത്ത് നിന്നാണ് വരുന്നതെന്നതാണ്. ഇവര്‍ രണ്ടുപേരും കന്നഡയാണ് സംസാരിച്ചിരുന്നത്. ഇത് ടീം പെര്‍ഫോമന്‍സിന് സഹായിക്കുകയായിരുന്നു. പഞ്ചാബ് ടീമിലെ ഭൂരിഭാഗം പേര്‍ക്കും നാല് ഭാഷകള്‍ അറിയാം. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, പഞ്ചാബി എന്നിവയിലൂടെ ഇവര്‍ സംസാരിച്ചിരുന്നത്. ഇത് കുബ്ലെയും ടീമംഗങ്ങളും ചേര്‍ന്നുള്ള ആശയവിനിമയം എളുപ്പമാക്കി.

വെടിക്കെട്ട് താരങ്ങള്‍ വീണു

വെടിക്കെട്ട് താരങ്ങള്‍ വീണു

വെടിക്കെട്ട് താരങ്ങളെ ലെഗ് സ്പിന്നില്‍ തന്നെയാണ് കുംബ്ലെ കുരുക്കിയത്. വൈഡായി എറിയുന്ന പന്തില്‍ ഷോട്ടിന് ശ്രമിച്ചാണ് അധികം താരങ്ങളും ആര്‍സിബി നിരയില്‍ പുറത്തായത്. കുത്തി പുറത്തേക്ക് തിരിയുന്ന മുരുഗന്‍ അശ്വിന്റെ പന്തിലാണ് ഡിവില്യേഴ്‌സ് പുറത്തായത്. ഇത് ട്രാപ്പായിരുന്നുവെന്ന് ഡിവില്യേഴ്‌സ് തിരിച്ചറിഞ്ഞില്ല. വലിയ സ്റ്റേഡിയത്തില്‍ പ്രത്യേകിച്ച് ഓഫ് സൈഡില്‍ സിക്‌സര്‍ അടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഷോട്ടിന്റെ കനം കുറഞ്ഞാല്‍ ഔട്ടാകും. ഇത് വിജയകരമായി തന്നെ അശ്വിന്‍ നടപ്പാക്കി. കുംബ്ലെയാണ് ഇതിന് സഹായിച്ചത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 25, 2020, 15:50 [IST]
Other articles published on Sep 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X