Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാന്റെ മധ്യനിര മോശം- ഉത്തപ്പ, തെവാത്തിയ എവിടെ കളിക്കണം- വ്യക്തമാക്കി ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ അപ്രതീക്ഷിത കുതിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയങ്ങളും നേടിയെടുത്തു. മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍. സിഎസ്‌കെ, പഞ്ചാബ് ടീമുകളെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയത് ടോപ് ഓഡറിന്റെ ബാറ്റിങ് കരുത്തിലായിരുന്നു. മധ്യനിരയുടെ പ്രകടനം രണ്ട് മത്സരത്തിലും മോശമായിരുന്നു. ഇപ്പോഴിതാ രാജസ്ഥാന്റെ മധ്യനിരയിലെ പ്രശ്‌നങ്ങളെക്കുറിച്ചും റോബിന്‍ ഉത്തപ്പ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ് എന്നിവര്‍ എവിടെ കളിക്കണമെന്നത് സംബന്ധിച്ചും തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

1

'ഏഴ് ബൗളിങ് ഓപ്ഷനാണ് അവസാന മത്സരത്തില്‍ രാജസ്ഥാനുണ്ടായിരുന്നത്. അത് മത്സരത്തില്‍ അവരെ വിജയിപ്പിച്ചുവെങ്കിലും യുഎഇയിലെ സാഹചര്യം ഏഴ് ബൗളര്‍മാരുമായി കളിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോയെന്നാണ് ചോദിക്കാനുള്ളത്. രാജസ്ഥാന്റെ ബാറ്റിങ് ഓഡര്‍ എന്റെ ചിന്തപ്രകാരം മോശമാണ്. ബട്‌ലറും സ്മിത്തും ഓപ്പണര്‍മാര്‍ സഞ്ജു മൂന്നാമന്‍ എന്നാല്‍ നാലാം നമ്പറില്‍ ആരെന്നതിന് സ്ഥിരതയില്ല. മില്ലറിനെ മധ്യനിരയില്‍ കളിപ്പിക്കണം. രാഹുല്‍ തെവാത്തിയ, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ് എന്നിവര്‍ 4,6 നമ്പറുകളില്‍ അനുയോജ്യരല്ല. അതിനാല്‍ മാറ്റം അനിവാര്യം'-ആകാശ് ചോപ്ര പറഞ്ഞു.

2

പഞ്ചാബിനെതിരായ മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ തെവാത്തിയയാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തെവാത്തിയയെ വിശ്വസിക്കുക പ്രയാസമാണ്. സീനിയര്‍ താരം റോബിന്‍ ഉത്തപ്പ ഏറെ നാളായി ടോപ് ഓഡറിലാണ് കളിക്കുന്നത്. അതിനാല്‍ മധ്യനിരയില്‍ രാജസ്ഥാന്‍ ഉത്തപ്പയെ ഇറക്കുമ്പോള്‍ താരത്തിന് തിളങ്ങാന്‍ സാധിക്കുന്നില്ല. അവസാന സീസണില്‍ ശ്രദ്ധ പിടിച്ചുപറ്റിയ റിയാന്‍ പരാഗും ഇത്തവണ നിറം മങ്ങുന്നു. സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് രണ്ട് മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചത്. ജോസ് ബട്‌ലര്‍കൂടി ഫോമിലേക്കുയര്‍ന്നാല്‍ ടീമിനത് കരുത്താകും. എന്നാല്‍ ടോപ് ഓഡര്‍ തകര്‍ന്നാല്‍ കൂട്ടത്തകര്‍ച്ച ടീം നേരിടും. വാലറ്റത്ത് ജോഫ്ര ആര്‍ച്ചര്‍ ബാറ്റിങ്ങില്‍ ശോഭിക്കുന്നതും രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നു.

3

രാജസ്ഥാന്‍ x കൊല്‍ക്കത്ത മത്സരത്തില്‍ കൊല്‍ക്കത്ത ജയിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. എന്നാല്‍ കെകെആറില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പണറെന്ന നിലയില്‍ സുനില്‍ നരെയ്ന്‍ ഇതുവരെ തിളങ്ങാത്തതിനാല്‍ ഏഴാം നമ്പറില്‍ നരെയ്‌നെ ഇറക്കണം. ഓപ്പണറായി മറ്റൊരാളെ ഇറക്കണം. എന്നാല്‍ കാര്‍ത്തിക് ടീമില്‍ മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല. കൊല്‍ക്കത്തയുടെ ബാറ്റിങ് നിര ശക്തമാണ്. നരെയ്ന്‍ പെട്ടെന്നോ വൈകിയോ ഫോമിലേക്കെത്തിയേക്കുമെന്നും ആകാശ് അഭിപ്രായപ്പെട്ടു. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ എത്തുന്നത്. ഇയാന്‍ മോര്‍ഗന്‍ ഫോമിലേക്കുയര്‍ന്നത് കെകെആറിന് ആശ്വാസമാണ്. 15.5കോടിക്ക് ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സും അവസാന മത്സരത്തില്‍ കെകെആറിനുവേണ്ടി തിളങ്ങിയിരുന്നു.

Story first published: Wednesday, September 30, 2020, 15:01 [IST]
Other articles published on Sep 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+