IPL 2020: റിഷഭ് പന്ത് ആശയക്കുഴപ്പത്തിലായ ശിശുവിനെപ്പോലെ, വിമര്‍ശിച്ച് ആകാശ് ചോപ്ര
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ റിഷഭ് പന്തിന്റെ കരിയറിലെ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ഐപിഎല്ലില്‍ മികച്ച റെക്കോഡ് സ്വന്തമായുള്ള റിഷഭ് ഇത്തവണ ബാറ്റുകൊണ്ടും കീപ്പിങ്ങിലും നിരാശപ്പെടുത്തുകയാണ്. ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ വാഴ്ത്തിയ റിഷഭ് പന്തിന് ഈ വരുന്ന ഓസീസ് പര്യടനം നിര്‍ണ്ണായകമാണ്. അതിലും തിളങ്ങാനായില്ലെങ്കില്‍ ദേശീയ ജഴ്‌സി വീണ്ടും അണിയുക കടുപ്പമാകും.
കാരണം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനവുമായി വിക്കറ്റ് കീപ്പറായി അവസരം കാത്ത് നില്‍ക്കുകയാണ്. മുംബൈക്കെതിരേ നിര്‍ണ്ണായക സമയത്ത് 9 പന്തുകള്‍ നേരിട്ട് വെറും 3 റണ്‍സാണ് റിഷഭ് നേടിയത്. ഇപ്പോഴിതാ റിഷഭിന്റെ പ്രകടനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. റിഷഭ് പന്തിനെ ഗ്രൗണ്ടില്‍ കാണുമ്പോള്‍ ആശയക്കുഴപ്പത്തിലായ ശിശുവിനെപ്പോലെയാണ് തോന്നുന്നതെന്നാണ് ആകാശ് പറഞ്ഞത്.

'തന്റെ റോളിനെക്കുറിച്ചും തന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ആശയക്കുഴപ്പത്തിലായ ഒരാളെപ്പോലെയാണ് റിഷഭിനെ കാണുന്നത്. ടീമിന്റെ അവസ്ഥകളെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ അല്ല ഞാന്‍ സംസാരിക്കുന്നത്. മറിച്ച് സ്വന്തം ശൈലിയില്‍ കളിക്കാനുള്ള സൗകര്യം അവന് ലഭിക്കുന്നതിനെക്കുറിച്ചാണ്. അവസാന ടെസ്റ്റ് മത്സരങ്ങളിലെയും ഈ സീസണിലെ ഐപിഎല്ലിലെയും പ്രകടനം അവന്റെ അവസ്ഥ വ്യക്തമാക്കും. പന്തിനെ അടിച്ച് പറത്താന്‍ ജന്മസിദ്ധമായി കഴിവ് ലഭിച്ചിട്ടുള്ള താരമാണവന്‍. പന്ത് എപ്പോഴും പന്താണ്. ഇപ്പോള്‍ ഒഴുക്കിനൊപ്പം അവന്‍ നീന്താന്‍ ശ്രമിക്കുകയാണ്. അത് മാറ്റാന്‍ ചിന്തിക്കുമ്പോഴും സമയം ഏറെ വൈകിയിരിക്കുന്നു'-ആകാശ് ചോപ്ര പറഞ്ഞു.
ഇത്തവ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പ്രതിരോധിച്ചുള്ള കളിയാണ് റിഷഭ് സ്വീകരിച്ചത്. ക്രീസില്‍ സെറ്റായ ശേഷം അടിച്ചുതകര്‍ക്കാമെന്ന പദ്ധതി ഒരു മത്സരത്തില്‍ പോലും നടപ്പിലാക്കാന്‍ റിഷഭിന് സാധിച്ചില്ല. പിഞ്ച് ഹിറ്റര്‍മാരിലൊരാളായ റിഷഭിന് കൃത്യമായ ടൈമിങ് കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. പല മത്സരങ്ങളിലും റണ്‍സിനേക്കാള്‍ കൂടുതല്‍ പന്ത് റിഷഭ് നേരിടുന്ന അവസ്ഥയാണുള്ളത്. ഇതേ പ്രകടനം ആവര്‍ത്തിക്കപ്പെട്ടാല്‍ റിഷഭ് ടീമിന് പുറത്തുപോകേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്.
റിഷഭ് പന്തിന് പകരം അലക്‌സ് ക്യാരി മാത്രമാണ് വിക്കറ്റ് കീപ്പറായി ഡല്‍ഹി നിരയിലുള്ളത്. അലക്‌സിന് അവസരം കൊടുത്തപ്പോഴെല്ലാം മികച്ച പ്രകടനം നടത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരത്തിനൊരുങ്ങുന്ന ഡല്‍ഹി രണ്ടാം പ്ലേ ഓഫില്‍ റിഷഭിനെ പുറത്തിരുത്താന്‍ സാധ്യത കൂടുതലാണ്. ഹെറ്റ്‌മെയര്‍ മധ്യനിരയിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. രഹാനെയും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായേക്കും. സീനിയര്‍ താരമായിട്ടും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ രഹാനെക്ക് സാധിച്ചിട്ടില്ല. ആര്‍സിബി -ഹൈദരാബാദ് മത്സരത്തിലെ വിജയിയാണ് ഡല്‍ഹിയുടെ രണ്ടാം പ്ലേ ഓഫിലെ എതിരാളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications