Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ അഞ്ച് പേര്‍ ഇനി കളിക്കാന്‍ സാധ്യത കുറവ്, ടീമുകള്‍ക്ക് താല്‍പര്യമില്ല, മോശം ഫോമും!!

ദുബായ്: ഐപിഎല്ലിന്റെ ഈ സീസണ്‍ പാതി പിന്നിട്ടിരിക്കുകയാണ്. ടീമുകള്‍ക്ക് വേണ്ടി തിളങ്ങിയവര്‍ ധാരാളമുണ്ട്. എന്നാല്‍ കളി കൈവിട്ട് പോയവരും ഈ കൂട്ടത്തിലുണ്ട്. ആദ്യ പകുതിയില്‍ ഇറങ്ങിയിട്ടും വലിയ ഇംപാക്ട് ഉണ്ടാക്കാതെ പോയ അഞ്ച് താരങ്ങള്‍ അടുത്ത പകുതി മത്സരങ്ങള്‍ കളിക്കുമോ എന്ന് അറിയാതെ നില്‍ക്കുകയാണ്. നിരവധി താരങ്ങള്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ടെങ്കിലും, ഈ അഞ്ച് താരങ്ങള്‍ പോയാലും ടീം ലൈനപ്പിന് കാര്യമായി ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ളവരാണ്.

ഡല്‍ഹി ഒഴിവാക്കും

ഡല്‍ഹി ഒഴിവാക്കും

ഡല്‍ഹിയില്‍ എന്തുകൊണ്ടും കളിക്കാന്‍ ഇനി സാധ്യതയില്ലാത്ത താരമാണ് അജിന്‍ക്യ രഹാനെ. അദ്ദേഹത്തിന് അവസരങ്ങള്‍ ടീം നല്‍കിയെങ്കിലും അതൊന്നും മുതലെടുക്കാന്‍ രഹാനെയ്ക്ക് സാധിച്ചിട്ടില്ല. 5.25 കോടി രൂപയ്ക്കാണ് രഹാനെയെ ഡല്‍ഹി വാങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ പോലും ഡല്‍ഹി തയ്യാറായിരുന്നില്ല. പൃഥ്വി ഷാ-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യം നല്ല ഫോമിലുമാണ്. രഹാനെയെ മറ്റ് പൊസിഷനുകളില്‍ കളിപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിക്കില്ല. ഇതുവരെ വെറും 25 റണ്‍സാണ് രഹാനെ നേടിയത്. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ നൂറില്‍ താഴെയും. ഇത് തന്നെയാണ് രഹാനെയെ തഴയാനുള്ള കാരണമാണ്.

രാജസ്ഥാനിലെ മലയാളി

രാജസ്ഥാനിലെ മലയാളി

റോബിന്‍ ഉത്തപ്പയാണ് ടീമില്‍ നിന്ന് പുറത്തുപോവുമെന്ന് കരുതുന്ന മറ്റൊരു താരം. ഉത്തപ്പയുടെ കാര്യത്തില്‍ രാജസ്ഥാന് പല പ്രശ്‌നങ്ങളുണ്ട്. അവസാനമായി അദ്ദേഹം ഓപ്പണിംഗില്‍ ഇറക്കിയപ്പോള്‍ തിളങ്ങിയിരുന്നു. ഇത് അവസാന പ്രതീക്ഷയാണ്. അടുത്ത മത്സരത്തിലും ഉത്തപ്പ ഓപ്പണിംഗില്‍ തിളങ്ങിയാല്‍ ടീമില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കും. ഐപിഎല്ലില്‍ 134 മത്സരങ്ങളില്‍ നിന്ന് 4535 റണ്‍സ് ഉത്തപ്പയുടെ പേരിലുണ്ട്. 130ന് മുകളില്‍ സ്‌ട്രൈറ്റ് റേറ്റും ഉത്തപ്പയ്ക്കുണ്ട്. എന്നാല്‍ ഇതുവരെ 124 റണ്‍സ് മാത്രമാണ് ടൂര്‍ണമെന്റില്‍ ഉത്തപ്പ അടിച്ചത്. ബെന്‍ സ്റ്റോക്‌സ് അടക്കം ടീമിലുള്ള സാഹചര്യത്തില്‍ ഉത്തപ്പ പുറത്തുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്.

മുംബൈയിലെ ഒറ്റയാന്‍

മുംബൈയിലെ ഒറ്റയാന്‍

മുംബൈയില്‍ നിന്ന് പുറത്തുപോവാന്‍ സാധ്യതയുള്ള കളിക്കാരന്‍ ക്രുണാല്‍ പാണ്ഡ്യ മാത്രമാണ്. 2016ല്‍ രണ്ട് കോടി രൂപയ്ക്കാണ് ക്രുണാലിനെ സ്വന്തമാക്കിയത്. ഇതുവരെ 63 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റും 930 റണ്‍സും ക്രുണാലിന്റെ പേരിലുണ്ട്. ഈ സീസണില്‍ ഇതുവരെ അഞ്ച് വിക്കറ്റ് മാത്രമാണ് ക്രുണാല്‍ എടുത്തത്. 48 റണ്‍സാണ് ആകെ നേടിയത്. രോഹിത്തിന്റെ ടീമില്‍ സ്പിന്‍ ഓപ്ഷന്‍ കൂടുതലായി ഇല്ല എന്നത് ക്രുണാലിനുള്ള നേട്ടമാണ്. രാഹുല്‍ ചാഹര്‍ മാത്രമാണ് മറ്റൊരു സ്പിന്‍ ഓപ്ഷന്‍. പക്ഷേ പേസ് നിര ഫോമിലുള്ളതിനാല്‍ ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കാന്‍ രോഹിത് തീരുമാനിച്ചാല്‍ ക്രുണാല്‍ പുറത്താവും.

കൊല്‍ക്കത്തയും മാറ്റും

കൊല്‍ക്കത്തയും മാറ്റും

കൊല്‍ക്കത്ത നിരയിലെ പ്രസീത് കൃഷ്ണയാണ് പുറത്തേക്ക് പോകാന്‍ സാധ്യതയുള്ള താരം. ഇത്തവണ ഫോമൗട്ടിലുള്ള താരം. ഒരു കളിയില്‍ മാത്രമാണ് നന്നായി പന്തെറിഞ്ഞത്. പത്ത് റണ്‍സിനടുത്താണ് താരത്തിന്റെ ഇക്കോണമി. ടീമിന്റെ തോല്‍വി ബാധിക്കുന്ന സാഹചര്യത്തില്‍ പ്രസീത് പുറത്തുപോവാനാണ് സാധ്യത. ലോക്കി ഫെര്‍ഗൂസന്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇനി പ്രസീത് കളിക്കുന്ന കാര്യം തന്നെ കഷ്ടമാണ്. ആദ്യ മത്സരത്തില്‍ തന്നെ ഫെര്‍ഗൂസന്‍ മികവ് പ്രകടിപ്പിക്കുകയും ചെയ്തു. പ്രസീതിന് ഡെത്ത് ഓവറുകളില്‍ മികവില്ലാത്തതും കൊല്‍ക്കത്തയ്ക്ക് തലവേദനയാണ്.

പഞ്ചാബിന് ആവശ്യമില്ല

പഞ്ചാബിന് ആവശ്യമില്ല

ഷെല്‍ഡണ്‍ കോട്രെല്‍ ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ പഞ്ചാബിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് താരത്തിന്റെ ഫോം നഷ്ടപ്പെട്ടു. 8.5 കോടി രൂപയ്ക്കാണ് കോട്രെലിനെ പഞ്ചാബ് വാങ്ങിയത്. ലോകകപ്പില്‍ ഗംഭീരമായി കളിച്ചിരുന്നു കോട്രെല്‍. ആറ് വിക്കറ്റുകളാണ് കോട്രെല്‍ ആകെ നേടിയത്. രാഹുല്‍ തേവാത്തിയ അഞ്ച് സിക്‌സര്‍ കോട്രെലിന്റെ പന്തില്‍ അടിച്ചതോടെ തന്നെ അദ്ദേഹത്തെ മാറ്റുമെന്ന് ഉറപ്പായിരുന്നു. അതിന് ശേഷവും കോട്രെലിന്റെ പ്രകടനം അത്ര നന്നായിരുന്നില്ല. ആറ് കളികള്‍ക്ക് ശേഷം താരം ടീമിന് പുറത്താണ്. ജോര്‍ദാനെ കൂടുതലായി ഉപയോഗിക്കാന്‍ രാഹുല്‍ തയ്യാറാവുകയും ചെയ്തു.

Story first published: Sunday, October 18, 2020, 21:54 [IST]
Other articles published on Oct 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+