ഐപിഎല്‍: മുംബൈ സൂക്ഷിക്കണം.... നെറ്റ് സെഷനില്‍ അടിച്ചുപറത്തി റസല്‍, ക്യാമറ ഗ്ലാസിനും രക്ഷയില്ല!!
മുംബൈ: നെറ്റ് സെഷനില്‍ തകര്‍ത്തടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹാര്‍ഡ് ഹിറ്റര്‍ ആേ്രന്ദ റസ്സല്‍. നാളെ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ മത്സരം കളിക്കാന്‍ പോവുകയാണ് കെകെആര്‍. വളരെ പ്രതീക്ഷ നല്‍കുന്നതാണ് റസ്സലിന്റെ പ്രകടനം. അതേസമയം പവര്‍ ഹിറ്റര്‍മാരില്‍ നിന്ന് ഇത്തവണ വമ്പടികളൊന്നും വന്നിട്ടില്ല. റസ്സലിന്റെ വരവ് അത് തെറ്റിക്കുമെന്നാണ് പ്രതീക്ഷ. കെകെആര്‍ ഒഫീഷ്യല്‍ പേജില്‍ പുറത്തുവിട്ട വീഡിയോയിലാണ് റസ്സലിന്റെ വമ്പനടികളുള്ളത്. റസ്സലിന്റെ ഷോട്ട് കൊണ്ട് ക്യാമറ ഗ്ലാസ് തകരുന്നതാണ് വീഡിയോയുടെ അവസാനം.

ഗ്രൗണ്ടിന്റെ നാല് ഭാഗത്തേക്കും കൂറ്റനടികളാണ് റസ്സല്‍ വീഡിയോയില്‍ നടത്തുന്നത്. മസ്സില്‍ റസ്സല്‍ എന്ന ഹാഷ്ടാഗും കെകെആര്‍ നല്‍കിയിട്ടുണ്ട്. ഓ ഗോഷ്, അത് തകര്‍ത്തു, അവസാന ഷോട്ടിനായി കാത്തിരിക്കൂ എന്നും കെകെആര്‍ കുറിച്ചു. റസ്സലിന്റെ ഫോമിലാണ് കെകെആറിന് വലിയ പ്രതീക്ഷയുള്ളത്. വമ്പനടികളിലൂടെ കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. 2019 സീസണില്‍ കെകെആറിന്റെ സ്റ്റാര്‍ പെര്‍ഫോമറായിരുന്നു റസ്സല്‍. 504 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 204 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. നാല് അര്‍ധ സെഞ്ച്വറിയും കുറിച്ചു. കെകെആറിന് വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തതും റസ്സല്‍ തന്നെയാണ്. 11 വിക്കറ്റാണ് എടുത്തത്.
അതേസമയം കഴിഞ്ഞ സീസണില്‍ മാത്രം 52 സിക്‌സറുകളാണ് റസ്സല്‍ അടിച്ചുകൂട്ടിയത്. കെകെആര്‍ ലൈനപ്പില്‍ ആന്ദ്രേ റസ്സലിനെ എവിടെ ഇറക്കുമെന്നത് വളരെ നിര്‍ണായകമാണ്. റസ്സലിനെ നേരത്തെ ഇറക്കുമെന്ന് കെകെആര്‍ പരിശീലകന്‍ മക്കല്ലം പറഞ്ഞിരുന്നു. റസ്സലിന്റെ ബാറ്റിംഗ് വെടിക്കെട്ട് മത്സരത്തില്‍ സ്വാധീനമുണ്ടാക്കുമെന്നും മക്കല്ലം പറഞ്ഞിരുന്നു. ആരാധകര്‍ക്ക് റസ്സലിന്റെ സ്ഥാനക്കയറ്റം കൂടുതല്‍ ആവേശം നല്‍കും. അവസാന പത്തോവറാണ് റസ്സലിന്റെ അറ്റാക്കിംഗ് രീതിക്ക് ഏറ്റവും അനുയോജ്യമെന്നും കോച്ച് പറഞ്ഞിരുന്നു.
വമ്പന്‍ സ്‌കോറുകള്‍ വരുമ്പോള്‍ മത്സരത്തിലെ തന്ത്രങ്ങളുടെ ഭാഗമായി റസലിനെ നേരത്തെ ഇറക്കാനും ശ്രമിക്കും. അത് സ്‌കോറിംഗിന് വേഗം കൂട്ടി കളി മാറ്റിമറിക്കാന്‍ സാധിക്കുമെന്നും മക്കല്ലം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോച്ചെന്ന നിലയില്‍ ആശങ്കകളില്ലെന്നാണ് മക്കല്ലം പറയുന്നത്. റസ്സലിനൊപ്പം മധ്യനിരയില്‍ ഓയിന്‍ മോര്‍ഗന്‍ ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരുണ്ട്. ശുഭ്മാന്‍ ഗില്‍ പോലെയുള്ള യുവതാരങ്ങളും ടീമിലുണ്ട്. ഇത്തവണ അതിശക്തമാണ് ടീമെന്നും മക്കല്ലം പറഞ്ഞു. അതേസമയം കെകെആര്‍ മോശം പ്രകടനം നടത്തിയാല്‍ ദിനേഷ് കാര്‍ത്തിക്കിനെ മാറ്റി ടീം ക്യാപ്റ്റനായി മോര്‍ഗനെ നിയമിക്കണമെന്ന് ഗവാസ്‌കറും ആവശ്യപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications