Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ മധ്യനിരയും വെച്ച് ഹൈദരാബാദ് ഒരു മത്സരം പോലും ജയിക്കില്ല; ആകാശ് ചോപ്ര

ദുബായ്: 2016ലെ ഐപിഎല്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 13ാം സീസണിലെ തുടക്കം തോല്‍വിയോടെ എന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്. വിരാട് കോലി നയിക്കുന്ന ആര്‍സിബിയോട് 10 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്. 164 റണ്‍സ് പിന്തുടര്‍ന്നിറങ്ങവെ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ ഹൈദരാബാദിനായില്ല. മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം. ഇപ്പോഴിതാ ഈ മധ്യനിരയും വെച്ച് ഹൈദരാബാദ് ഒരു മത്സരംപോലും ജയിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

'ഇരു ടീമും വളരെ കൗതുകമുള്ള പ്ലേയിങ് ഇലവുമായാണ് ഇറങ്ങിയത്. ആര്‍സിബി ജോഷ് ഫില്ലിപ്പിനെയും ഡെയ്ല്‍ സ്റ്റെയിനെയും ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഏറെ പണം മുടക്കിയ ക്രിസ് മോറിസിനെയും സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയേയും ഉള്‍പ്പെടുത്തിയില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണേയും മുഹമ്മദ് നബിയേയും പുറത്തിരുത്തി മിച്ചല്‍ മാര്‍ഷിനെ പരിഗണിച്ചു. ഹൈദരാബാദ് ഇതേ മധ്യനിര താരങ്ങളുമായി എത്തിയാല്‍ ഒരു മത്സരം പോലും ജയിക്കില്ല'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

ആര്‍സിബിക്കെതിരേ ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 എന്ന മികച്ച നിലയില്‍ നിന്നാണ് ടീം കൂട്ടത്തകര്‍ച്ച നേരിട്ടത്. അവസാന എട്ട് വിക്കറ്റ് വെറും 32 റണ്‍സിനിടെ ഹൈദരാബാദിന് നഷ്ടമായി. പ്രിയം ഗരാഗ്,വിജയ് ശങ്കര്‍,അഭിഷേക് ശര്‍മ,റാഷിദ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി. ഈ ടീമില്‍ മാറ്റം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാണെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്.

ആര്‍സിബിയുടെ യുവതാരം ദേവ്ദത്ത് പടിക്കലിനെ ആകാശ് ചോപ്ര പ്രശംസിച്ചു. 'ഒരു വശത്ത് വെറും വയസുകാരനായ കുട്ടിയും മറുവശത്ത് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ ഫിഞ്ചിനെ കാഴ്ചക്കാരനാക്കുന്ന പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. മനോഹരമായ ഷോട്ടുകളാണ് ദേവ്ദത്ത് കളിച്ചത്. വളരെ പ്രതിഭാശാലിയായ താരമാണ് ദേവ്ദത്ത്'-ആകാശ് ചോപ്ര പറഞ്ഞു.

ആര്‍സിബി ബൗളിങ് നിരയേയും ആകാശ് പ്രശംസിച്ചു. നവദീപ് സൈനി വളരെ വേഗവും കൃത്യതയും ഉള്ള ബൗളറാണ്. തുടക്കത്തില്‍ റണ്‍സ് വഴങ്ങിയെങ്കിലും ഭുവനേശ്വര്‍ കുമാറിനെയും റാഷിദ് ഖാനെയും ഒരേ ഓവറില്‍ പുറത്താക്കി തിളങ്ങി. യുസ്‌വേന്ദ്ര ചഹാല്‍ ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപ് നേടാന്‍ പോകുന്ന താരമാണെന്നാണ് എന്റെ വിലയിരുത്തല്‍. ആദ്യ മത്സരത്തില്‍ത്തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹാല്‍ ടോപ് ക്ലാസ് ബൗളറാണെന്നും ആകാശ് അഭിപ്രായപ്പെട്ടു.

Story first published: Tuesday, September 22, 2020, 13:09 [IST]
Other articles published on Sep 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+