Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സ്വര്‍ണത്തേക്കാള്‍ വില നല്‍കേണ്ടി വരുന്ന ഓവര്‍, ഉമേഷിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം!!

ദുബായ്: പഞ്ചാബിനെതിരെ ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണം ബൗളര്‍മാരായിരുന്നു. അവസാന ഓവറില്‍ അടക്കം വലിയ തോതിലാണ് ടീം റണ്‍സ് വഴങ്ങിയത്. ഇപ്പോഴിതാ ആര്‍സിബി താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആര്‍സിബി ബൗളര്‍ ഉമേഷ് യാദവിനെയാണ് കൂടുതലായും ചോപ്ര വിമര്‍ശിച്ചത്. രണ്ട് കളിയിലും കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു ഉമേഷ് യാദവ്. ആര്‍സിബി വലിയ സ്‌കോര്‍ വഴങ്ങുന്നതിന് കാരണം ഉമേഷാണെന്ന വിമര്‍ശനവും ആരാധകരില്‍ നിന്ന് ഉയരുന്നുണ്ട്.

സ്വര്‍ണത്തേക്കാള്‍ വിലയേറിയത്

സ്വര്‍ണത്തേക്കാള്‍ വിലയേറിയത്

ഉമേഷ് പഞ്ചാബിനെതിരെ മൂന്നോവറില്‍ 35 റണ്‍സ് വഴങ്ങിയിരുന്നു. ഇതാണ് ചോപ്രയുടെ വിമര്‍ശനത്തിന് കാരണം. ഉമേഷ് ഒരുപാട് റണ്‍സ് വിട്ടുകൊടുക്കുന്നുണ്ട്. ഇക്കാലത്ത് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ ചെലവേറിയ കാര്യമായി ഉമേഷിന്റെ ഓവറുകള്‍ മാറിയിരിക്കുകയാണെന്ന് ചോപ്ര പരിഹസിച്ചു. വളരെ സാധാരണ പന്തുകളാണ് ഉമേഷ് എറിയുന്നത്. എത്ര പന്തുകള്‍ കാലിലേക്കായി അദ്ദേഹം എറിയുന്നത്. ദീപാവലിക്ക് പോലും നിങ്ങള്‍ക്ക് ഇത്രയും സമ്മാനങ്ങള്‍ ലഭിക്കില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

ഉമേഷ് യാദവ് ഇന്ത്യന്‍ താരമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അതൊന്നും കിട്ടുന്നില്ലെന്നും ആകാശ് ചോപ്ര പറയുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെയും അദ്ദേഹം ചോദ്യം ചെയ്തു. നവദീപ് സെയ്‌നിയും ചാഹലും അവസാനത്തെ ഏഴോവറില്‍ വെറും ഓരോ ഓവര്‍ വീതമാണ് എറിഞ്ഞത്. ഏറ്റവും മികച്ച രീതിയില്‍ പന്തെറിയുന്നവരെ ഇങ്ങനെയാണോ ഉപയോഗിക്കുക. അതും മാക്‌സ്‌വെല്‍ ഇനിയും വരാനിരിക്കെയും, രാഹുല്‍ തകര്‍ത്തടിക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ നടക്കുന്നത്. കോലി ഏറ്റവും മികച്ച ബൗളര്‍മാരെ നേരത്തെ തന്നെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും ചോപ്ര ചോദിച്ചു.

ക്യാച്ചുകള്‍ വിടാന്‍ പാടില്ല

ക്യാച്ചുകള്‍ വിടാന്‍ പാടില്ല

40 റണ്‍സോളം കുറവായിരുന്നെങ്കില്‍ ആര്‍സിബി കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ കളിക്കുമായിരുന്നു. ഒരു സെറ്റായ ബാറ്റ്‌സ്മാന്റെ ക്യാച്ച് ഒരിക്കലും രണ്ട് തവണ വിടാന്‍ പാടില്ല. ആര്‍സിബിയും പഞ്ചാബും തമ്മിലുള്ള ആകെ വ്യത്യാസം രാഹുലിന്റെ ഇന്നിംഗ്‌സായിരുന്നു. വളരെ വ്യത്യസത്മായി രീതിയിലാണ് രാഹുല്‍ ബാറ്റ് ചെയ്തത്. സെന്‍സേഷനല്‍ ബാറ്റിംഗായിരുന്നു അത്. അദ്ദേഹം കളിക്കുന്ന രീതി നിങ്ങളെ അദ്ഭുതപ്പെടുത്തുകയും അതോടൊപ്പം രസിപ്പിക്കുകയും ചെയ്യുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

കുംബ്ലെയുടെ സ്വാധീനം

കുംബ്ലെയുടെ സ്വാധീനം

അനില്‍ കുംബ്ലെയാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു. പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തിരുന്നു ബിഷ്‌ണോയ്. കുംബ്ലെയില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചു. വളരെ ശാന്തനായി ബൗള്‍ ചെയ്യാനാണ് കുംബ്ലെ എന്നെ പഠിപ്പിച്ചത്. ഒരുപാട് കാര്യങ്ങളൊന്നും ബൗളിംഗില്‍ പരീക്ഷിക്കേണ്ടെന്നും, എന്താണോ നിനക്കറിയുന്നത് അത് പരീക്ഷിക്കാനുമാണ് പറഞ്ഞത്. ഞങ്ങള്‍ 200 റണ്‍സ് സ്‌കോര്‍ ചെയ്തു എന്ന നിലയിലല്ല ബൗള്‍ ചെയ്തത്. ആര്‍സിബിയെ പെട്ടെന്ന് പുറത്താക്കുകയായിരുന്നു ഗെയിം പ്ലാനെന്നും ബിഷ്‌ണോയ് പറഞ്ഞു.

Story first published: Sunday, September 27, 2020, 14:04 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+