Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവര്‍ ഈ ഐപിഎല്ലിന്റെ താരങ്ങള്‍, ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും സൂപ്പറെന്ന് ചോപ്ര

ദുബായ്: ഐപിഎല്ലിന്റെ ഈ സീസണില്‍ പ്രമുഖ താരങ്ങള്‍ പലരും പരാജയപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അറിയപ്പെടാത്ത ചില താരങ്ങളുടെ കുതിപ്പും ഉണ്ടായിരുന്നു. അത്തരത്തില്‍ തന്റെ പ്രിയപ്പെട്ട അഞ്ച് കളിക്കാരെ തിരഞ്ഞെടുക്കുകയാണ് ആകാശ് ചോപ്ര. ഇവര്‍ അഞ്ച് പേരും ഇന്ത്യന്‍ ടീമില്‍ ഇതുവരെ കളിക്കാത്തവരാണെന്ന് ചോപ്ര വ്യക്തമാക്കി. പട്ടികയില്‍ ഒന്നാമതുള്ള കളിക്കാരന്‍ ദേവദത്ത് പടിക്കലാണ്. ആര്‍സിബിയുടെ താരമായ ദേവദത്ത് ഈ സീസണില്‍ വന്‍ വിജയമായിരുന്നു. ആര്‍സിബിയുടെ ഓപ്പണിംഗില്‍ പ്രതിസന്ധികള്‍ പരിഹരിച്ചതും ദേവദത്തായിരുന്നു. അതാണ് ചോപ്ര താരത്തെ തിരഞ്ഞെടുക്കാന്‍ കാരണം. ഇന്ത്യന്‍ ടീമില്‍ ദേവദത്ത് കളിച്ചിട്ടുമില്ല.

1

ദേവദത്ത് ഈ സീസണില്‍ 472 റണ്‍സാണ് 14 മത്സരങ്ങളില്‍ നിന്ന് നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറികളും നേടി. രണ്ടാം സ്ഥാനത്തുള്ള താരം റിതുരാജ് ഗെയ്ക്വാദാണെന്ന് ചോപ്ര വ്യക്തമാക്കി. ഈ സീസണിന്റെ തുടക്കത്തില്‍ പതറി പോയ താരമായിരുന്നു റിതുരാജ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് റണ്‍സായിരുന്നു ആകെ സമ്പാദ്യം. രണ്ട് തവണ പൂജ്യത്തിനും പുറത്തായി. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയാണ് റിതുരാജ് തിരിച്ചുവന്നത്. ആറ് കളിയില്‍ നിന്ന് 204 റണ്‍സാണ് റിതുരാജിന്റെ സമ്പാദ്യം. 120.6 ആണ് സ്‌ട്രൈക്ക് റേറ്റ്. ചെന്നൈയുടെ ഈ സീസണിലെ കണ്ടെത്തല്‍ കൂടിയാണ് റിതുരാജ് ഗെയ്ക്വാദ്.

പഞ്ചാബ് നിരയിലെ സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് തന്റെ മൂന്നാമത്തെ താരം. പഞ്ചാബിനെ ഇത്തവണ പല കളിയിലും രക്ഷിച്ചെടുത്തത് ബിഷ്‌ണോയിയാണ്. അധികം റണ്‍സും താരം വഴങ്ങിയിട്ടില്ല. 12 വിക്കറ്റുകളാണ് ആദ്യ സീസണില്‍ തന്നെ ബിഷ്‌ണോയ് നേടിയത്. 7.37 ഇക്കോണമിയും. 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. മുരുഗന്‍ അശ്വിനൊപ്പം ഞെട്ടിച്ച പ്രകടനമായിരുന്നു ബിഷ്‌ണോയ് പുറത്തെടുത്തത്. അതേസമയം രാജസ്ഥാന്‍ റോയല്‍സിലെ കാര്‍ത്തിക് ത്യാഗിയാണ് നാലാമത്തെ താരമെന്ന് ചോപ്ര വ്യക്തമാക്കി. പന്തുകളില്‍ വേരിയേഷന്‍ കൊണ്ടുവന്ന് ഞെട്ടിച്ചിരുന്നു ത്യാഗി. യോര്‍ക്കറുകളും ബൗണ്‍സറും ധാരാളം വന്നിരുന്നു. ഒമ്പത്ത വിക്കറ്റാണ് ഇത്തവണ ത്യാഗി എടുത്തത്.

അഞ്ചാം സ്ഥാനത്തുള്ളത് കൊല്‍ക്കത്തയുടെ പേസര്‍ കമലേഷ് നാഗര്‍കോട്ടിയാണ്. കംപ്ലീറ്റ് പാക്കേജെന്നാണ് നാഗര്‍കോട്ടിയെ വിശേഷിപ്പിക്കുന്നത്. 140 വേഗത്തില്‍ സ്ഥിരമായി നാഗര്‍കോട്ടി പന്തെറിയുന്നുണ്ട്. അതിഗംഭീര ഫീല്‍ഡറുമാണ് അദ്ദേഹം. വേണ്ടി വന്നാല്‍ ബാറ്റ് കൊണ്ടും കരുത്ത് കാണിക്കാന്‍ സാധിക്കുന്ന താരമാണ് നാഗര്‍കോട്ടി. ഇത്തവണ അഞ്ച് വിക്കറ്റാണ് നാഗര്‍കോട്ടി നേടിയത്. ഈ അഞ്ച് താരങ്ങളാണ് ഈ സീസണിലെ തന്നെ ഏറെ ഞെട്ടിച്ചതെന്ന് ചോപ്ര പറയുന്നു. വേറെ നിര്‍ദേശങ്ങളുണ്ടെങ്കില്‍ പങ്കുവെക്കാമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞിട്ടുണ്ട്. ചോപ്ര തിരഞ്ഞെടുത്തവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവരുമാണ്.

Story first published: Friday, November 6, 2020, 12:40 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+