IPL 2020: മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര- കോലിക്ക് ഇടമില്ല
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് അവസാനമായപ്പോള്‍ അഞ്ചാം കിരീടത്തോടെ മുംബൈ ഇന്ത്യന്‍സ് കൈയടി നേടിയിരിക്കുകയാണ്. രോഹിത് ശര്‍മ നായകനായുള്ള മുംബൈ അനായാസമായിത്തന്നെ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ഏറ്റവും ശക്തമായ നിരയുമായെത്തിയ മുംബൈ അര്‍ഹിച്ച കിരീടം തന്നെയാണ് സ്വന്തമാക്കിയത്. ഇത്തവണ പല പ്രമുഖ താരങ്ങളും വിചാരിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നപ്പോള്‍ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയടി നേടി. ഇപ്പോഴിതാ ഇത്തവണത്തെ തന്റെ മികച്ച പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

ടോപ് ഓഡര്‍ (രാഹുല്‍, ധവാന്‍, ഇഷാന്‍ കിഷന്‍)
ഓപ്പണര്‍മാരായി കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെയും ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനെയുമാണ് ആകാശ് തിരഞ്ഞെടുത്തത്. 670 റണ്‍സുമായി ഇത്തവണത്തെ ഓറഞ്ച് ക്യാപ് ഉടമയായത് രാഹുലായിരുന്നു. ടീമിന്റെ നായകനായും വിക്കറ്റ് കീപ്പറായും രാഹുലിനെത്തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. ഭയമില്ലാത്ത കളിക്കാരനായ ധവാന്‍ ഇത്തവണ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നാണ് ആകാശ് പറയുന്നത്. സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധവാന്‍. 17 മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ 618 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നാം നമ്പറില്‍ മുംബൈ താരം ഇഷാന്‍ കിഷനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ഇത്തവണ 14 മത്സരത്തില്‍ നിന്ന് 516 റണ്‍സ് നേടിയ ഇഷാന്‍ 30 സിക്‌സുമായി ലീഗിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്നു.

മധ്യനിര (സൂര്യകുമാര്‍, എബിഡി, തെവാത്തിയ)
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെയാണ് നാലാം നമ്പറിലേക്ക് ആകാശ് തിരഞ്ഞെടുത്തത്. ഇത്തവണ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നവരില്‍ മുന്‍നിരയിലായിരുന്നു സൂര്യകുമാര്‍. 16 മത്സരത്തില്‍ നിന്ന് 480 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ചാം നമ്പറിലേക്ക് മാര്‍ക്കസ് സ്റ്റോയിനിസ്,നിക്കോളാസ് പുരാന്‍ എന്നിവര്‍ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഡിവില്ലിയേഴ്‌സിനെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ആകാശ് പറഞ്ഞു. ആറാമനായി രാജസ്ഥാന്റെ രാഹുല്‍ തെവാത്തിയയെ പരിഗണിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ തെവാത്തിയക്ക് സാധിച്ചു.

ബൗളിങ് നിര (റാഷിദ് ഖാന്‍, ചഹാല്‍, ആര്‍ച്ചര്‍, ബൂംറ, റബാദ)
ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ആകാശിന്റെ ടീമിലെ ഏഴാമന്‍. ടി20യില്‍ തകര്‍പ്പന്‍ റെക്കോഡുള്ള താരമാണ് റാഷിദ്. ഇത്തവണ 20 വിക്കറ്റാണ് അദ്ദേഹം നേടിയത്. ആര്‍സിബിയുടെ യുസ്‌വേന്ദ്ര ചഹാലാണ് മറ്റൊരു സ്പിന്നര്‍. സീസണില്‍ 21 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ട്രന്റ് ബോള്‍ട്ടിനെ ഉള്‍പ്പെടുത്താത്തതില്‍ വിഷമുണ്ട്. ബോള്‍ട്ടിനേക്കാള്‍ മുന്‍ഗണന ആര്‍ച്ചര്‍ക്കാണ് ആകാശ് നല്‍കിയത്. പര്‍പ്പിള്‍ ക്യാപ് നേടിയ കഗിസോ റബാദയും മുംബൈയുടെ ബൂംറയുമാണ് ആകാശിന്റെ ടീമിലെ മറ്റ് ബൗളര്‍മാര്‍. റബാദ 17 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റും ബൂംറ 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റുമാണ് ഇത്തവണ വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications