IPL 2020: മുംബൈ X കെകെആര്‍ മത്സരത്തിലെ ഗെയിം ചേഞ്ചറാര്? ആകാശ് ചോപ്ര പറയുന്നു
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും കെകെആറും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം വെച്ച് മുംബൈ ഇറങ്ങുമ്പോള്‍ സീസണില്‍ ആദ്യം പരാജയപ്പെടുത്തിയ മുംബൈയോട് പകരം വീട്ടാനുറച്ചാവും കെകെആര്‍ ഇറങ്ങുക. അബുദാബിയിലെ വലിയ മൈതാനത്ത് ഇരു ടീമിന്റെയും ബാറ്റിങ് കരുത്താണ് പരസ്പരം മാറ്റുരയ്ക്കുന്നത്.
ഇന്നത്തെ മത്സരത്തില്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന പ്രകടനം ആരാവും പുറത്തെടുക്കുകയെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മുംബൈ നായകന്‍ രോഹിത് ശര്‍മയാവും ഗെയിം ചെയിഞ്ചറെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'മുംബൈ-കെകെആര്‍ മത്സരത്തില്‍ രോഹിത് ശര്‍മയാവും ഗെയിം ചെയിഞ്ചറെന്നാണ് എനിക്ക് തോന്നുന്നത്. അബുദാബിയിലെ മൈതാനം അവന്റെ ശൈലിക്ക് ചേരുന്നതാണ്. കുറച്ച് മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതിനാല്‍ത്തന്നെ ഇന്ന് മികച്ച പ്രകടനത്തിനായി രോഹിത് ശ്രമിക്കും.

പാറ്റ് കമ്മിന്‍സ്, ശിവം മാവി തുടങ്ങിയവരുടെ പന്തുകളെ മനോഹരമായി നേടാനും മികച്ച റണ്‍സ് നേടാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്'-ആകാശ് ചോപ്ര പറഞ്ഞു. മുംബൈയുടെ ടീമിനെയും അദ്ദേഹം പ്രശംസിച്ചു. ഏഴ് മത്സരത്തില്‍ ഒരു മാറ്റം മാത്രമാണ് മുംബൈ നടത്തിയത്. അഞ്ച് മത്സരത്തിലും ജയിച്ച അവര്‍ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തുകയും ചെയ്തു.
എല്ലാം മികച്ച രീതിയില്‍ത്തന്നെ പോകുന്നുണ്ട്. കുറച്ച് മത്സരങ്ങളില്‍ രോഹിതിന്റെ വിക്കറ്റ് നേരത്തെ മുംബൈക്ക് നഷ്ടമായിരുന്നു. ഇന്ന് ഫോം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കെകെആര്‍ പേസര്‍മാരെ മികച്ച രീതിയില്‍ രോഹിത് നേരിട്ടിരുന്നു. എല്ലാ താരങ്ങളും മികച്ച ഫോമിലായതിനാല്‍ത്തന്നെ മുംബൈ ടീമില്‍ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ആകാശ് പറഞ്ഞു.
കെകെആര്‍ ടീമിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'കെകെആര്‍ ടോം ബാന്റണെ കളിപ്പിക്കരുത്. പകരം രാഹുല്‍ ത്രിപതിയെത്തന്നെ ഓപ്പണറായി പരിഗണിക്കണം. ത്രിപതി ഓപ്പണിങ്ങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. മധ്യനിരയില്‍ അവന് റണ്‍സ് നേടാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഓപ്പണറാക്കിയാല്‍ കളിയിലെ താരം അവനാകും. അവനെ ഓപ്പണില്‍ നിന്ന് മാറ്റുന്നത് ശരിയായ നടപടിയല്ലെന്നും ആകാശ് പറഞ്ഞു. നരെയ്‌നെ കളിപ്പിക്കണം. അവന് താക്കീത് മാത്രമാണ് നല്‍കിയിരിക്കുന്നത് വിലക്കല്ല. മുംബൈയെ പരാജയപ്പെടുത്താന്‍ ഏറ്റവും മികച്ച ഇലവനെത്തന്നെ കെകെആര്‍ ഇറക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ഇയാന്‍ മോര്‍ഗനാവും കെകെആറിനെ നയിക്കുക. ദിനേഷ് കാര്‍ത്തിക് നായകസ്ഥാനം മോര്‍ഗന് കൈമാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications