Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിക്കെതിരെ ആ ഡല്‍ഹി താരം കത്തിക്കയറും, ജയം കോലിക്കൊപ്പമാകില്ലെന്ന് ചോപ്ര!!

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിശ്വരൂപം ആര്‍സിബിക്കെതിരെ കാണാനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അതേസമയം ഡല്‍ഹിയുടെ ഒരു സൂപ്പര്‍ താരം ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തുമെന്നും ഗെയിംചേഞ്ചറാകുമെന്നും ചോപ്ര പ്രവചിച്ചു. നിലവില്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡല്‍ഹിയുള്ളത്. നെറ്റ് റണ്‍റേറ്റില്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ആറ് പോയിന്റാണ് ഉള്ളത്. തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്.

ആ താരത്തിന്റെ വെടിക്കെട്ട് കാണാം

ആ താരത്തിന്റെ വെടിക്കെട്ട് കാണാം

ആര്‍സിബി ശരിക്കും സൂക്ഷിക്കണം. റിഷഭ് പന്തിന്റെ വെടിക്കെട്ട് അവര്‍ക്കെതിരെ ഉണ്ടാവാനാണ് സാധ്യത. പന്തായിരിക്കും ആര്‍സിബിക്കെതിരെയുള്ള ഗെയിം ചേഞ്ചറെന്നും ചോപ്ര പറഞ്ഞു. വിരാട് കോലിയുടെ ടീമിനെതിരെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ അദ്ദേഹം കളിക്കുമെന്നും ചോപ്ര പറഞ്ഞു. ശ്രേയസ് അയ്യരും നല്ല രീതിയില്‍ തന്നെ കളിക്കും. ആര്‍സിബി നിരയില്‍ ലെഗ് സ്പിന്നര്‍മാര്‍ ധാരാളമുണ്ട്. ഇത് പന്തിന് കൂടുതല്‍ അനുയോജ്യമായ സാഹചര്യമൊരുക്കും. ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ പ്രത്യേക കഴിവ് തന്നെയുണ്ട് പന്തിനെന്നും ചോപ്ര പറഞ്ഞു.

മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍

മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍

സോഷ്യല്‍ മീഡിയയില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ താരതമ്യം ചെയ്ത് ചോപ്ര പോസ്റ്റ് ഇട്ടിരുന്നു. ഒരു ആരാധകന്‍ ഇതില്‍ പന്തിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തിരുന്നു. അതിലും പന്തിനെ പുകഴ്ത്തിയിരിക്കുകയാണ് ചോപ്ര. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ഒരു ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് വിരാട് കോലി, രണ്ടാം സ്ഥാനം റിഷഭ് പന്തിനാണ്. അദ്ദേഹത്തിന് നല്ലൊരു പിറന്നാള്‍ ആശംസിക്കുന്നുവെന്നും ചോപ്ര കുറിച്ചു. ടെസ്റ്റിലടക്കം പന്തിന്റെ നേട്ടങ്ങള്‍ കുറിച്ചായിരുന്നു ചോപ്രയുടെ മറുപടി. പന്ത് ഓവര്‍ റേറ്റഡാണെന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്.

അവനെ നിലനിര്‍ത്തണം

അവനെ നിലനിര്‍ത്തണം

ഡല്‍ഹിക്കാണ് മത്സരത്തില്‍ മുന്‍തൂക്കമെന്ന് ചോപ്ര പറഞ്ഞു. പക്ഷേ ഒരിക്കലും അശ്വിനെ ടീമില്‍ നിന്ന് തഴയാന്‍ പാടില്ല. അവസാന മത്സരത്തില്‍ അദ്ദേഹം നന്നായി കളിച്ചിട്ടുണ്ടാവില്ല. അത് പരിക്ക് മാറി എത്തിയത് കൊണ്ടാണ്. അദ്ദേഹത്തിന് ആര്‍സിബിക്കെതിരെ നന്നായി പന്തെറിയാന്‍ സാധിക്കും. ഇടങ്കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ആധിപത്യം ഉറപ്പിക്കാനും അശ്വിന് സാധിക്കും. ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ദേവദത്ത് പടിക്കല്‍ തുടങ്ങിയ ലെഫ് ഹാന്‍ഡര്‍മാര്‍ അവര്‍ക്കുണ്ട്. ആര്‍സിബി മോയിന്‍ അലിയെ കൂടി കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹി ടീമില്‍ യാതൊരു മാറ്റവും വേണ്ടെന്നും ചോപ്ര നിര്‍ദേശിച്ചു.

ഡല്‍ഹിയുടെ കുതിപ്പ് കാണാം

ഡല്‍ഹിയുടെ കുതിപ്പ് കാണാം

ആര്‍സിബി നോക്കൗട്ടിലേക്ക് കുതിക്കും. പക്ഷേ ഈ മത്സരം അത് ഡല്‍ഹിക്കുള്ളതാണെന്നും ചോപ്ര പറയുന്നു. ഈ ഐപിഎല്ലില്‍ പന്ത് മികച്ച രീതിയില്‍ തന്നെ കളിക്കുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ഇന്നിംഗ്‌സിലൂടെ അദ്ദേഹത്തിന് എല്ലാം മാറ്റിമറിക്കാന്‍ സാധിക്കുമെന്നും ചോപ്ര വ്യക്തമാക്കി. ഡല്‍ഹി അമിത് മിശ്രയെ വീണ്ടും കളിപ്പിക്കണം. റബാദയും നോര്‍ത്ത്‌ജെയും സൂപ്പര്‍ ബൗളര്‍മാരാണ്. മാര്‍ക്കസ് സ്റ്റോയിനിസ് വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ആര്‍സിബിയും മാറ്റങ്ങള്‍ വേണ്ടതില്ല. മോയിന്‍ അലിയോ ക്രിസ് മോറിസോ എന്ന ആശയക്കുഴപ്പം മാത്രമാണ് അവര്‍ക്കുള്ളതെന്നും ചോപ്ര പറഞ്ഞു.

Story first published: Monday, October 5, 2020, 14:00 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+