IPL 2020: ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം കോലി ഒഴിഞ്ഞാല്‍ പകരമാര്? സാധ്യത മൂന്ന് പേര്‍ക്ക്
ദുബായ്: 13 വര്‍ഷം ഐപിഎല്ലിന്റെ സജീവ ഭാഗമായിട്ടും ഒരു തവണ പോലും കിരീടം നേടാന്‍ സാധിക്കാത്തവരെന്ന നാണക്കേട് ആര്‍ലിബിക്കും പഞ്ചാബിനും അവകാശപ്പെട്ടതാണ്. വിരാട് കോലി എന്ന ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തെ ഒപ്പം നിര്‍ത്തിയിട്ടും ഇതുവരെ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. നായകനെന്ന നിലയിലും കോലിക്ക് മികവ് കാട്ടാനാകുന്നില്ല. ഈ സീസണിലും കോലി നിരാശപ്പെടുത്തിയതോടെ അടുത്ത സീസണില്‍ കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവിശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍ മറ്റൊരു താരത്തിന്റെ നായകത്വത്തിന് കീഴില്‍ കോലി കളിക്കാന്‍ ഇടയില്ല. എങ്കിലും നിലവിലെ ടീമിന്റെ സാഹചര്യം പരിശോധിക്കുമ്പോള്‍ മാറ്റം അനിവാര്യമാണ്. കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞാല്‍ പകരമെത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്
കോലി നായകസ്ഥാനം ഒഴിഞ്ഞാല്‍ തല്‍സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ എബി ഡിവില്ലിയേഴ്‌സാണ്. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെ നയിച്ച് അനുഭവസമ്പത്തുള്ള താരമാണ് എബിഡി. എന്നാല്‍ നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദം എബിഡിയുടെ ബാറ്റിങ്ങിനെ ബാധിച്ചാല്‍ ടീമിനത് കടുത്ത തിരിച്ചടിയാവും. അടുത്ത രണ്ട് സീസണിലെങ്കിലും എബിഡി ഐപിഎല്ലിലുണ്ടാവും. അതിനാല്‍ത്തന്നെ പരിചയസമ്പന്നനായ എബിഡിയാണ് നായകനെന്ന നിലയില്‍ ഏറ്റവും അനുയോജ്യന്‍. ടി20 ലീഗുകളില്‍ കോലിയേക്കാള്‍ അനുഭവസമ്പത്ത് എബിഡിക്കുണ്ടെന്നതും പ്ലസ് പോയിന്റാണ്്.

ആരോണ്‍ ഫിഞ്ച്
ഓസീസ് ക്രിക്കറ്റ് ടീം പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മറ്റൊരു താരം. ഈ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം ഫിഞ്ചില്‍ നിന്ന് ഉണ്ടായില്ലെങ്കിലും താരത്തെ വരുന്ന സീസണില്‍ ഒഴിവാക്കാനിടയില്ല. പ്രതിഭാശാലിയും നായകനെന്ന നിലയില്‍ അനുഭവസമ്പന്നനുമായ ഫിഞ്ചിനെ കോലിക്ക് പകരക്കാരനാക്കിയാലും അത്ഭുതപ്പെടാനില്ല. ടി20 ഫോര്‍മാറ്റില്‍ തീരുമാനങ്ങള്‍ പെട്ടെന്ന് കൈക്കൊള്ളേതുണ്ട്. ഓസീസ് ടീമിനെ വിജയകരമായി നയിക്കുന്നത് പരിഗണിച്ചാല്‍ ഫിഞ്ച് ആര്‍സിബിയുടെ നായകനാവാന്‍ എന്തുകൊണ്ടും അനുയോജ്യനാണ്.

മോയിന്‍ അലി
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് മറ്റൊരു താരം. 167 ടി20 മത്സരങ്ങളില്‍ നിന്നായി 3513 റണ്‍സും 110 വിക്കറ്റും നേടിയിട്ടുള്ള താരമാണ് മോയിന്‍ അലി. എന്നാല്‍ ആര്‍സിബി വേണ്ടവിധത്തില്‍ അദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ല. ഇംഗ്ലണ്ടിന്റെ പരിമിത ഓവറിലെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് മോയിന്‍ അലി. ഈ സീസണില്‍ അവസരം വേണ്ടത്ര ലഭിച്ചിട്ടില്ല. എന്നാല്‍ കോലിയുടെ പകരക്കാരനായി നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications