For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തോല്‍വിയുടെ പ്രധാന കാരണമെന്ത്? ആ തീരുമാനത്തിലെ പിഴവെന്ന് ഇയാന്‍ മോര്‍ഗന്‍

ദുബായ്: ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പാതിവഴിയില്‍ നായകസ്ഥാനം ഏറ്റെടുത്ത ഇയാന്‍ മോര്‍ഗനെ കാത്തിരുന്നത് വലിയൊരു നാണക്കേടായിരുന്നെന്ന് ഒരിക്കലും അദ്ദേഹം കരുതിക്കാണില്ല. ആര്‍സിബിക്കെതിരായ മത്സരത്തില്‍ സര്‍വതും പിഴച്ച കെകെആറിന് എട്ട് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറും പിടിച്ചുനിന്നെങ്കിലും എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് വെറും 84 റണ്‍സാണ്.

Eoin Morgan Takes The Blame For Loss Vs RCB | Oneindia Malayalam
മോര്‍ഗന്‍

20 ഓവര്‍ ബാറ്റ് ചെയ്ത് ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ഒരു സമയത്തും പ്രതീക്ഷ നല്‍കാതെ തലകുനിക്കേണ്ടി വന്ന കെകെആറിന് പിഴച്ചതെവിടെയാണെന്ന് കെകെആര്‍ നായകന്‍ ഇയാന്‍ മോര്‍ഗന്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടോസ് നേടിയിട്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നാണ് മോര്‍ഗന്‍ പറഞ്ഞത്.

മോര്‍ഗന്‍

'തുടക്കത്തിലെ തന്നെ നാല് വിക്കറ്റ് നഷ്ടമാവുക,ഒരിക്കലും ഇത്തരമൊരു സംഭവമല്ല പ്രതീക്ഷിച്ചത്. ആര്‍സിബി സാഹചര്യത്തിന് അനുസരിച്ച് മനോഹരമായി പന്തെറിഞ്ഞു. ആദ്യം ഞങ്ങള്‍ പന്തെറിയണമായിരുന്നു. എല്ലാത്തവണയും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് കെകെആര്‍ ശ്രമിക്കാറ്. വരും മത്സരങ്ങളില്‍ത്തന്നെ നരെയ്‌നും റസലും ടീമില്‍ മടങ്ങിയെത്തും. വെസ്റ്റ് ഇന്‍ഡീസുകാരായ ഈ ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇരുവരും എത്രയും പെട്ടെന്ന് തന്നെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ'-മോര്‍ഗന്‍ പറഞ്ഞു.

ഒടുവില്‍...

ദുബായില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോ ആകുമെന്നത് മുന്നില്‍ക്കണ്ടാണ് മോര്‍ഗന്‍ ടോസ് നേടിയപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാല്‍ ബാറ്റിങ് നിര പ്രതീക്ഷ തെറ്റിച്ചു. 32 റണ്‍സിനിടെ അഞ്ച് താരങ്ങളാണ് കൂടാരം കയറിയത്. മുഹമ്മദ് സിറാജിന്റെ ബൗളിങ്ങാണ് കെകെആറിനെ തകര്‍ത്തത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാതിയും തൊട്ടടുത്ത പന്തില്‍ നിധീഷ് റാണയും സിറാജിന് മുന്നില്‍ വീണു.അനാവശ്യ ഷോട്ടിന് ശ്രമിച്ച് ശുബ്മാന്‍ ഗില്‍ സൈനിക്ക് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ടോം ബാന്റെനെയും സിറാജ് മടക്കി. പ്രതിരോധിച്ച് കളിച്ച് ദിനേഷ് കാര്‍ത്തിക് ഒടുവില്‍ ചഹാലിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി.

ചെറുത്ത് നില്‍പ്പ്

34 പന്തില്‍ 30 റണ്‍സ് നേടിയ നായകന്‍ ഇയാന്‍ മോര്‍ഗന്റെ ചെറുത്ത് നില്‍പ്പ് മാത്രമാണ് ഇതിലും വലിയ നാണക്കേടില്‍ നിന്ന് കെകെആറിനെ രക്ഷിച്ചത്. വാഷിങ്ടണ്‍ സുന്ദറിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് മോര്‍ഗനും മടങ്ങിയതോടെ കെകെആറിന്റെ വിധികുറിച്ചു. ലോക്കി ഫെര്‍ഗൂസന്‍ (19) കുല്‍ദീപ് യാദവ് (12) എന്നിവരുടെ ചെറുത്ത് നില്‍പ്പും കെകെആറിന് ആശ്വസമായി. പാതി തോറ്റ മനസുമായി ബൗള്‍ ചെയ്യാനിറങ്ങിയതും കെകെആറിനെ അനായാസമായി ആര്‍സിബി കീഴടക്കി.

തോല്‍വി

നിലവില്‍ നാലാം സ്ഥാനത്തുള്ള കെകെആറിന് ആര്‍സിബിക്കെതിരായ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പഞ്ചാബ്,രാജസ്ഥാന്‍ ടീമുകള്‍ അവസാന നാലില്‍ എത്താന്‍ ശക്തമായ പോരാട്ടം പുറത്തെടുക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ കെകെആറിന് വിജയം അനിവാര്യമാണ്.

Story first published: Thursday, October 22, 2020, 12:32 [IST]
Other articles published on Oct 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+