For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബിയുടെ തോല്‍വിക്ക് കാരണം ആ തലതിരിഞ്ഞ തീരുമാനം, 25 റണ്‍സ് കുറച്ചെന്ന് ചോപ്ര

By Vaisakhan MK

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പഞ്ചാബിനെതിരെ തലതിരിഞ്ഞ തീരുമാനങ്ങളാണ് എടുത്തതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ബാറ്റിംഗ് നിരയിലെ മാറ്റങ്ങളാണ് ആര്‍സിബി തോല്‍വിക്ക് പ്രധാന കാരണമായതെന്നും ചോപ്ര പറഞ്ഞു. ഡിവില്യേഴ്‌സിനെ ലെഗ് സ്പിന്നര്‍മാരെ പേടിച്ച് ആറാമത് ഇറക്കിയത് വലിയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ ആറാം സ്ഥാനത്ത് ഇറങ്ങിയ ഡിവില്യേഴ്‌സ് വലിയ പരാജയമായിരുന്നു. വെറും രണ്ട് റണ്‍സാണ് താരത്തിന് നേടാനായത്. ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്ത തീരുമാനമായിരുന്നു അത്.

എവിടെ ഡിവില്യേഴ്‌സ്

എവിടെ ഡിവില്യേഴ്‌സ്

എവിടെ പോയി എബി ഡിവില്യേഴ്‌സ്. അദ്ദേഹത്തെ ബാറ്റ് ചെയ്യാന്‍ ഇറക്കിയില്ല. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ മോശം റെക്കോര്‍ഡ് ഉള്ളത് കൊണ്ട് അദ്ദേഹം നേരത്തെ ഇറങ്ങിയില്ല. ഇത് ശരിയായ തീരുമാനമാണോ. പഞ്ചാബിനെതിരെ എല്ലാ കാര്യങ്ങളും അവര്‍ ശരിയായി വന്നിരുന്നു. മികച്ച തുടക്കം അവര്‍ക്ക് ലഭിച്ചു. കറക്ട് ടീമുമായിട്ടാണ് അവര്‍ ഇറങ്ങിയത്. ടോസ് നേടി ബാറ്റും ചെയ്യാന്‍ അവസരം ലഭിച്ചു. ആദ്യ ആറ് ഓവറില്‍ 57 റണ്‍സാണ് ആര്‍സിബി അടിച്ചത്. വളരെ മികച്ച തുടക്കമായിരുന്നു അവരുടേത്.എന്നിട്ടും അവര്‍ മത്സരം കൈവിട്ടെന്ന് ചോപ്ര പറഞ്ഞു.

ലെഗ് സ്പിന്നറെ പേടിയാണോ?

ലെഗ് സ്പിന്നറെ പേടിയാണോ?

വിക്കറ്റ് നഷ്ടമായ ശേഷം ആര്‍സിബിയുടെ തീരുമാനങ്ങള്‍ പലതും പാളി. പഞ്ചാബ് ലെഗ് സ്പിന്നര്‍മാരായ മുരുഗന്‍ അശ്വിനെയും രവി ബിഷ്‌ണോയിയെയും കളത്തിലിറക്കി. മുജീബ് അവരുടെ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ ആര്‍സിബി ആദ്യം വാഷിംഗ്ടണ്‍ സുന്ദറിനെ നാലാം നമ്പറില്‍ ഇറക്കി. അടുത്തത് വന്നത് ശിവം ദുബെയായിരുന്നു. 17ാം ഓവര്‍ വരെ ഡിവില്യേഴ്‌സിനെ ആര്‍സിബി ഡഗൗട്ടില്‍ ഇരുത്തി. മറ്റൊരു തലത്തില്‍ കളിക്കുന്ന താരമായിരുന്നു ഡിവില്യേഴ്‌സ്. കൊല്‍ക്കത്തയ്‌ക്കെതിരെ എല്ലാവരും ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഒറ്റയ്ക്ക് മത്സരം ജയിക്കുന്ന തലത്തിലേക്ക് എത്തിച്ചത് ഡിവില്യേഴ്‌സാണെന്നും ചോപ്ര വ്യക്തമാക്കി.

തലതിരിഞ്ഞ തീരുമാനം

തലതിരിഞ്ഞ തീരുമാനം

ഡിവില്യേഴ്‌സിനെ നേരത്തെ ഇറക്കാതിരുന്നത് തലതിരിഞ്ഞ തീരുമാനം തന്നെയായിരുന്നു. ഒരുപക്ഷേ രണ്ട് ലെഗ് സ്പിന്നര്‍മാര്‍ പന്തെറിയുന്നത് കൊണ്ടായിരിക്കാം ഡിവില്യേഴ്‌സ് നേരത്തെ ഇറക്കാതിരുന്നത്. അങ്ങനെ നോക്കിയാലും ഇത് യുക്തിക്ക് നിരക്കുന്ന തീരുമാനമല്ല. സുനില്‍ ഗവാസ്‌കറും ഞാനുമായിരുന്നു ആ സമയത്ത് കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്നത്. അദ്ദേഹം ഈ തീരുമാനത്തെ പരിഹസിച്ചിരുന്നു. ഈ ലോജിക്ക് വെച്ചായിരുന്നെങ്കില്‍ താന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഒരിക്കലും ഓപ്പണ്‍ ചെയ്യില്ലായിരുന്നു, കാരണം ഔട്ട് സ്വംഗര്‍ പന്തുകളില്‍ താന്‍ പലപ്പോഴും പുറത്തായിട്ടുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞുവെന്നും ചോപ്ര പറഞ്ഞു.

25 റണ്‍സ് കുറവായിരുന്നു

25 റണ്‍സ് കുറവായിരുന്നു

ഡിവില്യേഴ്‌സിനെ കുറച്ചധികം സമയങ്ങളില്‍ ലെഗ് സ്പിന്നര്‍മാര്‍ പുറത്താക്കിയിട്ടുണ്ട്. ഗൂഗ്ലി കളിക്കുന്നതില്‍ പിന്നിലാണ് അദ്ദേഹം. ഏഴ് തവണ പുറത്തായിട്ടുണ്ട്. ഈ കണക്കുകള്‍ ഉള്ളത് കൊണ്ട് അദ്ദേഹത്തെ ആറാമത് കളിപ്പിച്ചത് ആര്‍സിബിയെ ശരിക്കും പിന്നോട്ടടിച്ചു. അവര്‍ക്ക് 25 റണ്‍സെങ്കിലും കുറവാണ് നേടാനായത്. 171 റണ്‍സ് ഒരിക്കലും ആര്‍സിബി നേടില്ലായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സ് വന്നു. അതോടെ തന്നെ 200 റണ്‍സടിക്കാന്‍ പറ്റുന്ന പിച്ചായിരുന്നു ഷാര്‍ജയിലേതെന്ന് വ്യക്തമായിരുന്നു. അവിടെയാണ് നിങ്ങള്‍ 171 റണ്‍സ് നേടിയത്. ഡിവില്യേഴ്‌സിനെ കളിപ്പിക്കാന്‍ വൈകിയത് തന്നെയാണ് ആര്‍സിബിയുടെ പരാജയ കാരണമെന്ന് ഇതിലൂടെ വ്യക്തമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു.

Story first published: Friday, October 16, 2020, 21:11 [IST]
Other articles published on Oct 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+