Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുഴുവന്‍ ആളുകള്‍ക്കും കോണ്ടാക്ട് ട്രേസിങ് ബാഡ്ജ്, സുരക്ഷ ശക്തമാക്കി ബിസിസിഐ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ താരങ്ങളുടെയും സ്റ്റാഫുകളുടെയും സുരക്ഷ ശക്തമാക്കി ബിസിസിഐ. എല്ലാ ടീമിലെ താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ഒപ്പം കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും കോണ്ടാക്ട് ട്രേസിങ് ഇലക്ട്രോണിക് ബാഡ്ജുകള്‍ നല്‍കിയിരിക്കുകയാണ് ബിസിസിഐ.കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാഗമായ മുഴുവന്‍ ആളുകളുടെയും സമ്പര്‍ക്ക വിവരം അനായാസമായി ഈ ഇലക്ടോണിക് ബാഡ്ജിലൂടെ സാധിക്കും.

ബ്ലൂ ടൂത്തുമായി കണക്ട് ചെയ്യുന്ന ഈ ബാഡ്ജിലൂടെ താരങ്ങളുടെ സമ്പര്‍ക്കപ്പട്ടികയുടെ വിവരം നേരിട്ട് ബിസിസി ഐക്ക് ലഭിക്കുമെന്ന് ഐപിഎല്‍ വൃത്തങ്ങള്‍ പറഞ്ഞു. എഎന്‍ഐയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക വേഗത്തില്‍ മനസിലാക്കാനും അനായാസമായി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പുതിയ ബാഡ്ജ് സംവിധാനത്തിലൂടെ സാധിക്കും.

bcci

ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഹെല്‍ത്ത് ആപ്പ് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ആര്‍ക്കെങ്കിലും പനിയുണ്ടെങ്കില്‍ പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. വെബിനാറിലൂടെ താരങ്ങള്‍ക്ക് എസ്ഒപി നിര്‍ദേശങ്ങള്‍ വീണ്ടും മനസിലാക്കിക്കൊടുത്തിട്ടുണ്ട്. എന്തൊക്കെ ചെയ്യണം,ചെയ്യരുത് തുടങ്ങിയ എല്ലാ നിര്‍ദേശങ്ങളും ബിസിസിഐ ടീമുകള്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. നേരത്തെ തന്നെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിനുവേണ്ടി കൈയില്‍ അണിയുന്ന അലാറം ഉള്‍പ്പെടുന്ന ബാന്റും താരങ്ങള്‍ക്ക് നല്‍കിയിരുന്നു.

മറ്റൊരാളുമായി കണ്ടുമുട്ടുമ്പോള്‍ രണ്ട് മീറ്ററിലധികം അകലം ഇല്ലെങ്കില്‍ അലാറം വഴി സാമൂഹിക അകലത്തിന് താരങ്ങളെ ഓര്‍മ്മിപ്പിക്കും. പരിശീലന സമയത്ത് പോലും പരമാവധി സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ സഹതാരങ്ങളുടെ റൂമില്‍ പോകാനോ അനാവശ്യ കൂടിക്കാഴ്ചയ്‌ക്കോ അനുമതി ഇല്ല. സ്വിമ്മിങ് പൂള്‍,ടീം മീറ്റിങ് റൂം,പരിശീലന സ്ഥലം എന്നിവടങ്ങില്‍ മാത്രമാണ് താരങ്ങള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും അനുമതി നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സിഎസ്‌കെ ടീമിലെ നിരവധി ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ അവസാന പരിശോധനയില്‍ സിഎസ്‌കെ ടീമിലെ താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കര്‍ശന സുരക്ഷയൊരുക്കി ഇനി ഒരാള്‍ക്കുപോലും രോഗം വരാതിരിക്കാനുള്ള നടപടികളാണ് ബിസിസിഐ സ്വീകരിച്ചുവരുന്നത്. എല്ലാ ടീമുകളും ബയോ ബബിള്‍ സുരക്ഷയൊരുക്കിയാണ് മുന്നോട്ട് പോകുന്നത്.

Story first published: Wednesday, September 2, 2020, 17:33 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+