For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഫ്രാഞ്ചൈസികളുടെ കാശ് 'വെള്ളത്തിലാക്കിയ' 5 താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴി പിന്നിട്ടിരിക്കുകയാണ്. ക്രിക്കറ്റിലെ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് ആരാധകര്‍ ഇതിനകം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. അവസാനനിമിഷ ജയങ്ങള്‍, 'സൂപ്പര്‍മാന്‍' ക്യാച്ചുകള്‍, അവിശ്വസനീയ സേവുകള്‍, വെടിക്കെട്ട് ബാറ്റിങ്, ഉദ്വേഗഭരിതമായ ഡെത്ത് ഓവറുകള്‍ — സംഭവബഹുലമാണ് ഈ വര്‍ഷത്തെ യുഎഇ എഡിഷന്‍ ഐപിഎല്‍ 2020.

ഫ്ളോപ്പ് താരങ്ങൾ

ഇതേസമയം, വലിയ കാശുകൊടുത്ത് വാങ്ങിയ താരങ്ങളില്‍ പലരും ഫ്രാഞ്ചൈസികള്‍ക്ക് ബാധ്യതയാകുന്നതും ടൂര്‍ണമെന്റില്‍ കാണാം. ഈ അവസരത്തില്‍ ഐപിഎല്‍ ടീമുകളുടെ കാശ് 'വെള്ളത്തിലാക്കിയ' അഞ്ചു താരങ്ങളെ ചുവടെ അറിയാം (ആദ്യ 29 ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി).

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ പാറ്റ് കമ്മിന്‍സിനാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചത്. കമ്മിന്‍സിനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 15.5 കോടി രൂപ ചിലവായി. എന്നാല്‍ കൊടുത്ത കാശിനുള്ള പ്രകടനം കമ്മിന്‍സില്‍ നിന്നും കൊല്‍ക്കത്ത ഇതുവരെ കണ്ടില്ല.

ആകെ സമ്പാദ്യം

ഈ സീസണില്‍ ഫ്രാഞ്ചൈസിക്കായി കളിച്ച ആദ്യ മത്സരത്തില്‍ത്തന്നെ മൂന്നോവറില്‍ 49 റണ്‍സ് കമ്മിന്‍സ് വഴങ്ങി. 27 -കാരനായ കമ്മിന്‍സിന്റെ പ്രൗഢിയും പത്രാസും മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വിലപോയില്ല. സീസണില്‍ ഇതുവരെ 156 പന്തുകളാണ് കൊല്‍ക്കത്തയ്ക്കായി കമ്മിന്‍സ് എറിഞ്ഞത്. നേടിയതാകട്ടെ രണ്ടു വിക്കറ്റും. ബാറ്റുകൊണ്ടും കമ്മിന്‍സിന് കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏഴു മത്സരങ്ങളില്‍ നിന്നും 73 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

പട്ടികയിലെ മറ്റൊരു ഓസ്‌ട്രേലിയന്‍ താരം. വലിയ പ്രതീക്ഷയോടെയായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ലേലേത്തില്‍ തിരിച്ചുപിടിച്ചത്. മാക്‌സ്‌വെല്ലിനെ പോലൊരു സ്‌ഫോടനാത്മക ബാറ്റ്‌സ്മാന്‍ നിരയിലുള്ളപ്പോള്‍ ഏതു ലക്ഷ്യവും താണ്ടാമെന്ന വിശ്വാസം പഞ്ചാബ് മുറുക്കെപ്പിടിച്ചു. താരത്തിനായി 10.75 കോടി രൂപ ചിലവിടാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചതിന് പിന്നിലെ കാരണവും ഇതുതന്നെ. എന്നാല്‍ സീസണ്‍ പാതി പിന്നിടുമ്പോഴും മാക്‌സ്‌വെല്ലില്‍ നിന്നും ഓര്‍ത്തെടുക്കാവുന്ന ഒരുപ്രകടനംപോലും കിങ്‌സ് ഇലവന്‍ കണ്ടില്ല.

തിളങ്ങിയില്ല

പഞ്ചാബിന് വേണ്ടി അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യുന്ന മാക്‌സ്‌വെല്‍ ഇതുവരെ 58 റണ്‍സ് മാത്രമാണ് സ്വന്തം പേരില്‍ കുറിച്ചത്. ബാറ്റിങ് ശരാശരി 14.50. പന്തുകൊണ്ടും കാര്യമായി സഹായിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. സീസണില്‍ 42 തവണ പന്തെറിഞ്ഞ മാക്‌സ്‌വെല്‍ ഒരു വിക്കറ്റു മാത്രമാണ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബ് കളിച്ച സീസണിലെ ആദ്യ മത്സരത്തിലായിരുന്നു ഇത്.

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

2017 -ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം കണ്ടാണ് ജയദേവ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ റോയല്‍സ് വലയെറിഞ്ഞുപ്പിടിച്ചത്. താരലേലത്തില്‍ 11.5 കോടി രൂപ ഉനദ്ഘട്ടിനായി മാത്രം ഫ്രാഞ്ചൈസി ചിലവഴിച്ചു. ഈ കാശ് വെള്ളത്തിലായോ എന്ന സംശയമാകണം ഇപ്പോള്‍ രാജസ്ഥാനുള്ളത്. കാരണം രാജസ്ഥാന്റെ ബൗളിങ് നിരയില്‍ ജയദേവ് ഉനദ്ഘട്ട് അപ്രക്തമാവുകയാണ്. ജോഫ്ര ആര്‍ച്ചറുടെ നിഴലില്‍ താരം ഒതുങ്ങിപ്പോവുന്നു.

നിറംമങ്ങുന്നു

സീസണില്‍ രാജസ്ഥാന് വേണ്ടി കളിച്ച അഞ്ചു മത്സരങ്ങളില്‍ ആകെ രണ്ടു വിക്കറ്റുകള്‍ മാത്രമാണ് ഇദ്ദേഹം വീഴ്ത്തിയത്. വേഗം കുറഞ്ഞ പന്തുകള്‍ തുടരെ പ്രയോഗിക്കുന്നതിനാല്‍ ഉനദ്ഘട്ടിനെ എതിര്‍ ബാറ്റ്‌സ്മാന്മാര്‍ എളുപ്പം പഠിച്ചെടുക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. നിര്‍ണായക ഓവറുകളില്‍ ഉനദ്ഘട്ടിന് പന്തുകൊടുക്കാന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഭയമുണ്ട്.

ആന്ദ്രെ റസ്സല്‍

ആന്ദ്രെ റസ്സല്‍

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ മിന്നുംതാരമായിരുന്നു ആന്ദ്രെ റസ്സല്‍. റസ്സലിന്റെ കൈക്കരുത്തില്‍ മാത്രം കൊല്‍ക്കത്ത ജയിച്ച മത്സരങ്ങള്‍ നിരവധി. എന്നാല്‍ ഈ സീസണില്‍ പഴയ പ്രതാപത്തിന്റെ ഏഴയലത്തുവരാന്‍ റസ്സലിന് കഴിഞ്ഞിട്ടില്ല. കളിച്ച ഏഴു മത്സരങ്ങളില്‍ നിന്നും 71 റണ്‍സ് മാത്രമാണ് കരീബിയന്‍ താരം അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 11.83. റസ്സലിനെ വിവിധ ബാറ്റിങ് പൊസിഷനുകളില്‍ നായകന്‍ ദിനേശ് കാര്‍ത്തിക് പരീക്ഷിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

കൊൽക്കത്തയ്ക്ക് ആശങ്ക

ഇദ്ദേഹത്തിന്റെ ബൗളിങ് പ്രകടനവും ശരാശരിയില്‍ മാത്രമായി പരിമിതപ്പെടുന്നു. ആറു വിക്കറ്റുകളാണ് റസ്സല്‍ ഇതുവരെ നേടിയത്. പടുകൂറ്റന്‍ സിക്‌സുകള്‍ക്ക് പേരുകേട്ട റസ്സല്‍ സീസണ്‍ പാതി പിന്നിടുമ്പോള്‍ ആകെ 5 സിക്‌സുകള്‍ മാത്രമാണ് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തതും. റസ്സലിനായി ചിലവഴിച്ച 8.5 കോടി രൂപ നഷ്ടകണക്കില്‍ വകയിരുത്തേണ്ടി വരുമോയെന്ന ആശങ്ക ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കുണ്ട്.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ കേദാര്‍ ജാദവിന്റെ നില ദാരുണമായി തുടരുന്നു. 7.8 കോടി രൂപയെന്ന ഉയര്‍ന്ന പ്രൈസ് ടാഗ് ജാദവിന് വിനയാവുകയാണ്. മധ്യനിരയില്‍ താരം തികഞ്ഞ പരാജയമായിരിക്കുന്നു. ആക്രമിച്ചു കളിക്കാത്തതാണ് ജാദവിന് എതിരെയുള്ള പ്രധാന ആക്ഷേപം. കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ ജാദവിന്റെ 'മുട്ടിക്കളി' വലിയ രോഷത്തിന് ഇടവരുത്തി.

ഒരു സിക്സ് പോലുമില്ല

അന്ന് 10 റണ്‍സിനാണ് ടീം തോറ്റത്. തോല്‍വിയില്‍ വലിയൊരു പങ്ക് ജാദവിനുണ്ട്. ഇതുവരെ ആറു മത്സരങ്ങളാണ് കേദാര്‍ ജാദവ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചത്. താരം അടിച്ചെടുത്തതാകട്ടെ 58 റണ്‍സും. സ്‌ട്രൈക്ക് റേറ്റ് 98.30. സീസണില്‍ ഒരു സിക്‌സ് പോലും അടിക്കാന്‍ ജാദവിന് കഴിഞ്ഞിട്ടില്ല.

Story first published: Thursday, October 15, 2020, 10:05 [IST]
Other articles published on Oct 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+