Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്ലില്‍ അവര്‍ ഇത്തവണ ഫൈനലിസ്റ്റുകളാവും, മുംബൈ-ഡിസി ഫൈനല്‍ പ്രവചിച്ച് ചോപ്ര!!

ദുബായ്: ഇത്തവണത്തെ ഐപിഎല്ലില്‍ ആരാകും ഫൈനലിസ്റ്റുകള്‍ എന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് സ്ഥിരതയുള്ള പ്രകടനം നടത്തുന്നത്. അതേസമയം ഇത്തവണത്തെ ഫൈനലിസ്റ്റുകളെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രവചിച്ചു. ഡല്‍ഹിയും മുംബൈയും തന്നെ ഫൈനലിസ്റ്റുകളാവുമെന്ന് ചോപ്ര പ്രവചിച്ചു. ഇപ്പോഴത്തെ പ്രകടം വിലയിരുത്തിയായിരുന്നു ആകാശ് ചോപ്ര ഇത്തരമൊരു പ്രവചനം നടത്തിയത്. ഐപിഎല്ലില്‍ പാതി വഴി മാത്രം പിന്നിട്ട് നില്‍ക്കുമ്പോഴാണ് ഇത്തരമൊരു പ്രവചനം ഉണ്ടായിരിക്കുന്നത്.

1

ഇതിന് മറുപടിയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയും രംഗത്തെത്തി. ആ പഴത്തൊലിക്ക് അപ്പുറം കാണാന്‍ നിങ്ങള്‍ക്ക് യാതൊന്നും സാധിക്കുന്നില്ലേ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ടോം മൂഡിയുടെ മറുപടി. അതേസമയം ചോപ്ര ഡല്‍ഹിയെയും മുംബൈയെയും നേരത്തെ തന്നെ ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായി തന്നെയാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ നേടിയ ജയം ടൂര്‍ണമെന്റിലെ ഏറ്റവും ആധിപത്യത്തോടെയുള്ള വിജയമായിരുന്നുവെന്ന് ചോപ്ര പറഞ്ഞിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മുംബൈ തന്നെ മുന്നിലാണെന്നും ചോപ്ര വ്യക്തമാക്കി.

അതേസമയം വിരാട് കോലിയുടെ ആര്‍സിബിയും മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഫൈനലില്‍ എത്തില്ലെന്ന് കൂടി ആകാശ് ചോപ്ര പറഞ്ഞു. ടൂര്‍ണമെന്റില്‍ ചെന്നൈയും അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. ആര്‍സിബി മികച്ച ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ മുന്‍നിരയിലുണ്ട്. എന്നാല്‍ ചെന്നൈ തുടര്‍ തോല്‍വികളുമായി അവസാന സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമിയിലേക്ക് മുന്നേറാന്‍ സാധിക്കൂ. ഇതുവരെ കളിച്ച എല്ലാ സീസണിലും സെമിയിലെത്തിയ ഏക ടീമും ചെന്നൈയാണ്. ഇത്തവണ അത് ആവര്‍ത്തിക്കാന്‍ ചെന്നൈ ഗംഭീരം പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

നേരത്തെ ദിനേഷ് കാര്‍ത്തിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയും ആകാശ് ചോപ്ര രംഗത്ത് വന്നിരുന്നു. കാര്‍ത്തിക്ക് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതല്ലെന്നും, അദ്ദേഹത്തെ കൊല്‍ക്കത്ത പുറത്താക്കിയതാണെന്നും ചോപ്ര പറഞ്ഞിരുന്നു. ഒരു ക്യാപ്റ്റനും ടീമിനെ പാതി വഴിയില്‍ വിട്ട് പോകാന്‍ താല്‍പര്യപ്പെടില്ല. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായാല്‍ ഏതൊരു താരത്തിനും ടീമില്‍ നിലനില്‍പ്പുണ്ടാവില്ല. ഇത്തരം ഘട്ടങ്ങളില്‍ അവര്‍ രാജിവെക്കുകയാണ് പതിവെന്നും ചോപ്ര പറഞ്ഞു. അതേസമയം ഇത് കെകെആറിന് ഗുണം ചെയ്യുമോ എന്നറിയില്ലെന്നും ചോപ്ര വ്യക്തമാക്കി.

Story first published: Saturday, October 17, 2020, 20:47 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+