Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാന് പിഴവ് സംഭവിച്ചതെവിടെ? ബാറ്റിങ് ഓഡറിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. രാജസ്ഥാന് മികച്ച തുടക്കം ബാറ്റിങ്ങിലും ബൗളിങ്ങിലും ലഭിച്ചിട്ടും മുതലാക്കാന്‍ ടീമിനായില്ല. എട്ട് വിക്കറ്റിനാണ് ഹൈദരാബാദിന് മുന്നില്‍ രാജസ്ഥാന്‍ നാണംകെട്ടത്. ഇനി മൂന്ന് മത്സരം മാത്രം ശേഷിക്കെ തിരിച്ചുവരവ് ഏറെക്കുറെ രാജസ്ഥാന് അസാധ്യമാണ്. ഈ സാഹചര്യത്തില്‍ ഹൈദരബാദിനെതിരേ രാജസ്ഥാന്റെ തോല്‍വിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. രാജസ്ഥാന്റെ ബാറ്റിങ് ഓഡറിനെയാണ് ആകാശ് വിമര്‍ശിച്ചത്.

'രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രശ്‌നം ബാറ്റിങ് ഓഡര്‍ മാറിക്കിടക്കുന്നതാണ്. നിലവിലെ സാഹചര്യവും അവസ്ഥയും പരിഗണിക്കുമ്പോള്‍ ജോസ് ബട്‌ലറുടെ ബാറ്റിങ് ഓഡര്‍ മനസിലാകുന്നില്ല. നാലാം നമ്പറിലാണ് സ്റ്റോക്‌സിനെ ഇറക്കുന്നത്. ബട്‌ലറാണ് അവരുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. അതിനാല്‍ത്തന്നെ സ്‌റ്റോക്‌സിനൊപ്പം ഓപ്പണറായി പരിഗണിക്കണം. ബെന്‍സ്റ്റോക്‌സ് 100 പന്തുകള്‍ നേരിട്ടാലും ഒരു സിക്‌സര്‍ പോലും നേടാത്ത അവസ്ഥയാണ്. അവര്‍ ടീമിലെത്തിച്ചിരിക്കുന്നത് ബെന്‍ സ്‌റ്റോക്‌സിനെയാണ് ആകാശ് ചോപ്രയെ അല്ല. അതിനാല്‍ത്തന്നെ ഫോറും സിംഗിളുകളും മാത്രമല്ല നേടേണ്ടത്. ബെന്‍സ്റ്റ്‌കോസ് അതിവേഗം റണ്‍സുയര്‍ത്തണം. സ്‌റ്റോക്‌സ് മെല്ലെപോകുമ്പോള്‍ ടീമിന്റെ സ്‌കോര്‍ ആകെ മെല്ലെപ്പോകുന്നു.സഞ്ജു സാംസണ്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായത് സ്റ്റോക്‌സിന്റെ മെല്ലപ്പോക്കിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം കൊണ്ടാണ്'- ആകാശ് ചോപ്ര പറഞ്ഞു.

aakashchopra-

ഹൈദരാബാദിനെതിരേ 32 പന്തുകള്‍ നേരിട്ട് വെറും 30 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. പൊതുവേ മധ്യനിര ബാറ്റ്‌സ്മാനായ സ്‌റ്റോക്‌സിനെ ഓപ്പണറായി രാജസ്ഥാന്‍ പരീക്ഷിച്ചത് തന്നെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പവര്‍പ്ലേയില്‍ ഇറങ്ങിയിട്ടും റണ്‍സ് നേടുന്നതില്‍ സ്റ്റോക്‌സ് പരാജയപ്പെടുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ മാറ്റത്തിന് രാജസ്ഥാന്‍ തയ്യാറാകുന്നുമില്ല.

ഹൈദരാബാദിനെതിരേ സ്റ്റീവ് സ്മിത്ത് ബാറ്റിങ്ങിനെത്തുമ്പോഴേക്കും രാജസ്ഥാന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് ആകാശ് പറഞ്ഞു. ജോസ് ബട്‌ലര്‍ പുറത്താവുകയും ചെയ്തതോടെ എല്ലാം പൂര്‍ണമായും കൈവിട്ടുപോയി. അവര്‍ രാഹുല്‍ തെവാത്തിയയുടെ ബാറ്റിങ്ങില്‍ വിശ്വസിക്കുന്നില്ല. എതിരാളികള്‍ പേടിക്കുന്ന ഒരു ബാറ്റ്‌സ്മാനെ 8-9 പന്തുകള്‍ മാത്രം ഉള്ളപ്പോള്‍ ഇറക്കുന്നത് ശരിയായ കാര്യമല്ലെന്നും ആകാശ് അഭിപ്രായപ്പെട്ടു. ഹൈദരാബാദിനെതിരേ മൂന്ന് പന്തുകള്‍ മാത്രമാണ് തെവാത്തിയക്ക് നേരിടാന്‍ സാധിച്ചത്. റിയാന്‍ പരാഗിനും സ്മിത്തിനും ശേഷമാണ് തെവാത്തിയ എത്തിയത്. നേരത്തെ ഹൈദരാബാദുമായി ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത് തെവാത്തിയയുടെ ബാറ്റിങ്ങായിരുന്നു.

Story first published: Friday, October 23, 2020, 13:08 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+