Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരാബാദിനോടേറ്റ തോല്‍വി മുംബൈക്കുള്ള ഉണര്‍ത്ത് പാട്ട്; ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഇന്ന് നേരിടുന്നത്. ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ എത്തുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും മുംബൈയും ഡല്‍ഹിയും ഇറങ്ങുക. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം മുംബൈക്കായിരുന്നു. ഇപ്പോഴിതാ ഇരു ടീമിന്റെയും സാധ്യതകളെക്കുറിച്ച് തന്റെ വിലയിരുത്തല്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. '

മുംബൈ ഇന്ത്യന്‍സ് വളരെ കരുത്തുള്ള ടീമാണ്. ഒരു സ്ഥാനത്തേക്ക് വേണ്ടി ഒന്നിലധികം താരങ്ങള്‍ മുംബൈക്കുവേണ്ടിയുണ്ട്. രോഹിത് വിശ്രമിക്കുമ്പോള്‍ പകരം ഇഷാന്‍ ആ സ്ഥാനത്ത് കളിക്കുന്നു. അപ്പോള്‍ ആരും രോഹിതിനെ മിസ് ചെയ്യുന്നില്ല. പാറ്റിന്‍സന് പകരം കോള്‍ട്ടര്‍നെയ്ല്‍ വന്നു. എന്നാല്‍ ബൂംറയ്ക്കും ബോള്‍ട്ടിനും പകരക്കാരില്ല. ചില താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പകരക്കാരില്ല. ഹര്‍ദികിന്റെ അഭാവവും അവരെ കാര്യമായി ബാധിച്ചിട്ടില്ല. അത്തരത്തിലുള്ള ടീം ഘടനയാണ് മുംബൈയെ വ്യത്യസ്തമാക്കുന്നത്. മറ്റൊരു പ്രധാന സവിശേഷത ഭയമില്ലാതെ ബാറ്റ് ചെയ്യുന്നുവെന്നതാണ്.

aakashchopra

ഓവറുകളിലുടെനീളം അടിച്ച് കളിക്കുന്ന മറ്റൊരു ടീമില്ല. ബൂംറ, ബോള്‍ട്ട്, പാറ്റിന്‍സന്‍, പൊള്ളാര്‍ഡ്, ക്രുണാല്‍, രാഹുല്‍ എന്നീ ആറ് സൂപ്പര്‍ ബൗളര്‍മാര്‍ മുംബൈക്കുണ്ട്. ബൂംറയുടെയും ബോള്‍ട്ടിന്റെയും വിക്കറ്റ് വീഴ്ത്താനുള്ള മികവും എടുത്ത് പറയേണ്ടതാണ്'-ആകാശ് ചോപ്ര പറഞ്ഞു. നിലവില്‍ മുംബൈ ഇന്ത്യന്‍സില്‍ കാണുന്ന പ്രശ്‌നമെന്തെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശര്‍മക്ക് ഓപ്പണിങ്ങില്‍ തിളങ്ങാനാവാത്തതാണ് പ്രശ്‌നം. ഇഷാന്‍ കിഷന് നാലാം നമ്പറില്‍ തിളങ്ങാന്‍ കഴിയുമെങ്കിലും രോഹിതിന്റെ ഫോം ആശങ്ക സൃഷ്ടിക്കുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിതിന് ഇതുവരെയായും ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മോശം ഫിറ്റ്‌നസിലുള്ള രോഹിതിനെ ഓസീസ് പര്യടനത്തിലും ഇന്ത്യ പരിഗണിച്ചിട്ടില്ല.

അവസാന മത്സരത്തിലെ തോല്‍വി മുംബൈക്കുള്ള ഉണര്‍ത്ത് പാട്ടാണെന്നും ആകാശ് അഭിപ്രായപ്പെട്ടു. ഇന്നത്തെ മത്സരത്തില്‍ മുംബൈ ജയിക്കുമെന്നാണ് എന്റെ പ്രവചനം. അവരാണ് മികച്ച ടീമെന്നും ആകാശ് പറഞ്ഞു. നിലവിലെ കണക്കുകളിലും മുംബൈക്കാണ് മുന്‍തൂക്കം. എന്നാല്‍ ഡല്‍ഹി നിസാര എതിരാളികളല്ല. മികച്ച താരനിരയുള്ള ഡല്‍ഹിക്ക് മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും. ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാനാണ് റണ്‍വേട്ടക്കാരില്‍ മുന്നില്‍. കഗിസോ റബാദ,ജസ്പ്രീത് ബൂംറ ബൗളര്‍മാരുടെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Thursday, November 5, 2020, 15:37 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+