Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നാലാം നമ്പറില്‍ ഇറങ്ങണമെന്ന് കരുതി, അക്കാര്യങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ഡിവില്യേഴ്‌സ്!!

ദുബായ്: പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ എബി ഡിവില്യേഴ്‌സ് നാലാം നമ്പറില്‍ ഇറങ്ങാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ കാരണമായിരുന്നു. ലെഗ് സ്പിന്നറെ കളിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് അദ്ദേഹത്തെ ആറാം നമ്പറില്‍ ഇറക്കിയതെന്നായിരുന്നു കോലിയുടെ വിശദീകരണം. എന്നാല്‍ ഡിവില്യേഴ്‌സ് തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. താന്‍ നാലാം നമ്പറില്‍ ഇറങ്ങാനിരുന്നതാണെന്ന് ഡിവില്യേഴ്‌സ് പറയുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് തന്നോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഡിവില്യേഴ്‌സ് പറഞ്ഞു. ഇതോടെ തനിക്ക് മുമ്പേ രണ്ട് താരങ്ങള്‍ ക്രീസിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

1

നേരത്തെ പഞ്ചാബിനെതിരെ വാഷിംഗ്ടണ്‍ സുന്ദറും ശിവം ദുബെയുമാണ് ഡിവില്യേഴ്‌സിന് മുമ്പേ ക്രീസിലെത്തിയത്. രണ്ട് ലെഗ് സ്പിന്നര്‍മാര്‍ പന്തെറിയുന്നത് കൊണ്ടാണ് ഡിവില്യേഴ്‌സിനെ ഇറക്കാതിരുന്നതെന്നും കോലി പറഞ്ഞിരുന്നു. സുന്ദര്‍ പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി കോലി ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ടീമിന്റെ റണ്‍റേറ്റ് കുറച്ചത് ഈ തീരുമാനമാണ്. സുന്ദറിനും ദുബെയ്ക്കും വെടിക്കെട്ട് നടത്താനും സാധിച്ചില്ല. അതേസമയം കോലിയുടെ തീരുമാനത്തെ തള്ളുന്നതാണ് ഡിവില്യേഴ്‌സിന്റെ പ്രസ്താവന. ടീം എന്താണ് തീരുമാനിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഡിവില്യേഴ്‌സ് വ്യക്തമാക്കി.

ലെഫ്-റൈറ്റ് ഹാന്‍ഡ് കോമ്പിനേഷനാണ് കളിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അവസാന നിമിഷം വരെ അക്കാര്യം എനിക്ക് അറിയില്ലായിരുന്നു. പഞ്ചാബിനെതിരെ ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നാലാം നമ്പറില്‍ സാധാരണ പോലെ ഞാന്‍ തന്നെ കളിക്കുമെന്നാണ് കരുതിയത്. ഞങ്ങളുടെ രണ്ടാം വിക്കറ്റ് പോകുമ്പോള്‍ ആറോവറില്‍ 62 റണ്‍സുണ്ടായിരുന്നു. ഞാന്‍ ഈ സമയം ക്രീസിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ആ നിമിഷം എന്നോട് കാത്തിരിക്കാന്‍ ടീം മാനേജ്‌മെന്റ് പറഞ്ഞു. കാരണം കോച്ചിനും ക്യാപ്റ്റനും ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കാനായിരുന്നു താല്‍പര്യം. ആ സമയം ലെഗ് സ്പിന്നറെ പഞ്ചാബ് കളിപ്പിക്കുന്നത് കൊണ്ടായിരുന്നു ആ തീരുമാനമെന്നും അറിഞ്ഞു.

അതേസമയം ടീമിന്റെയും ക്യാപ്റ്റന്റെയും തീരുമാനത്തെയും ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഞാനൊരു ടീം താരമാണ്. കോച്ചും ക്യാപ്റ്റനും ഒരു തന്ത്രത്തിന് മുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതിനൊപ്പം തന്നെ ഞാനും നില്‍ക്കും. അതിനെ സംശയത്തോടെ ഞാനൊരിക്കലും നോക്കില്ല. എപ്പോഴും അവരെ തന്നെയാണ് ഞാന്‍ പിന്തുണയ്ക്കുക. വിജയകരമായി മുന്നോട്ട് പോകുന്ന ഏതൊരു ടീമും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക. അതൊരു ന്യായമായ ക്രിക്കറ്റിംഗ് തീരുമാനമായിരുന്നു. ലെഗ് സ്പിന്നിനെ ഇടംങ്കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരിടണമെന്ന് എല്ലാ ടീമുകളും ആഗ്രഹിക്കും. എന്നെ ആറാമത് ഇറക്കിയതില്‍ ഒരു പ്രശ്‌നവുമില്ല. ഞാനതിനെ ചോദ്യം ചെയ്യില്ല. ബാറ്റ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ടീം ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാലും ചെയ്യുമെന്ന് ഡിവില്യേഴ്‌സ് പറഞ്ഞു.

Story first published: Saturday, October 17, 2020, 15:11 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+