Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'റസലിനെ ഫോമാക്കാന്‍ ദുബായിലേക്ക് വരൂ', ആരാധകന് തകര്‍പ്പന്‍ മറുപടി നല്‍കി റസലിന്റെ ഭാര്യ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തരക്കേടില്ലാത്ത പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്ചവെക്കുന്നുണ്ടെങ്കിലും അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ റസലിന്റെ ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്ന വലിയ ആരാധക സമൂഹമുണ്ട്. എന്നാല്‍ അവരോട് നീതി പുലര്‍ത്താന്‍ ഇത്തവണ റസലിന് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ മോശം ഫോമിലുള്ള റസലിന്റെ ഫോം വീണ്ടെടുക്കാന്‍ ട്വിറ്ററിലൂടെ ആരാധകന്‍ നിര്‍ദേശിച്ച വഴിയും അതിന് റസലിന്റെ ഭാര്യ നല്‍കിയ മറുപടിയും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

റസലിന്റെ മോശം ഫോം മാറ്റാന്‍ റസലിന്റെ ഭാര്യയോട് ദുബായിലേക്ക് വരാമോ എന്നാണ് ആരാധകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചത് ഇതിന് റസലിന്റെ ഭാര്യ ജാസിം ലോറയുടെ മറുപടി 'റസല്‍ ഏറ്റവും മികച്ച ഫോമിലാണെന്നാണ്'. മിക്ക സീസണുകളിലും റസലിനൊപ്പം ഭാര്യയും ഐപിഎല്ലിനായി ഇന്ത്യയിലെത്താറുണ്ട്. എന്നാല്‍ ഇത്തവണ യുഎഇയില്‍ ഐപിഎല്‍ നടക്കുന്നതിനാലും കൊറോണ വ്യാപനം ശക്തമായതിനാലും റസലിന്റെ ഭാര്യ നാട്ടില്‍ത്തന്നെ കുടുംബത്തോടൊപ്പമാണുള്ളത്.

andrerussellandjassymlora

അവസാന സീസണിലെ കെകെആറിന്റെ വിജയക്കുതിപ്പിന് കരുത്തായത് റസലായിരുന്നു. എന്നാല്‍ ഇത്തവണ ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം അവസരം നല്‍കിയിട്ടും റസലിന് ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ സിപിഎല്ലിലും തരക്കേടില്ലാതെ കളിക്കാന്‍ കഴിഞ്ഞിരുന്ന റസലിന് യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. 11,24,13,2 എന്നിങ്ങനെയാണ് റസലിന്റെ ഇത്തവണത്തെ സ്‌കോര്‍. എന്നാല്‍ ഫോമിനെക്കുറിച്ച് ഓര്‍ത്ത് ഭയമില്ലെന്ന് റസല്‍ തന്നെ ആരാധകരോട് വ്യക്തമാക്കിയിരുന്നു.

ഞാന്‍ ഇപ്പോഴും എന്റെ ഫോമിന്റെ കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. ഇതൊക്കെ ക്രിക്കറ്റില്‍ സ്വാഭാവികമാണെന്നും തെറ്റുകള്‍ കണ്ടെത്താന്‍ തന്റേതായ വഴിക്ക് ശ്രമം നടത്തുകയാണന്നുമാണ് റസല്‍ ആരാധകരോട് പ്രതികരിച്ചത്. ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ പന്തുകൊണ്ട് തിളങ്ങാന്‍ റസലിന് സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചെന്നൈക്കെതിരായ മത്സരത്തില്‍ കെകെആറിന് 10 റണ്‍സ് വിജയം നേടിക്കൊടുത്തതില്‍ റസലിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു.

അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുള്ള കെകെആര്‍ നിലവില്‍ നാലാം സ്ഥാനത്താണ്. നാളെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് കെകെആറിന്റെ അടുത്ത മത്സരം. പ്ലേ ഓഫ് പോരാട്ടം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള ഓരോ മത്സരവും ടീമുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Friday, October 9, 2020, 13:25 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+