IPL: 'കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി' ഇതായിരുന്നു പൃത്ഥ്വി ഷായുടെ മനോഭാവം; ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വമ്പന്‍ താരനിരയുമായെത്തി ഫൈനലില്‍ കളിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് കലാശപ്പോരില്‍ തോല്‍ക്കേണ്ടി വന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ മത്സരങ്ങളിലെ പ്രകടനം ഡല്‍ഹി കിരീടം നേടുമെന്ന് ഉറപ്പിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടതോടെ വളരെ ബുദ്ധിമുട്ടിയാണ് അവര്‍ പ്ലേ ഓഫില്‍ കടന്നത്.

ടീമിന്റെ പ്രതീക്ഷകളായിരുന്ന താരങ്ങള്‍ തുടക്കത്തിലെ മികച്ച പ്രകടനത്തിന് ശേഷം തുടര്‍ച്ചയായി നിരാശപ്പെടുത്തിയതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. അതില്‍ പ്രധാനപ്പെട്ട താരമായിരുന്നു ഓപ്പണര്‍ പൃത്ഥ്വി ഷാ. ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായ താരത്തിന് ഇത്തവണ നിരന്തരം പിഴച്ചു. ഇപ്പോഴിതാ പൃത്ഥ്വി ഷായുടെ പ്രകടനം വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി മനോഭാവം ആയിരുന്നു പൃത്ഥ്വി ഷായുടേതെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. 'ഡല്‍ഹിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് രണ്ട് താരങ്ങളാണ്. ഒന്ന് റിഷഭ് പന്തും രണ്ട് പൃത്ഥ്വി ഷായും. ഇവര്‍ രണ്ട് പേരിലും വളരെയേറെ പ്രതീക്ഷ ഉണ്ടായിരുന്നു. പൃത്ഥ്വി എത്തിയാലുള്ള വെടിക്കെട്ട് തുടക്കവും റിഷഭ് പന്തിന്റെ അവസാനിക്കാത്ത സിക്‌സര്‍,ഫോര്‍ നേട്ടങ്ങളും ടീമിന് വലിയ പ്രതീക്ഷ ഉണ്ടാക്കുന്നതായിരുന്നു. റിഷഭ് പന്തിന് ടൂര്‍ണമെന്റിനിടെ പരിക്കേറ്റു.

തിരിച്ചെത്തി ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അതിന് മുമ്പുള്ള മത്സരങ്ങളിലൊന്നും തിളങ്ങാനായില്ല. എന്താണ് അവന്റെ റോളെന്ന് അവന് മനസിലായില്ലെന്നാണ് എനിക്ക് തോന്നിയത്'-ആകാശ് ചോപ്ര പറഞ്ഞു. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന പേരുള്ള റിഷഭ് പന്ത് ഇത്തവണ വളരെ മോശം ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ചില മത്സരങ്ങളില്‍ റണ്‍സില്‍ കൂടുതല്‍ പന്തുകള്‍ അദ്ദേഹം നേരിട്ടു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത റിഷഭിന്റെ പ്രകടനം ടീമിനെയാകെ ബാധിക്കുകയും ചെയ്തു. മോശം പ്രകടനത്തെതുടര്‍ന്ന് ഓസീസിനെതിരായ പരിമിത ഓവര്‍ ടീമില്‍ റിഷഭിന് ഇടവും നിഷേധിക്കപ്പെട്ടു.

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ പല സമയത്തും യുവതാരത്തിനായില്ല. 'പൃത്ഥ്വി ഷാ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. മികച്ച ഷോട്ടുകളുമായി റണ്‍സ് നേടാന്‍ സാധിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തി. യുവതാരമാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണവന്‍. അതിനാല്‍ പ്രതീക്ഷകളുണ്ടാവും. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി മനോഭാവത്തോടെയായിരുന്നു പൃത്ഥ്വിയുടെ പ്രകടനം. ടീമില്‍ തഴയപ്പെട്ട് തിരിച്ചെത്തിയപ്പോഴും ഇതിന് മാറ്റമുണ്ടായില്ല. വളരെ നിര്‍ണ്ണായക വര്‍ഷമായിരുന്നു ഇത്തവണത്തേത്. ഡല്‍ഹി ആരെയൊക്കെ നിലനിര്‍ത്തുമെന്ന് കണ്ടറിയാം'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, November 22, 2020, 12:25 [IST]
Other articles published on Nov 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X