Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ ടി20 കളിക്കാരനല്ലെന്ന് പലരും പറയും, പക്ഷേ ക്ലാസ് ബാറ്റ്‌സ്മാനാണെന്ന് സെവാഗ്!!

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ അവര്‍ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അതേസമയം ഡല്‍ഹിയുടെ ബാറ്റിംഗില്‍ നിര്‍ണായകമായത് അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രഹാനെ ജയമുറപ്പിച്ച ശേഷമാണ് പുറത്തായത്. രഹാനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തി. രഹാനെയുടേത് ഗംഭീര പ്രകടനമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. ആരും പ്രതീക്ഷ വെക്കാത്ത താരമായിരുന്നു രഹാനയെന്നും സെവാഗ് വ്യക്തമാക്കി.

1

ടി20 കളിക്കാരനെന്ന നിലയില്‍ ഉയര്‍ന്ന മൂല്യം ആരും രഹാനെയ്ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഏതൊരു ടീമിനും രഹാനെയെ പോലൊരു താരം ടീമിലുണ്ടാവേണ്ടത് അത്യാവശ്യമാണ്. രഹാനെ ടീമിന് സ്ഥിരതയും കരുത്തും നല്‍കുന്ന താരമാണ്. ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മറ്റുള്ള താരങ്ങള്‍ക്ക് ആക്രമിച്ച് കളിക്കാനും ഇത് വഴിയൊരുക്കുമെന്നും സെവാഗ് പറയുന്നു. എന്നാല്‍ ആരും വെടിക്കെട്ട് താരമായി രഹാനെയെ കാണുന്നത്. ഫോറോ സിക്‌സറോ അടിക്കാന്‍ രഹാനെയ്ക്ക് അടിക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുക. എന്നാല്‍ ഈ പറയുന്നതില്‍ നിന്ന് വ്യത്യസ്തനായ കളിക്കാരനാണ് രഹാനെയെന്നും സെവാഗ് പറയുന്നു.

രഹാനെയെ പോലുള്ള താരങ്ങള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താനും കഴിവുള്ളവരാണ്. രഹാനെ ദീര്‍ഘ നേര ഇന്നിംഗ്‌സ് കളിക്കുന്നത് കൊണ്ട് അപ്പുറത്തുള്ള കളിക്കാരന് ആക്രമിച്ച് കളിക്കാനും സാധിക്കും. രഹാനെയെ ടീമില്‍ നിലനിര്‍ത്തിയത് ല്ലൊ ക്രെഡിറ്റും ഡല്‍ഹിയുടെ കോച്ച് റിക്കി പോണ്ടിംഗിന് അവകാശപ്പെട്ടതാണ്. തുടക്കത്തില്‍ റണ്‍സടിക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു രഹാനെ. അതുകൊണ്ട് ടീമിലെ പിന്തുണ വലിയ കാര്യമായിരുന്നു. പോണ്ടിംഗ് രഹാനെയുടെ പ്രതിഭ തിരിച്ചറിഞ്ഞാണ് ടീമില്‍ നിലനിര്‍ത്തിയത്. ശരിക്കും പറഞ്ഞാല്‍ അത് കഠിനമായ തീരുമാനമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

ടീമില്‍ ഓപ്പണറുടെ റോളില്‍ പൃഥ്വി ഷായും അജിന്‍ക്യ രഹാനെയും ഒരുമിച്ച് കളിക്കാതിരുന്ന ഘട്ടമായിരുന്നു അത്. എന്നാല്‍ അവിടെയാണ് പോണ്ടിംഗ് മികച്ച തീരുമാനമെടുത്തത്. പോണ്ടിംഗ് ആ രണ്ട് പേരെയും കളിപ്പിച്ചു. കഠിമായിരുന്നു ആ തീരുമാനം. വളരെ പരിചയസമ്പന്നനായ ഒരു കളിക്കാരനെയാണ് ഡല്‍ഹി കളിപ്പിച്ചത്. നാല് മത്സരങ്ങളില്‍ കളിച്ചില്ലെന്ന് കരുതി അദ്ദേഹം അത് തുടരുമെന്ന് കരുതരുത്. വലിയൊരു ഇന്നിംഗ്‌സുമായി രഹാനെ തിരിച്ചെത്തി. 130 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇത് രഹാനെയുടെ ശരശരി സ്‌ട്രൈക്ക് റേറ്റിന് മുകളിലായിരുന്നു. ഡല്‍ഹിക്ക് വേണ്ടിയിരുന്നത് അത്തമൊരു ഇന്നിംഗ്‌സായിരുന്നു. സ്‌ട്രൈക്ക് റേറ്റ് അത്ര പ്രശ്‌നമില്ലായിരുന്നു.

ഡല്‍ഹിക്ക് ആവശ്യം 16 ഓവര്‍ വരെ പിടിച്ച് നിന്ന് കളിക്കുന്ന ഒരാളെയായിരുന്നു. രഹാനെ അത് കൃത്യമായി നല്‍കി. അതേസമയം ജയം ഡല്‍ഹിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് രണ്ട് വിക്കറ്റിനോ പത്ത് വിക്കറ്റിനോ ജയിച്ചതാവട്ടെ. അതിലൊന്നും കാര്യമില്ല.ജയിക്കുക എന്നതായിരുന്നു പ്രധാനം. ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നുവെന്നും, ഡല്‍ഹി അത് നേടിയെന്നും സെവാഗ് പറഞ്ഞു.

Story first published: Tuesday, November 3, 2020, 11:46 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+