IPL 2020: ആരാധകര്‍ മിസ് ചെയ്യുന്ന അഞ്ച് വിദേശ താരങ്ങള്‍ ഇവരാണ്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഐപിഎല്‍ കളിക്കാന്‍ വിദേശ താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മാത്രമായി 29 താരങ്ങള്‍ ഐപിഎല്‍2020ല്‍ പങ്കെടുക്കുന്നുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്, ഡേവിഡ് വാര്‍ണര്‍, ക്രിസ് ലിന്‍, ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന വിദേശ താരങ്ങള്‍ക്കെല്ലാം ഐപിഎല്ലില്‍ വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ വിറ്റുപോവാത്ത ചില സൂപ്പര്‍ ടി20 വിദേശ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

എവിന്‍ ലെവിസ്
വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലെവിസിനെ വാങ്ങാന്‍ ഇത്തവണത്തെ താരലേലത്തില്‍ ആളുണ്ടായില്ല എന്നതാണ് അത്ഭുതം. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരത്തെ മുംബൈ കൈവിട്ടതോടെ മറ്റ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ആരും വാങ്ങിയില്ല. ഓപ്പണിങ്ങില്‍ അസാമാന്യ മികവുള്ള ലെവിസ് 16 ഐപിഎല്ലില്‍ നിന്ന് 430 റണ്‍സാണ് നേടിയത്. 131.1ആണ് താരത്തിന്റെ ഐപിഎല്‍ ശരാശരി. ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ലെവിസ് കളിക്കുന്നുണ്ട്.

കോളിന്‍ ഇന്‍ഗ്രാം
ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാമിനെയും ഇത്തവണ ആരും വാങ്ങിയില്ല. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 6.4 കോടി രൂപയ്ക്കാണ് ഇന്‍ഗ്രാമിനെ സ്വന്തമാക്കിയത്. എന്നാല്‍ താരം നിരാശപ്പെടുത്തി. 12 മത്സരത്തില്‍ നിന്ന് 119.48 സ്‌ട്രൈക്ക് റേറ്റില്‍ 184 റണ്‍സാണ് ഇന്‍ഗ്രാം നേടിയത്. ഡല്‍ഹിക്കുവേണ്ടി അഞ്ചാം നമ്പറിലാണ് ഇന്‍ഗ്രാം കളിച്ചിരുന്നത്.

കോളിന്‍ മണ്‍റോ
ടി20 സ്‌പെഷ്യലിസ്റ്റായ ന്യൂസീലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയും ഇത്തവണത്തെ ഐപിഎല്ലില്‍ ഉണ്ടാകില്ല. ഡല്‍ഹി കൈവിട്ട താരത്തെ വാങ്ങാന്‍ ലേലത്തില്‍ ആരും തയ്യാറായില്ല. പിഎസ്എല്ലില്‍ 35.42 ശരാശരിയും 157.61 സ്‌ട്രൈക്ക് റേറ്റും നിലനിര്‍ത്തി തിളങ്ങിയ മണ്‍റോയുടെ വെടിക്കെട്ട് ബാറ്റിങ് ഐപിഎല്‍ ആരാധകര്‍ക്ക് നഷ്ടം തന്നെയാണ്. 13 ഐപിഎല്ലില്‍ നിന്ന് 177 റണ്‍സാണ് മണ്‍റോ നേടിയത്.

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്
ഇംഗ്ലണ്ടിന്റെ ബെന്‍സ്‌റ്റോക്‌സിനെ നാല് തവണ സിക്‌സര്‍ പറത്തി വെസ്റ്റ് ഇന്‍ഡീസിന് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ ഇത്തവണത്തെ താരലേലത്തില്‍ ബ്രാത്ത്‌വെയ്റ്റിനെ വാങ്ങാന്‍ ആളുണ്ടായില്ല. 16 ഐപിഎല്ലില്‍ നിന്നായി 181 റണ്‍സും 13 വിക്കറ്റുമാണ് ബ്രാത്ത്‌വെയ്റ്റ് വീഴ്ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കുവേണ്ടി ബ്രാത്ത്‌വെയ്റ്റ് കളിച്ചിട്ടുണ്ട്.

ബെന്‍ കട്ടിങ്
2016ലെ ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ബെന്‍ കട്ടിങും ഇത്തവണത്തെ ഐപിഎല്ലിന്റെ നഷ്ടമാണ്. 33കാരനായ ഓസ്‌ട്രേലിയന്‍ താരത്തിന് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് തന്നെയുണ്ട്. ഓള്‍റൗണ്ടറായ കട്ടിങ് 21 ഐപിഎല്ലില്‍ നിന്നായി 238 റണ്‍സും 10 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടി ഐപിഎല്‍ കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications