IPL 2020: ആര്‍സിബി അനാവശ്യമായി ആവര്‍ത്തിക്കുന്ന പിഴവെന്ത്? ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എല്ലാ സീസണിലും ശക്തമായ നിരയുമായെത്തി നിരാശപ്പെടുത്തി മടങ്ങുന്ന ടീമാണ് വിരാട് കോലി നായകനായുള്ള ആര്‍സിബി. ലോക ക്രിക്കറ്റിലെ പ്രമുഖരായ നിരവധി താരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും കിരീടത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഫൈനലില്‍ എത്തിയ സമയത്തെല്ലാം പടിക്കല്‍ കലമുടക്കുന്നതും ടീമിന്റെ പതിവാണ്. ഇത്തവണ വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്.

9 മത്സരത്തില്‍ 6 മത്സരവും ജയിച്ച ആര്‍സിബി നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ മത്സരം. കെകെആറിനെതിരായ മത്സരത്തിന് മുമ്പ് ആര്‍സിബി അനാവശ്യമായി ആവര്‍ത്തിക്കുന്ന പിഴവെന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര.

ടീമില്‍ അനാവശ്യമായി വരുത്തുന്ന മാറ്റങ്ങളെയാണ് ആകാശ് കുറ്റപ്പെടുത്തിയത്. 'അവര്‍ക്ക് ആവിശ്യമില്ലെങ്കില്‍പ്പോലും ആര്‍സിബി ടീമില്‍ മാറ്റം വരുത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.ശിവം ദുബെയെ പുറത്തിരുത്തിയിരിക്കുന്ന തീരുമാനത്തോടെ 100 ശതമാനം വിയോജിപ്പാണ്. അവനെ കളിക്കാന്‍ അനുവദിക്കണം. സിറാജിന്റെ കാര്യത്തിലും ഉറച്ചുനില്‍ക്കണം.നിലവിലെ ടീമില്‍ വലിയ മാറ്റങ്ങളുടെ ആവിശ്യമില്ല. അബുദാബിയില്‍ സ്പിന്നിന് അനുകൂലമായ സാഹചര്യം ആണെങ്കില്‍ വാഷിങ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചഹാലും മികച്ച ഫോമില്‍ ടീമിലുണ്ട്. ഫാസ്റ്റ് ബൗളിങ്ങിലാണ് വേണമെങ്കില്‍ മാറ്റം വരുത്തേണ്ടത്'-ആകാശ് ചോപ്ര പറഞ്ഞു.

സീസണില്‍ തരക്കേടില്ലാതെ കളിക്കുന്ന ശിവം ദുബെയെ പുറത്തിരുത്തി ഗുര്‍കീരത് മാനിനെ ആര്‍സിബി പരിഗണിച്ചിരുന്നില്ല. ഇത് ടീമിന് കാര്യമായി നേട്ടമുണ്ടാക്കിയില്ല.ആര്‍സിബി ടീമിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായവും ആകാശ് ചോപ്ര പങ്കുവെച്ചു. ആര്‍സിബി ടീമില്‍ ഇനിയും അധിക മാറ്റങ്ങള്‍ വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.ഇടത്-വലത് കൂട്ടുകെട്ടിനായുള്ള പരീക്ഷണങ്ങളുടെയും ആവിശ്യമില്ല. അവസാന മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിങ് പുറത്തെടുത്ത ക്രിസ് മോറിസിനെ ഗുര്‍കീരത് മാനിന് മുമ്പായി ഇറക്കണം'-ആകാശ് പറഞ്ഞു.

കെകെആര്‍ ടീമിനെക്കുറിച്ചും ആകാശ് പറഞ്ഞു. നിര്‍ണ്ണായകമായ മാറ്റമാണ് അവര്‍ കഴിഞ്ഞ മത്സരത്തില്‍ വരുത്തിയത്. കുല്‍ദീപ് യാദവിനെയും ലോക്കി ഫെര്‍ഗൂസനെയും ടീമിലെത്തിച്ചു. എന്നാല്‍ റസലിന്റെ മോശം ഫോമാണ് പ്രശ്‌നം. അവന്റെ കായിക ക്ഷമത പ്രശ്‌നമാണ്. റസലിനെ ഇറക്കാതിരുന്നാല്‍ പകരക്കാരന്‍ ആരെന്നത് പ്രശ്‌നമാണ്. സുനില്‍ നരെയ്ന്‍ ഒരിക്കലും റസലിന്റെ പകരക്കാരനല്ല.

നരെയ്‌നെ കളിപ്പിക്കണമെങ്കില്‍ കുല്‍ദീപിനെ ഒഴിവാക്കേണ്ടി വരും. അത് ഉചിതമായിരിക്കില്ല. ഇക്കാര്യങ്ങളിലൊക്കെ ഇയാന്‍ മോര്‍ഗന്‍ തീരുമാനം എടുക്കട്ടെ'-ആകാശ് കൂട്ടിച്ചേര്‍ത്തു. ഇന്ന് ജയിച്ചാല്‍ ആര്‍സിബിക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. എന്നാല്‍ മികച്ച ഫോമിലുള്ള കെകെആറിനെ തോല്‍പ്പിക്കുക കോലിക്കും സംഘത്തിനും എളുപ്പമാകില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, October 21, 2020, 16:41 [IST]
Other articles published on Oct 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X