Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടി20 ഫോര്‍മാറ്റില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ നിയമ പിന്തുണ വേണം- സുനില്‍ ഗവാസ്‌കര്‍

ദുബായ്: ടി20 ഫോര്‍മാറ്റ് പൊതുവേ ബാറ്റ്‌സ്മാന്‍മാരുടെ കളിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൈതാനങ്ങളില്‍ പന്ത് അടിച്ചുപറത്തുന്ന ബാറ്റ്‌സ്മാനെ കാണാനാണ് ആരാധകര്‍ ഗാലറിയിലെത്തുന്നതും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇതേ രീതിയില്‍ ബാറ്റ്‌സ്മാനാണ് കൂടുതല്‍ പിന്തുണ ലഭിക്കാറ്. ബാറ്റിങ് മൈതാനങ്ങളില്‍ പ്രതിഭയുള്ള ബൗളര്‍മാര്‍ മാത്രം വലിയ നാണക്കേടില്‍ നിന്ന് രക്ഷപെടുകയും ചെയ്യും. ഇപ്പോഴിതാ ടി20 ഫോര്‍മാറ്റില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കണമെന്ന ആവിശ്യം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബൗളര്‍മാര്‍ക്ക് ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ അനുവദിക്കണമെന്നാണ് അദ്ദേഹം ആവിശ്യപ്പെട്ടിരിക്കുന്നത്. പിടി ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

'ടി20 ഫോര്‍മാറ്റുകള്‍ ബാറ്റ്‌സ്മാന് അനുകൂലമാണെന്നത് ഉറപ്പാണ്. അതിനാല്‍ ബൗളര്‍ക്ക് ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ അനുവദിക്കുകയും ബൗണ്ടറികള്‍ക്ക് കൃത്യമായ ദൂരം നിശ്ചയിക്കുകയും ചെയ്യുക. ആദ്യ മൂന്ന് ഓവറില്‍ ഒരു വിക്കറ്റെങ്കിലും നേടിയ ബൗളര്‍ക്ക് ഒരു ഓവര്‍ കൂടി നല്‍കണം'-എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

sunilgavaskar

നിലവില്‍ ബൗളര്‍മാര്‍ക്ക് ഒരോവറില്‍ ഒരു ബൗണ്‍സാണ് അനുവദിച്ചിരിക്കുന്നത്. യുഎഇയിലെപ്പോലെ ബൗണ്‍സുകള്‍ കൂടുതല്‍ ഉള്ള മൈതാനത്ത് ബൗളര്‍മാരെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. നിലവില്‍ ഉയരക്കൂടുതല്‍ കൊണ്ടുള്ള നോ ബോളിനും ഫ്രീ ഹിറ്റ് അനുവദിക്കുമെന്നതിനാല്‍ പേസ് ബൗളര്‍മാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മങ്കാദിങ്ങിനെക്കുറിച്ചും ഗവാസ്‌കര്‍ തന്റെ അഭിപ്രായം പങ്കുവെച്ചു. ക്രിക്കറ്റില്‍ മങ്കാദിങ് മാന്യത നിരക്കാത്തത് ആണെന്ന് ആരാണ് തീരുമാനിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ക്രിക്കറ്റില്‍ ഈ മാന്യത സാങ്കല്‍പ്പികം മാത്രമാണ്. അനാവശ്യമായി പന്ത് എറിയുന്നതിന് മുമ്പെ ക്രീസ് വിടുന്ന ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കുന്ന മങ്കാദിങ് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ബാറ്റ്‌സ്മാന്‍ അടുത്ത പന്തില്‍ സിക്‌സ് അടിക്കുമെന്ന് ബൗളറോടോ ബൗളര്‍ ബാറ്റ്‌സ്മാനോട് അടുത്തത് ബൗണ്‍സറോ ഗൂഗ്ലിയോ ആണ് എറിയുന്നതെന്നോ പറയാറുണ്ടോ.ഞാനാണ് നായകനെങ്കില്‍ ബൗളര്‍ക്ക് മങ്കാദിങ്ങിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ആര്‍സിബി ഡല്‍ഹി മത്സരത്തില്‍ ആര്‍സിബിയുടെ ആരോണ്‍ ഫിഞ്ച് പന്തെറിയുന്നതിന് മുമ്പെ നോണ്‍സ്‌ട്രൈക്ക് ക്രീസ് വിട്ടത് അശ്വിന്‍ മുന്നറിയിപ്പ് നല്‍കി ഒഴിവാക്കിയിരുന്നു. ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് മങ്കാദിങ് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരിക്കെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.

Story first published: Thursday, October 8, 2020, 18:58 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+