Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അംപയറിങ് പിഴവ് വീണ്ടും, വിമര്‍ശിച്ച് യുവരാജ് സിങും ഹര്‍ഭജന്‍ സിങും

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളില്‍ ഒന്നാണ്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പങ്കെടുക്കുന്ന ഐപിഎല്ലിന് വലിയ ആരാധക പിന്തുണയുമുണ്ട്. എന്നാല്‍ എല്ലാത്തവണയും ഐപിഎല്ലിലെ അംപയറിങ് പിഴവുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇത്തവണയും അതിന് മാറ്റമില്ല. അവസാനമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ആര്‍സിബി മത്സരത്തിലെ അംപയറിങ് പിഴവാണ് വിവാദം സൃഷ്ടിക്കുന്നത്.

ഉസിരു ഉദാന

മത്സരത്തിന്റെ 10ാം ഓവറിലാണ് സംഭവം. ഉസിരു ഉദാന എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് താരത്തിന്റെ കൈയില്‍ നിന്ന് വഴുതി കെയ്ന്‍ വില്യംസണിന്റെ നെഞ്ചിനും മുകളിലായി ഫുള്‍ട്ടോസായി എത്തി. വില്യംസണ്‍ ഈ പന്തില്‍ സിംഗിള്‍ നേടി. എന്നാല്‍ അത്രയും ഉയരത്തില്‍ വന്നിട്ടും അംപയര്‍ നോ ബോള്‍ അനുവദിച്ചില്ല. കെ എന്‍ അനന്ദപത്മനാഭനും കൃഷ്ണമാചാരി ശ്രീനിവാസനുമാണ് അംപയര്‍മാരായി ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ ഇത് നോ ബോള്‍ ആയി പരിഗണിച്ചില്ല.

ഹര്‍ഭജന്‍ സിങ്

തൊട്ടുപിന്നാലെ പന്തിന്റെ വീഡിയോ ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നുവന്നു. മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ പന്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'അല്ല ഇത് നോ ബോള്‍ അല്ല' എന്ന കുറിപ്പോടെയാണ് ഹര്‍ഭജന്‍ അംപയറുടെ തീരുമാനത്തെ പരിഹസിച്ചത്. അധികം വൈകാതെ യുവരാജ് സിങും അംപയറുടെ തീരുമാനത്തെ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

യുവരാജ് സിങ്

'ഇത് നോ ബോള്‍ നല്‍കിയില്ലെന്ന് സത്യസന്ധമായി പറഞ്ഞാല്‍ വിശ്വസിക്കാനാവുന്നില്ല. സത്യമായും വിശ്വസിക്കാനാവുന്നില്ല'-എന്നാണ് യുവരാജ് കുറിച്ചത്. 'നോ ബോള്‍ എന്നാല്‍ തലക്കും മുകളിലാണ് ഇപ്പോള്‍'-എന്നാണ് ജിമ്മി നിഷാം പ്രതികരിച്ചത്. രാജസ്ഥാന്റോ ജോഫ്ര ആര്‍ച്ചര്‍ നോബോള്‍? എന്നെഴുതിയാണ് പ്രതികരിച്ചത്. മുംബൈ ഇന്ത്യന്‍സ് പേസര്‍ മിച്ചല്‍ മഗ്ലെങ്ങനും അംപയറിങ് പിഴവിനെ പരിഹസിച്ചു.

അംപയറിങ്

ഇത്തരത്തില്‍ വലിയ പ്രതിഷേധമാണ് അംപയറിങ്ങിന്റെ പിഴവിനെതിരേ ഉയരുന്നത്. നേരത്തെ അംപയര്‍ വൈഡ് വിളിക്കാന്‍ വിസമ്മതിച്ച സംഭവവും ഈ സീസണില്‍ ചര്‍ച്ചയായിരുന്നു. ഇത്രയും വലിയൊരു ടൂര്‍ണമെന്റിലെ ഇത്രയും മോശമായി അംപയറിങ് നടത്തുന്നത് വലിയ മോശമാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികള്‍ ആരോപിക്കുന്നത്.

ആര്‍സിബി

മത്സരത്തില്‍ ഹൈദരാബാദിനോട് ആര്‍സിബി അഞ്ച് വിക്കറ്റിന് തോറ്റു.ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയുടെ പോരാട്ടം 120 റണ്‍സിലൊതുങ്ങിയപ്പോള്‍ 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫ് ഉറുപ്പിക്കാന്‍ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര്‍സിബി പരാജയപ്പെടുത്തണം. അവസാന നാല് മത്സരവും തോറ്റ ഡല്‍ഹിക്കും പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ അവസാന മത്സരത്തില്‍ വിജയം ആവിശ്യമാണ്.

Story first published: Sunday, November 1, 2020, 14:26 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+