Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2020: രാജസ്ഥാന് ആശ്വാസ വാര്‍ത്ത, അടുത്ത മാസം ആദ്യം സ്റ്റോക്‌സ് മടങ്ങിയെത്തും: റിപ്പോര്‍ട്ട്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ ആദ്യം തന്നെ ബെന്‍ സ്‌റ്റോക്‌സ് യുഎഇയിലെത്തുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ നിലവില്‍ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂസീലന്‍ഡിലാണുള്ളത്. സ്റ്റോക്‌സ് അടുത്ത മാസം ആദ്യം യുഎഇയിലെത്തുമെന്ന വാര്‍ത്ത ഗള്‍ഫ് ന്യൂസാണ് പുറത്തുവിട്ടത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്റെ ആറാം മത്സരത്തിനുള്ള ടീമില്‍ സ്റ്റോക്‌സും ഇടം പിടിച്ചേക്കുമെന്നാണ് വിവരം. നിലവിലെ ബിസിസിഐയുടെ നിയമപ്രകാരം ആറ് ദിവസത്തെ ക്വാറന്റെയ്‌നില്‍ കഴിഞ്ഞതിന് ശേഷം മാത്രമെ സ്‌റ്റോക്‌സിന് കളിക്കാന്‍ സാധിക്കൂ. നിലവില്‍ ബയോ ബബിള്‍ സുരക്ഷയിലൊന്നുമല്ല സ്‌റ്റോക്‌സുള്ളത്. കുടുംബത്തോടൊപ്പമായതിനാല്‍ത്തന്നെ യുഎഇയിലെത്തിയ ശേഷം അദ്ദേഹത്തിന് രോഗമോ രോഗ ലക്ഷണമോ കാണിച്ചാല്‍ വീണ്ടും പുറത്ത് കാത്തിരിക്കേണ്ടി വരും. എന്തായാലും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് സ്റ്റോക്‌സിന്റെ മടങ്ങിവരവ്.

benstokesipl

2018ലാണ് സ്‌റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ പണക്കിലുക്കത്തിനൊപ്പം തിളങ്ങാന്‍ സാധിക്കാതിരുന്ന സ്റ്റോക്‌സ് 196 റണ്‍സും എട്ട് വിക്കറ്റുമാണ് നേടിയത്. 2019ല്‍ 9 മത്സരം കളിച്ച സ്‌റ്റോക്‌സ് 123 റണ്‍സും 6 വിക്കറ്റുമാണ് നേടിയത്. ഇതുവരെ രാജസ്ഥാനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റോക്‌സിന് സാധിച്ചിട്ടില്ല. അച്ഛന്റെ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം നാട്ടില്‍ കുടുംബത്തോടൊപ്പം തുടരുന്നത്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മടങ്ങിയ അദ്ദേഹം ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിന്നും വിട്ട് നിന്നിരുന്നു.

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഗംഭീര തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. നായകന്‍ സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് മികവാണ് ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തുണച്ചത്. ആദ്യം മത്സരം കളിക്കാതിരുന്ന ജോസ് ബട്‌ലര്‍ 27ാം തീയ്യതി നടക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നിരയിലുണ്ടാവും. ബട്‌ലര്‍ തിരിച്ചെത്തുന്നതോടെ യുവതാരം യശ്വസി ജയ്‌സ്വാളിന്റെ ടീമിലെ സ്ഥാനം തെറിച്ചേക്കും. സ്‌റ്റോക്‌സ് മടങ്ങി വന്നാല്‍ ടോം കറാന്റെ സ്ഥാനം നഷ്ടമായേക്കും. അവസാന സീസണിലെ ഏഴാം സ്ഥാനക്കാരായ രാജസ്ഥാന്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ജോഫ്ര ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍,സ്റ്റീവ് സ്മിത്ത്,ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഒരുമിച്ച് കളിക്കുന്ന രാജസ്ഥാന്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും.

Story first published: Friday, September 25, 2020, 11:01 [IST]
Other articles published on Sep 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+