For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: താരലേലത്തില്‍ ഈ മാച്ച് വിന്നര്‍മാര്‍ ടീം വിടേണ്ടി വരും, കളിക്കാത്തവരും പട്ടികയില്‍

By Vaisakhan MK

ദുബായ്: ഐപിഎല്‍ ഈ സീസണ്‍ അവസാനിക്കുന്നതോടെ താരലേലം വൈകാതെ ഉണ്ടാവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടക്കമുള്ള ടീമുകള്‍ താരലേലത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ ഈ താരലേലം നടന്നാല്‍ പലരെയും ഒഴിവാക്കുമെന്ന് ഉറപ്പാണ്. അതേസമയം ടീം വിടേണ്ടി വരുന്ന മാച്ച് വിന്നര്‍മാരും ഇക്കൂട്ടത്തിലുണ്ടാവും. ഇപ്പോഴുള്ള ടീമില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന താരങ്ങളാണ് ഇവര്‍. പക്ഷേ ഇത്തവണ മാച്ച് വിന്നിംഗ് പ്രകടനം ഉണ്ടായിട്ടില്ല. ടീമില്‍ കളിക്കാന്‍ സാധിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

ആര്‍സിബിയില്‍ ക്ലിക്കല്ല

ആര്‍സിബിയില്‍ ക്ലിക്കല്ല

ആരോണ്‍ ഫിഞ്ചിനെ ആര്‍സിബി നിലനിര്‍ത്തുമോ എന്ന് കണ്ടറിയണം. കാരണം ഇത്തവണ സ്ഥിരതയുള്ള പ്രകടനം ഫിഞ്ചില്‍ നിന്നുണ്ടായിട്ടില്ല. പക്ഷേ ഫിഞ്ച് മാച്ച് വിന്നറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ആര്‍സിബിയില്‍ ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ നന്നായി കളിക്കുന്നുണ്ട്. കോലിയും ഡിവില്യേഴ്‌സും അതുപോലെ സൂപ്പറായി റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഫിഞ്ചിന് ഇത്തവണ 10 കളിയില്‍ നിന്ന് 221 റണ്‍സാണ് ആകെ നേടാനായത്. സ്‌ട്രൈക്ക് റേറ്റ് ആകെ 110. ആകെ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയിട്ടുള്ളത്. ആര്‍സിബിയില്‍ ആകെ ദുര്‍ബല ഘടകം ഫിഞ്ച് മാത്രമാണ്. താരലേലത്തില്‍ ഫിഞ്ച് ആര്‍സിബിയില്‍ നിന്ന് പുറത്തുപോവാനാണ് സാധ്യത. പകരം ഓപ്പണര്‍ കോലിയായിരിക്കും.

കെകെആറിലെ വന്‍ ഫ്‌ളോപ്പ്

കെകെആറിലെ വന്‍ ഫ്‌ളോപ്പ്

കെകെആറിലെ വന്‍ ഫ്‌ളോപ്പായി പാറ്റ് കമ്മിന്‍സ് മാറിയിരിക്കുകയാണ്. വന്‍ വില കൊടുത്ത് വാങ്ങിയത് കൊണ്ട് മാത്രമാണ് ഈ പ്രശ്‌നം. 11 മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റുകളാണ് ആകെ കമ്മിന്‍സ് നേടിയത്. പവര്‍പ്ലേയില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ കമ്മിന്‍സ് മിടുക്കനാണ്. ഡല്‍ഹിക്കെതിരെ മൂന്ന് വിക്കറ്റെടുത്തതാണ് കമ്മിന്‍സിന്റെ മികച്ച പ്രകടനം. അടുത്ത സീസണില്‍ ഇയാന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ആേ്രന്ദ റസ്സല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ മാത്രമേ കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ. കമ്മിന്‍സ് പുറത്തുപോയേക്കും.

റോയല്‍സിലെ പന്ത് നേരിടാത്ത താരം

റോയല്‍സിലെ പന്ത് നേരിടാത്ത താരം

രാജസ്ഥാന്‍ റോയല്‍സ് വെറും 75 ലക്ഷത്തിനാണ് മില്ലറെ പോലുള്ള ഒരു മാച്ച് വിന്നറെ സ്വന്തമാക്കിയത്. എന്നാല്‍ കളിപ്പിച്ചത് ഒരു മത്സരത്തിലും. ഈ കളിയില്‍ പന്ത് നേരിടുന്നതിന് മുമ്പ് മില്ലര്‍ റണ്ണൗട്ടാവുകയും ചെയ്തു. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുള്ള ടീമില്‍ മില്ലര്‍ കളിക്കുക അസാധ്യമാണ്. ബട്‌ലര്‍ മടങ്ങിയെത്തുന്നത് വരെ ഒരു മത്സരമാണ് ആകെ മില്ലര്‍ക്ക് ലഭിച്ചത്. അതിന് ശേഷം ടോം കറനാണ് ബെന്‍ സ്‌റ്റോക്‌സ് വരുന്നത് വരെ കളിച്ചത്. സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെയാണ് രാജസ്ഥാന്‍ ലേലത്തില്‍ നിലനിര്‍ത്തുക.

സിഎസ്‌കെയില്‍ ഓപ്പണര്‍ തെറിക്കും

സിഎസ്‌കെയില്‍ ഓപ്പണര്‍ തെറിക്കും

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഷെയ്ന്‍ വാട്‌സണ്‍ തെറിക്കുമെന്ന് ഉറപ്പാണ്. രണ്ട് സീസണുകളില്‍ ഗംഭീര പ്രകടനം നടത്തിയ വാട്‌സണ്‍ ഇത്തവണ നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ പത്ത് കളിയില്‍ ആകെ 285 റണ്‍സായിരുന്നു വാട്‌സന്റെ സമ്പാദ്യം. ചെന്നൈ ഏറ്റവും പ്രകടനം നടത്തിയ സീസണായത് കൊണ്ട് ടീമില്‍ വന്‍ മാറ്റമുണ്ടാകും. വാട്‌സണെ ടീമില്‍ നിലനിര്‍ത്തില്ലെന്ന് ഉറപ്പാണ്. അടുത്ത സീസണില്‍ ആരും അദ്ദേഹത്തെ വാങ്ങാനും തയ്യാറാവില്ല.

ഹൈദരാബാദിലെ ഓള്‍റൗണ്ടര്‍

ഹൈദരാബാദിലെ ഓള്‍റൗണ്ടര്‍

ഹൈദരാബാദില്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് പുറത്തിരിക്കുന്ന താരം. 2017ലാണ് നബി ടീമിലെത്തിയത്. 14 മത്സരങ്ങളാണ് അതിന് ശേഷം കളിച്ചത്. 146 റണ്‍സും 11 വിക്കറ്റുകളുമാണ് നബി നേടിയത്. 2019ല്‍ എട്ട് മത്സരങ്ങളില്‍ കളിച്ചതാണ് നബിയുടെ ഏറ്റവും വലിയ നേട്ടം. ഈ സീസണില്‍ കെകെആറിനെതിരെ നാലോവറില്‍ 23 റണ്‍സ് മാത്രമാണ് നബി വിട്ടുകൊടുത്തത്. കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയതോടെ നബി വീണ്ടും പുറത്തായി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗംഭീര പ്രകടനമായിരുന്നു നബി നടത്തിയത്. നബിയെ താരലേലത്തില്‍ ഹൈദരാബാദ് സ്വന്തമാക്കാന്‍ സാധ്യതയില്ല. കാരണം വില്യംസണ് പരിക്കേറ്റിട്ടും നബിയെയല്ല ഹോള്‍ഡറെയാണ് ടീം കളിപ്പിച്ചത്.

ക്രിസ് ലിന്‍ പുറത്താവും

ക്രിസ് ലിന്‍ പുറത്താവും

വെടിക്കെട്ട് താരം ക്രിസ് ലിന്‍ ഇത്തവണ മുംബൈ കളിപ്പിക്കാത്ത താരമാണ്. രണ്ട് കോടിക്കാണ് ലിന്നിനെ ടീം സ്വന്തമാക്കിയത്. ഓപ്പണര്‍ റോളില്‍ കളിക്കുന്ന ലിന്നിന് മുംബൈയില്‍ അത്തരമൊരു സാധ്യതയില്ല. അപാരഫോമിലുമാണ് മുംബൈ കളിക്കുന്നത്. അതുകൊണ്ട് ബാറ്റിംഗ് ലൈനപ്പ് പൊളിക്കാന്‍ അവര്‍ തയ്യാറല്ല. രോഹിത്തിനെയും ബുംറയെയും ഹര്‍ദിക്കിനെയും പൊള്ളാര്‍ഡിനെയും ഡികോക്കിനെയും അവര്‍ നിലനിര്‍ത്തും. ലിന്നിനെ കൈവിടുമെന്ന് ഉറപ്പാണ്. അതേസമയം വാട്‌സണ് പകരം ഓപ്പണറായി സിഎസ്‌കെ ലിന്നിനെ പരിഗണിച്ചേക്കും.

ഡല്‍ഹിയിലെ വെടിക്കെട്ട് താരം

ഡല്‍ഹിയിലെ വെടിക്കെട്ട് താരം

ഡല്‍ഹി ലൈനപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും ബെസ്റ്റാണ്. പക്ഷേ അവര്‍ ഷിമ്രോണ്‍ ഹെറ്റ്മയറെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. 7.75 കോടിക്കാണ് ഹെറ്റ്മയറെ ടീം സ്വന്തമാക്കിയത്. ഇതുവരെ ഡല്‍ഹിയില്‍ ഹെറ്റ്മയര്‍ തിളങ്ങിയിട്ടില്ല. ഏഴ് മത്സരങ്ങളില്‍ ആകെ 111 റണ്‍സാണ് നേടാനായത്. പഞ്ചാബിനെതിരെ നേടിയ 45 റണ്‍സാണ് ഹെറ്റ്മയറുടെ ബെസ്റ്റ്. ശ്രേയസ് അയ്യര്‍, കഗിസോ റബാദ, റിഷഭ് പന്ത് എന്നിവരെ ഡല്‍ഹി നിലനിര്‍ത്തും. ആന്‍ഡ്രിജ് നോര്‍ട്ടെ, ശിഖര്‍ ധവാന്‍ എന്നിവരെയും നിലനിര്‍ത്താനാണ് സാധ്യത.

പഞ്ചാബ് ഒഴിവാക്കുമോ?

പഞ്ചാബ് ഒഴിവാക്കുമോ?

പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് വന്‍ ഫ്‌ളോപ്പായി മാറിയത്. ഇംഗ്ലണ്ടില്‍ മാന്‍ ഓഫ് ദ സീരീസായിട്ടാണ് മാക്‌സ്‌വെല്‍ പഞ്ചാബിലെത്തിയത്. ഇതുവരെ 102 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം. ബൗളിംഗില്‍ മെച്ചപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയത്. രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും പഞ്ചാബ് നിലനിര്‍ത്തും. നിക്കോളാസ് പൂരാന്‍, മുഹമ്മദ് ഷമി എന്നിവരും ടീമിലുണ്ടാവും. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ക്യാപ്റ്റന്‍ രാഹുലിന് മാക്‌സ്‌വെല്ലിനോട് പ്രത്യേക താല്‍പര്യമുണ്ട്. അതുകൊണ്ട് ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കും.

Story first published: Monday, October 26, 2020, 23:22 [IST]
Other articles published on Oct 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+