Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃത്ഥ്വി ഷാ 10 ഓവര്‍ നിന്നാല്‍ ഡല്‍ഹി ജയിക്കും, എന്നാല്‍ 10 പന്ത് പോലും നിക്കില്ല: ആകാശ് ചോപ്ര

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ജയിക്കുന്ന ടീമാകും മുംബൈയുടെ എതിരാളികളായെത്തുക. കണക്കുകളില്‍ ഹൈദരാബാദിനാണ് ആധിപത്യമെങ്കിലും ഡല്‍ഹി നിസാരക്കാരുടെ നിരയല്ല.

താരസമ്പന്നമായ ഡല്‍ഹിയില്‍ സ്ഥിരതയോടെ കളിക്കുന്ന ആരുമില്ലെന്നതാണ് നിലവിലെ പ്രശ്‌നം. എന്നാല്‍ തങ്ങളുടേതായ ദിവസം ഏത് വമ്പന്‍മാരെയും വീഴ്ത്താനുള്ള പ്രതിഭാ സമ്പത്ത് ഡല്‍ഹിക്കുണ്ട്. ഇപ്പോഴിതാ രണ്ടാം ക്വാളിഫയറിന് മുമ്പ് തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന കരുത്ത് എന്നത് ടോപ് അഞ്ച് താരങ്ങളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നതാണ്.

aakashchopra

ഓപ്പണര്‍മാരായി ധവാനും പൃത്ഥ്വിയും മൂന്നാം നമ്പറില്‍ രഹാനെ നാലും അഞ്ചും ശ്രേയസും പന്തു. മറ്റൊരു ടീമിലും ഇത് ചെയ്യാന്‍ സാധിക്കില്ല. ബൗളിങ്ങാണ് മറ്റൊരു കരുത്ത്. ആന്റിച്ച് നോക്കിയേ,റബാദ അശ്വിന്‍,അക്‌സര്‍ പോലുള്ള മികച്ച നിര അവര്‍ക്കുണ്ട്. അമിത് മിശ്ര,ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് പരിക്കേറ്റതിനാല്‍ സീസണ്‍ നഷ്ടമായി. ടീമെന്ന നിലയില്‍ മികച്ചവരാണ് ഡല്‍ഹി. പൃത്ഥ്വിയുടെ ഫോം ഔട്ടാണ് ഡല്‍ഹിയുടെ പ്രശ്‌നം. അവനില്‍ വളരെ പ്രതീക്ഷവെക്കുന്നതിനാല്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.

10 ഓവര്‍ ശ്രേയസ് നിന്നാല്‍ കളി ഡല്‍ഹിക്കനുകൂലമാകും. എന്നാല്‍ 10 പന്തുകള്‍ താണ്ടുക പ്രയാസകരമാണ്'-ആകാശ് ചോപ്ര പറഞ്ഞു. ഓപ്പണറായെത്തുന്ന പൃത്ഥ്വി ഷായ്ക്ക് ആദ്യ രണ്ട് ഓവര്‍ പോലും പിന്നീടാനാവാത്ത അവസ്ഥയാണ്. മോശം ഷോട്ട് സെലക്ഷനാണ് അവന്റെ പ്രധാന പ്രശ്‌നം. ക്ഷമയോടെ കളിക്കാന്‍ സാധിക്കുന്നില്ല. ഇന്നത്തെ മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് തിളങ്ങിയില്ലെങ്കില്‍ വലിയ തിരിച്ചടി ഡല്‍ഹി നേരിടേണ്ടി വരും.

ബാറ്റിങ് നിര ഡല്‍ഹിക്ക് വലിയ തലവേദന ഉയര്‍ത്തുന്നു. അജിന്‍ക്യ രഹാനെ ഒരു മത്സരത്തില്‍ മാത്രമാണ് തിളങ്ങിയത്. ശ്രേയസ് അയ്യര്‍ പ്രതിഭാശാലിയാണെങ്കിലും നിലവില്‍ ഫോം ഔട്ടാണ്. റിഷഭിന്റെ അവസ്ഥയും സമാനമാണ്. ശിഖര്‍ ധവാന്‍ സ്‌കോര്‍ ചെയ്താല്‍ ടീം മികച്ച നിലയിലെത്തും അല്ലെങ്കില്‍ കൂട്ടത്തകര്‍ച്ച നേരിടും. ഈ അവസ്ഥയിലാണ് ഡല്‍ഹിയെന്നും ആകാശ് പറഞ്ഞു.

ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ റിഷഭ് പന്ത് ഇപ്പോള്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് വലിയ വിമര്‍ശനം നേരിടുകയാണ്. 166,174,163,112 എന്നിങ്ങനെയാണ് അവസാന നാല് സീസണിലെ റിഷഭിന്റെ സ്‌ട്രൈക്കറേറ്റ്. മാര്‍ക്കസ് സ്റ്റോയിനിസിനെയും സമ്മര്‍ദ്ദം വേട്ടയാടുന്നു. മികച്ച തുടക്കം ലഭിച്ചാല്‍ കത്തിക്കയറാന്‍ താരങ്ങള്‍ ഏറെയുള്ളതിനാല്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ഡല്‍ഹിക്ക് അത്യാവശ്യമാണ്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Sunday, November 8, 2020, 14:19 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+