For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ മാച്ച് വിന്നര്‍മാര്‍ ഇപ്പോഴത്തെ ടീമില്‍ തുടരില്ല, താരലേലത്തില്‍ ഇവരെ കൈവിടും, ഫോമില്ല!!

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഈ സീസണ്‍ കഴിയുന്നതോടെ താരലേലം ആരംഭിച്ചേക്കും. എന്നാല്‍ ഓരോ ടീമിലും മാച്ച് വിന്നര്‍മാരായ ഒരു താരത്തെയെങ്കിലും ഒഴിവാക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഇത്തവണ ബൗളര്‍മാര്‍ക്ക് കുറച്ച് കൂടി സാധ്യത ഉണ്ടായിരുന്ന മത്സരങ്ങളായിട്ടും ഫ്‌ളോപ്പായി പോയവരും ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പുറത്താവുന്ന എട്ട് ബൗളര്‍മാര്‍ ഓരോ ടീമിലുമുണ്ട്. ഇവര്‍ ഇപ്പോഴേ ടീം മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളികളാണ്. വിക്കറ്റെടുക്കുന്ന കാര്യത്തിലും റണ്‍സ് വഴങ്ങുന്ന കാര്യത്തിലും ഇവര്‍ ടീമിന് വന്‍ ബാധ്യതയാണ്.

മുംബൈയുടെ ബാധ്യത

മുംബൈയുടെ ബാധ്യത

മുംബൈ നിരയില്‍ ഏറ്റവും വലിയ ബാധ്യത ട്രെന്‍ഡ് ബൂള്‍ട്ടാണ്. ബുംറയും പാറ്റിന്‍സണും ഉള്ള ടീമില്‍ വേണ്ടത്ര ബൂള്‍ട്ട് തിളങ്ങിയിട്ടില്ല. മുംബൈ നന്നായി കളിക്കുന്നത് കൊണ്ട് ഇക്കാര്യം അറിയുന്നില്ലെന്ന് മാത്രം. 11 കളിയില്‍ നിന്ന് 16 വിക്കറ്റുകളാണ് ബൂള്‍ട്ട് നേടിയത്. വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യ പത്തിലുണ്ട് ബൂള്‍ട്ട്. പക്ഷേ മുംബൈ അദ്ദേഹത്തെ നിലനിര്‍ത്താന്‍ താല്‍പര്യപ്പെടില്ല. പ്രധാന കാരണം ബൂള്‍ട്ടിന്റെ ഫോമില്ലായ്മയല്ല. ലസിത് മലിംഗ ആ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതാണ്. ബുംറയും ടീമിലുള്ളത് കൊണ്ട് രണ്ട് മാച്ച് വിന്നര്‍മാരായ ബൗളര്‍മാര്‍ മുംബൈയിലുണ്ട്. ബൂള്‍ട്ടിന്റെ സേവനം അവര്‍ക്ക് ആവശ്യമില്ല.

സിഎസ്‌കെ നിലനിര്‍ത്തില്ല

സിഎസ്‌കെ നിലനിര്‍ത്തില്ല

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഷാര്‍ദുല്‍ താക്കൂറിനെയാണ് കൈവിടുക. പൂനെയില്‍ മികച്ച പ്രകടനമായിരുന്നു ശാര്‍ദുല്‍ നടത്തിയത്. ചെന്നൈയില്‍ ഇതുവരെ 31 മത്സരങ്ങളില്‍ 33 വിക്കറ്റാണ് ശാര്‍ദുല്‍ നേടിയത്. ഇത്തവണ ഒമ്പത് വിക്കറ്റുകളാണ് നേടിയത്. പക്ഷേ റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ മുന്നിലായിരുന്നു താക്കൂര്‍. ടീമിന് ആവശ്യമുള്ളപ്പോള്‍ കളിക്കാതിരുന്ന താക്കൂുറിനെ സിഎസ്‌കെ എന്തായാലും നിലനിര്‍ത്തില്ല. മാച്ച് വിന്നര്‍ കൂടിയായ താക്കൂറിനെ ഒഴിവാക്കാനാണ് സിഎസ്‌കെ ഒരുങ്ങുന്നത്. പകരം വേറെ ടീമുകള്‍ അദ്ദേഹത്തെ വാങ്ങുമോ എന്നും അറിയില്ല.

ഡല്‍ഹിയുടെ മാച്ച് വിന്നര്‍

ഡല്‍ഹിയുടെ മാച്ച് വിന്നര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ആന്‍ഡ്രൂ നോര്‍ട്ടെയെ ടീമില്‍ നിന്ന് തഴയാനാണ് സാധ്യത. ക്രിസ് വോക്‌സിന് പകരമാണ് നോര്‍ട്ടെ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ 14 വിക്കറ്റുകള്‍ ഇതുവരെ നോര്‍ട്ടെ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കഗിസോ റബാദ എന്നിവരെ ഡല്‍ഹി നിലനിര്‍ത്തും. ഒപ്പം ശിഖര്‍ ധവാനും പൃഥ്വി ഷായും ഡല്‍ഹിയുടെ പരിഗണനയിലുണ്ട്. നോര്‍ട്ടെയെ നിലനിര്‍ത്താന്‍ സാധ്യത വളരെ കുറവാണ്.

കെകെആറില്‍ അവനുണ്ടാവില്ല

കെകെആറില്‍ അവനുണ്ടാവില്ല

കെകെആര്‍ 15.5 കോടി രൂപയ്ക്കാണ് മാച്ച് വിന്നറായ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. എന്നാല്‍ ആറ് വിക്കറ്റാണ് 11 മത്സരങ്ങളില്‍ നിന്ന് കമ്മിന്‍സ് നേടിയത്. റണ്ണൊഴുക്ക് തടയുന്നു എന്നത് മാത്രമാണ് നല്ല കാര്യം. ഇത്രയും വലിയ തുക നല്‍കിയത് വന്‍ നിരാശയായിട്ടാണ് കെകെആര്‍ മാനേജ്‌മെന്റ് കാണുന്നത്. അദ്ദേഹത്തെ കൈവിട്ട് കൂടുതല്‍ യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് കൊല്‍ക്കത്തയുടെ ശ്രമം. വിദേശ താരങ്ങളെയും പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്.

സന്ദീപിനെ ആവശ്യമില്ല

സന്ദീപിനെ ആവശ്യമില്ല

പഞ്ചാബിന് വേണ്ടി ഗംഭീര പ്രകടനമാണ് മാച്ച് വിന്നറായ സന്ദീപ് ശര്‍മ നടത്തിയത്. എന്നാല്‍ ഹൈദരാബാദില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 30 വിക്കറ്റുകളാണ് ഹൈദരാബാദിന് വേണ്ടി താരം നേടിയിട്ടുണ്ട്. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റാണ് ആകെ നേടിയത്. താരലേലത്തില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവരെ ഉറപ്പായും ഹൈദരാബാദ് നിലനിര്‍ത്തും, കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും ഇക്കൂട്ടത്തിലുണ്ടാവും.

രാജസ്ഥാന്റെ തലവേദന

രാജസ്ഥാന്റെ തലവേദന

വിദേശ താരങ്ങളുടെ കുത്തൊഴുക്കാണ് രാജസ്ഥാനില്‍. അതുകൊണ്ട് ഓള്‍റൗണ്ടര്‍ ടോം കറനെ ഒഴിവാക്കാനാണ് സാധ്യത. ഒരു കോടിക്കാണ് രാജസ്ഥാന്‍ കറനെ സ്വന്തമാക്കിയത്. അഞ്ച് കളിയില്‍ നിന്ന് മൂന്ന് വിക്കറ്റാണ് ആകെ നേടിയത്. 12 റണ്‍സിനടുത്താണ് ഇക്കോണമി. ബാറ്റിംഗില്‍ 83 റണ്‍സാണ് ആകെ നേടിയത്. ഇതുവരെ 5 കളിയാണ് രാജസ്ഥാന്‍ ജയിച്ചത്. സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, എന്നിവരെ നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ശ്രമിക്കുക. കറനെ എന്തായാലും കൈവിടും.

പഞ്ചാബിന് ബാധ്യതയോ?

പഞ്ചാബിന് ബാധ്യതയോ?

മുരുഗന്‍ അശ്വിന്‍ പഞ്ചാബിന് ബാധ്യതയാണോ എന്ന് വ്യക്തമല്ല. രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കിയാണ് മുരുഗന്‍ അശ്വിനെ പഞ്ചാബ് ടീമില്‍ നിലനിര്‍ത്തിയത്. 17 മത്സരങ്ങളില്‍ ടീമിനായി 14 വിക്കറ്റുകളാണ് ഇതുവരെ അശ്വിന്‍ നേടിയത്. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരാന്‍, മുഹമ്മദ് ഷമി, ക്രിസ് ഗെയ്ല്‍ എന്നിവരെ ടീം നിലനിര്‍ത്തും. രവി ബിഷ്‌ണോയ് അടക്കമുള്ളവരും ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല. പക്ഷേ അശ്വിനെ ചിലപ്പോള്‍ ടീം കൈവിടാനാണ് സാധ്യത.

ആര്‍സിബിയുടെ നിരാശ

ആര്‍സിബിയുടെ നിരാശ

ബാംഗ്ലൂരിലെ വന്‍ നിരാശയാണ് ഇസിരു ഉദാന. ഇത്തവണ ആര്‍സിബിയില്‍ ക്ലിക്കാവാതിരുന്ന താരവും ഉദാന തന്നെ. ഡെത്ത് ബൗളിംഗില്‍ പേരുകേട്ട ഉദാന എട്ട് കളിയില്‍ നിന്ന് ആകെ നേടിയത് ഏഴ് വിക്കറ്റുകളാണ്. പവര്‍പ്ലേയില്‍ നന്നായി റണ്‍സ് വഴങ്ങുന്നുണ്ട് ഉദാന. വിരാട് കോലി, ഡിവില്യേഴ്‌സ്, യുസവേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദേവദത്ത് പടിക്കല്‍ എന്നിവരെ മാത്രമേ ആര്‍സിബി നിലനിര്‍ത്തൂ. പുതിയ ബൗളിംഗ് ഓപ്ഷനുകള്‍ക്കും ആര്‍സിബി ശ്രമിച്ചേക്കും.

Story first published: Tuesday, October 27, 2020, 22:44 [IST]
Other articles published on Oct 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+