വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാനില്‍ ഈ 5 പേര്‍ മെഗാ ഫ്‌ളോപ്പ്, അടുത്ത സീസണില്‍ ഉണ്ടാവില്ല, ലേലത്തില്‍ ഡിമാന്‍ഡില്ല

By Vaisakhan MK

ദുബായ്: ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനം ദയനീയമായിരുന്നു. ഏറ്റവും ഗംഭീരമായി തുടങ്ങിയ ടീമാണ് തുടര്‍ തോല്‍വികളുമായി മൂക്കും കുത്തി വീണത്. ആദ്യ രണ്ട് കളിയിലും രാജസ്ഥാന്‍ വിജയിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ തോറ്റതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഇല്ലാതായിരുന്നു. അതിലുപരി പോയിന്റ് പട്ടികയില്‍ അവര്‍ അവസാന സ്ഥാനക്കാരാവുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജസ്ഥാന് ഇങ്ങനൊരു ദുരന്തം സംഭവിക്കുന്നത്. അടുത്ത സീസണില്‍ ടീമിലെ പല കളിക്കാരും പുറത്താവുമെന്ന് ഉറപ്പാണ്. സൂപ്പര്‍ ഫ്‌ളോപ്പായ അഞ്ച് കളിക്കാര്‍ ഇവരാണ്. അടുത്ത ലേലത്തില്‍ ഇവരെ ആരെങ്കിലും സ്വന്തമാക്കുമോ എന്നും വ്യക്തമല്ല.

ദുരന്തമായി രജ്പുത്ത്

ദുരന്തമായി രജ്പുത്ത്

രാജസ്ഥാന്‍ നിരയിലെ ഏറ്റവും വലിയ ദുരന്തമായി മാറിയത് അങ്കിത് രജ്പുത്ത് ആണ്. ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത താരങ്ങളില്‍ അഞ്ച് വിക്കറ്റ് ഐപിഎല്ലിലെ ഒരിന്നിംഗ്‌സില്‍ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് രജ്പുത്ത്. ഈ സീസണില്‍ രാജസ്ഥാന് വേണ്ടി ആറ് മത്സരം കളിച്ചപ്പോള്‍ രണ്ട് വിക്കറ്റാണ് ആകെ ലഭിച്ചത്. 11.70 ആണ് ഇക്കോണമി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മോശം. രാജസ്ഥാന്‍ നിരയിലെ മറ്റ് ബൗളര്‍മാര്‍ക്കും കൂടി സമ്മര്‍ദം നല്‍കുന്നതായിരുന്നു അങ്കിത്തിന്റെ പ്രകടനം. ബൗളിംഗ് ആവറേജ് 99.50 ആണ് ഈ സീസണില്‍ അങ്കിത്തിനുള്ളത്. അടുത്ത തവണ ടീമില്‍ ഉറപ്പായും രജ്പുത്ത് ഉണ്ടാവില്ല. അണ്ടര്‍ 19 ലോകകപ്പിലെ താരം ആകാശ് സിംഗിനെ വളര്‍ത്തി കൊണ്ടുവരാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

ഓള്‍റൗണ്ടറും വീണു

ഓള്‍റൗണ്ടറും വീണു

രാജസ്ഥാന്റെ വമ്പന്‍ പ്രതീക്ഷയായിരുന്നു റിയാന്‍ പരാഗ്. ഓള്‍റൗണ്ടര്‍ എന്ന നേട്ടവും പരാഗിനുണ്ടായിരുന്നു. ഹൈദരാബാദിനെതിരെ നടന്ന ഗംഭീര ചേസില്‍ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു പരാഗ്. ഈ സീസണില്‍ പരാഗിന്റെ ഏക സംഭാവനയും ഇതാണ്. 12 മത്സരങ്ങളില്‍ പരാഗ് കളിച്ചിട്ടുണ്ട്. ആകെ നേടിയത് 86 റണ്‍സും. ഹൈദരാബാദിനെതിരെ നേടിയ 42 റണ്‍സ് ഒഴിവാക്കിയാല്‍, 11 കളിയില്‍ നിന്ന് നേടിയത് 44 റണ്‍സാണ്. ബൗളിംഗില്‍ പരാഗിന്റെ സേവനവും രാജസ്ഥാന് ലഭിച്ചിട്ടില്ല. മഹിപാല്‍ ലോമറര്‍, മനന്‍ വോറ എന്നിവര്‍ ടീമില്‍ ഉണ്ട്. പരാഗിനെ രാജസ്ഥാന്‍ കൈവിടാനാണ് സാധ്യത. പക്ഷേ അദ്ദേഹത്തെ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.

അതിവേഗ ഫ്‌ളോപ്പ്

അതിവേഗ ഫ്‌ളോപ്പ്

ബൗളിംഗില്‍ രാജസ്ഥാന് വേഗം കൊണ്ട് കരുത്താവുമെന്ന് കരുതിയ താരമായിരുന്നു വരുണ്‍ ആരോണ്‍. ജോഫ്ര ആര്‍ച്ചര്‍ക്ക് പാര്‍ട്ണറായി ആരോണ്‍ മാറുമെന്നും ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ ലൈനും ലെങ്തുമില്ലാത്ത കാടന്‍ ബൗളിംഗാണ് ആരോണിന് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ലൈനിലും ലെങ്തിലും നന്നായി ശ്രദ്ധിച്ചിരുന്നു ആരോണ്‍. ഇത്തവണ പക്ഷേ സൂപ്പര്‍ ഫ്‌ളോപ്പായി ആരോണ്‍ മാറി. മൂന്ന് മത്സരങ്ങള്‍ കളിച്ചെങ്കിലും ഒരൊറ്റ വിക്കറ്റ് പോലും ലഭിച്ചില്ല. വിട്ടുകൊടുത്തത് 94 റണ്‍സാണ്. രാജസ്ഥാന്‍ നിരയില്‍ ആരോണ്‍ അടുത്ത സീസണില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. താരലേലത്തിലും ആരോണിന് ഡിമാന്‍ഡ് കുറവാണ്.

പ്രതീക്ഷ പാഴായി

പ്രതീക്ഷ പാഴായി

രാജസ്ഥാന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു ജയദേവ് ഉനദ്കട്ട്. എന്നാല്‍ വന്‍ പരാജയമാണ് ഈ സീസണില്‍ ഉനദ്കട്ട്. 2017ല്‍ പൂനെയ്ക്ക് വേണ്ടി 12 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റെടുത്ത ഉനദ്കട്ടിനെയായിരുന്നു രാജസ്ഥാന് ആവശ്യം. എന്നാല്‍ ഇതുവരെ രാജസ്ഥാന്‍ വേണ്ടി 33 മത്സരങ്ങള്‍ കളിച്ച ഉനദ്കട്ട് നേടിയത് 25 വിക്കറ്റുകളാണ്. ഈ സീസണില്‍ തീര്‍ത്തും നിറം മങ്ങി. നാല് വിക്കറ്റാണ് ഏഴ് മത്സരങ്ങളില്‍ നിന്ന് സമ്പാദ്യം. 9.91 ഇക്കോണമിയും. വിക്കറ്റുമില്ല റണ്‍സും കൊടുക്കുന്നു എന്ന അവസ്ഥയെത്തി കാര്യങ്ങള്‍. ഡിവില്യേഴ്‌സിനെ നേരത്തെ ഉനദ്കട്ടിനെ അടിച്ചുപറത്തി രാജസ്ഥാനില്‍ നിന്ന് മത്സരം തട്ടിയെടുത്തിരുന്നു. ഇത്തവണ ലേലത്തില്‍ ഉനദ്കട്ടിനെ വിട്ടുകൊടുത്ത് കുറഞ്ഞ വിലയ്ക്ക് അവര്‍ തന്നെ സ്വന്തമാക്കാനാണ് സാധ്യത.

ബാറ്റ്‌സ്മാന്‍മാര്‍ ടൈ കെട്ടി

ബാറ്റ്‌സ്മാന്‍മാര്‍ ടൈ കെട്ടി

ഓസ്‌ട്രേലിയയുടെ തീപ്പാറുന്ന ബൗളര്‍മാരിലൊരാളാണ് ആന്‍ഡ്രൂ ടൈ. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലായി മെഗാ ഫ്‌ളോപ്പാണ് താരം. പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റാണ് കഴിഞ്ഞ സീസണില്‍ ടൈ നേടിയത്. 10.59 ഇക്കോണമിയും. നേരത്തെ പഞ്ചാബിന്റെ പര്‍പ്പിള്‍ ക്യാപ്പ് താരമായിരുന്നു ടൈ. പഞ്ചാബില്‍ നിന്നാണ് ടൈ രാജസ്ഥാനിലെത്തിയത്. നേരത്തെ ആദ്യ കളിയിലൊന്നും രാജസ്ഥാന്‍ ടൈയെ കളിപ്പിച്ചിരുന്നില്ല. ഡല്‍ഹിക്കെതിരെ കളിപ്പിച്ചപ്പോള്‍ നാലോവറില്‍ 50 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റാണ് ആകെ ലഭിച്ചത്. രാജസ്ഥാനില്‍ നിന്ന് താരം പുറത്തുപോകുമെന്ന് ഉറപ്പാണ്. ടൈയുടെ ബൗളിംഗ് സ്റ്റൈല്‍ അടക്കം ബാറ്റ്‌സ്മാന്‍മാര്‍ മനസ്സിലാക്കിയാണ് കളിക്കുന്നത്. അതാണ് താരത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം.

Story first published: Thursday, November 5, 2020, 19:24 [IST]
Other articles published on Nov 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X