Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ താരം ബാറ്റിംഗിനിറങ്ങുമ്പോള്‍ തന്നെ പേടിയാവും, ടീമിലെ ഹിറ്ററെ വെളിപ്പെടുത്തി കാര്‍ത്തിക്ക്

ദുബായ്: ഐപിഎല്ലിലെ തന്റെ ടീമിലുള്ള വെടിക്കെട്ട് താരത്തെ വെളിപ്പെടുത്തി കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക്ക്. ആന്ദ്രേ റസ്സലാണ് ആ താരമെന്ന് കാര്‍ത്തിക്ക് പറയുന്നു. രവിചന്ദ്രന്‍ അശ്വിനുമായുള്ള സംഭാഷണത്തിലാണ് കാര്‍ത്തിക്ക് ഇക്കാര്യം പറഞ്ഞത്. അശ്വിനാണ് റസ്സലിന് എങ്ങനെ പന്തെറിയുമെന്ന് ചോദിച്ചത്. റസ്സലിന്റെ മിസ് ഹിറ്റ് ഏറ്റവും ചെറിയ സിക്‌സായി മാറും. ഭേദപ്പെട്ടൊരു ഷോട്ട് 15 മീറ്ററോളം പോകും. അടിച്ചുപറത്തിയാല്‍ ഗ്രൗണ്ടിന് പുറത്ത് പോകും. എങ്ങനെയാണ് എതിരാളികള്‍ക്ക് റസ്സലിന് പന്തെറിയുക എന്നായിരുന്നു അശ്വിന്റെ ചോദ്യം.

1

ഇതിനുള്ള കാര്‍ത്തിക്കിന്റെ മറുപടിയും രസകരമായിരുന്നു. ആദ്യം ദൈവത്തോട് പ്രാര്‍ത്ഥിക്കുക. റസ്സല്‍ നല്ല മൂഡിലായിരിക്കരുതേയെന്ന് പ്രാര്‍ത്ഥിക്കുക. പിന്നീട് കളിക്കാനിറങ്ങുക. അന്നത്തെ ദിവസം, പിച്ച്, സാഹചര്യങ്ങള്‍ എന്നിവയ്ക്കനുസരിച്ചായിരിക്കും പിന്നീടുള്ളകാര്യങ്ങള്‍. റസ്സല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് തന്നെ കാണുമ്പോള്‍ ഭയപ്പെടുത്തുന്ന കാര്യമാണ്. ഒരു ഗുസ്തിക്കാരന്‍ വരുന്നത് പോലെയാണ് അദ്ദേഹം കളത്തിലേക്ക് വരിക. അതാണ് റസ്സലിന്റെ കരുത്ത്. ശരിക്കും ഒരു എംഎംഎ ഫൈറ്ററെ പോലെയാണ് റസ്സലെന്നും കാര്‍ത്തിക്ക് പറഞ്ഞു.

ക്രിക്കറ്റ് ബോളിനെ ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളെയും റസ്സല്‍ ഭയപ്പെടുന്നുണ്ടെന്ന് കാര്‍ത്തിക്ക് വ്യക്തമാക്കി. എല്ലാ കാര്യങ്ങളും റസ്സലിന് ഭയമാണ്. കാര്‍ ഡ്രൈവ് ചെയ്യാന്‍ റസ്സലിന് ഭയമാണ്. ബസ്സ് തിരിക്കുന്നത് പോലും റസ്സലിനെ ഭയപ്പെടുത്തുന്നത്. റോളര്‍ കോസ്റ്ററില്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ഇഷ്ടമല്ല. അതിനും ഭയമാണ്. പക്ഷേ ഒരു പുസ്തകത്തിന്റെ കവര്‍ കണ്ട് അതിനെ വിലയിരുത്തരുത്. ക്രിക്കറ്റ് ബോളിനെ അദ്ദേഹത്തിന് ഒട്ടും ഭയമില്ലെന്നും കാര്‍ത്തിക്ക് പറഞ്ഞു. അതേസമയം കെകെആര്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്.

അതേസമയം കെകെആര്‍ മത്സരത്തിന് സജ്ജമാണെന്ന് ശുഭ്മാന്‍ ഗില്‍ പറഞ്ഞു. വിജയിക്കുമെന്ന് ഉറപ്പുണ്ട്. യുഎഇയിലെ പിച്ചുകള്‍ സ്ലോ ആവാറുണ്ട്. അതുകൊണ്ട് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ഉണ്ടാവും. അവര്‍ക്ക് സ്പിന്നര്‍മാരുണ്ട്. ഹൈദരാബാദിന്റെ സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ധാരണയുണ്ട്. അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

Story first published: Saturday, September 26, 2020, 19:59 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+