IPL 2020: മുംബൈയുടെ മിന്നും പ്രകടനം- കാരണമെന്ത്? തുറന്നു പറഞ്ഞ് ക്രുനാല്‍ പാണ്ഡ്യ

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചാം കിരീടം ഈ സീസണില്‍ സ്വന്തമാക്കുമെന്ന് എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും മുന്നേറ്റം. പോയിന്റ് പട്ടികയില്‍വ നിലവില്‍ രണ്ടാംസ്ഥാനത്ത് മുംബൈയുണ്ട്.

ഐപിഎല്ലിലെ വേഗരാജാവ്, നോര്‍ട്ടെ നിര്‍ത്തിയിട്ടില്ല- ഇനി ലക്ഷ്യം അക്തറുടെ ലോക റെക്കോര്‍ഡ്

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണി തന്നെ! അബദ്ധമായത് മൂന്നു വിചിത്ര തീരുമാനങ്ങള്‍

ഇത്തവണ എന്താണ് മുംബൈയുടെ കുതിപ്പിനു പിന്നിലെ രഹസ്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ് ക്രുനാല്‍. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 7.81 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. ബാറ്റിങിലാവട്ടെ അദ്ദേഹത്തിനു കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നാലു പന്തില്‍ 20 റണ്‍സുമായി ക്രുനാല്‍ മിന്നിയിരുന്നു.

ടീമിന്റെ തയ്യാറെടുപ്പ്

ടീമിന്റെ തയ്യാറെടുപ്പ്

ഐപിഎല്ലിനു വേണ്ടി ഈ സീസണില്‍ മുംബൈ നടത്തിയ തയ്യാറെടുപ്പാവാം കളിക്കളത്തില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നതെന്നു ക്രുനാല്‍ വ്യക്തമാക്കി. യുഎഇയിലെത്തുന്നതിനു മുമ്പ് ടീമിന് ഒരു മാസത്തെ ക്യാംപ് സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ താരങ്ങളും ഈ ക്യാംപില്‍ പങ്കെടുക്കുകയും ടൂര്‍ണമെന്റിനായി തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. മുംബൈയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പരിശീലനം.

കഴിഞ്ഞ മൂന്നു നാലു മാസത്തോളമായി ഒരുമിച്ചായതിനാല്‍ വ്യക്തിപരമായി പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. ഇപ്പോള്‍ നിങ്ങള്‍ കളിക്കളത്തില്‍ കാണുന്നത് ഈ തയ്യാറെടുപ്പിന്റെ ഫലമാണെന്നും ക്രുനാല്‍ വ്യക്തമാക്കി.

രോഹിത്തിന്റെ പിന്തുണ

രോഹിത്തിന്റെ പിന്തുണ

ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ ബൗളര്‍മാര്‍ക്കു നല്‍കുന്ന പിന്തുണയെ ക്രുനാല്‍ പ്രശംസിച്ചു. ഏതൊരു ബൗളറും ഇത്തരമൊരു ക്യാപ്റ്റനെയാണ് ആഗ്രഹിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബൗളറുടെ മികവ് എന്താണോ അത് തിരിച്ചറിഞ്ഞ ശേഷം അതിനെ പിന്തുണയ്ക്കുന്നുവെന്നതാണ് രോഹിത്തിന്റെ ഏറ്റവും വലിയ ഗുണം. കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് രോഹിത്തിന് ഇഷ്ടമല്ല. നിങ്ങള്‍ എന്തു തന്ന ചെയ്താലും അതിന് രോഹിത്തിന്റെ പിന്തുണയുണ്ടാവും. ഇതാണ് അദ്ദേഹത്തെ വളരെ സ്‌പെഷ്യലായ ക്യാപ്റ്റനാക്കി മാറ്റുന്നതെന്നും ക്രുനാല്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ പഞ്ചാബിനെതിരേ

മുംബൈ പഞ്ചാബിനെതിരേ

ഇന്നു രാത്രി കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് മുംബൈയുടെ അടുത്ത മല്‍സരം. ജയത്തോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം തിരിച്ചു പിടിക്കുന്നതിനൊപ്പം പ്ലേഓഫിലേക്കു ഒരു പടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിറ്റ്മാനും സംഘവും ഇറങ്ങുക.

നേരത്തേ ഈ സീസണിലെ ആദ്യപാദത്തില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ പഞ്ചാബിനെതിരേ വിജയം മുംബൈയ്ക്കായിരുന്നു. 48 റണ്‍സിനാണ് മുംബൈ ജയിച്ചു കയറിയത്. ഈ വിജയം ആവര്‍ത്തിക്കാന്‍ മുംബൈയ്ക്കാവുമോയെന്നാണ് ഇനി അറിയാനുള്ളത്. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരേ മുംബൈയ്ക്കു വിജയം അനിവാര്യമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, October 18, 2020, 17:43 [IST]
Other articles published on Oct 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X