For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ സീസണില്‍ മെഗാ സക്‌സസ്, താരലേലത്തില്‍ ഇവരെ തൊട്ടാല്‍ കൈപ്പൊള്ളും, 5 താരങ്ങള്‍!!

By Vaisakhan MK

ദുബായ്: ഈ സീസണിലെ ഐപിഎല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായി വന്‍ സക്‌സസായി മാറിയവര്‍ ധാരാളമുണ്ട്. അവര്‍ ഇനി അടുത്ത സീസണില്‍ ഏത് ടീമില്‍ കളിക്കുമെന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്. അഞ്ച് താരങ്ങളാണ് ഇത്തവണ ഐപിഎല്ലില്‍ എല്ലാ ഫ്രാഞ്ചൈസികളുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ഇവരെ അടുത്ത താരലേലത്തില്‍ വന്‍ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കാനാണ് സാധ്യത. യുവതാരങ്ങള്‍ മുതല്‍ സീനിയര്‍ താരം വരെ ഇതിലുണ്ട്. താരലേലം ഈ അഞ്ച് താരങ്ങളെ കേന്ദ്രീകരിച്ചാവാനും സാധ്യതയുണ്ട്.

മുംബൈയിലെ കരുത്തന്‍

മുംബൈയിലെ കരുത്തന്‍

മുംബൈ ബാറ്റിംഗിന്റെ കരുത്തുറ്റ താരമാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ മുംബൈയെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാനം സൂര്യകുമാറിന്റെ ഇന്നിംഗ്‌സുകളായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് വരെ ക്ഷണം കാത്തുനില്‍ക്കുകയാണ് താരം. ഈ സീസണില്‍ 13 കളിയില്‍ 374 റണ്‍സാണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. 153 ആണ് സ്‌ട്രൈക്ക് റേറ്റ്. മുംബൈയുടെ മിസ്റ്റര്‍ 360 എന്നാണ് സൂര്യകുമാറിന്റെ വിശേഷണം. ഇന്ത്യന്‍ ടീമില്‍ ഇതുവരെ കളിക്കാത്ത താരങ്ങളില്‍ ഏറ്റവുമധികം റണ്‍സും സൂര്യകുമാറിനാണ്. 1922 റണ്‍സാണ് താരത്തിനുള്ളത്. സൂര്യകുമാര്‍ യാദവിനെ മുംബൈ നിലനിര്‍ത്തിയില്ലെങ്കില്‍ താരലേലത്തില്‍ വമ്പന്‍ ഓഫറുകള്‍ താരത്തെ തേടിയെത്തും.

ആര്‍സിബിയുടെ ഓപ്പണര്‍

ആര്‍സിബിയുടെ ഓപ്പണര്‍

ബാംഗ്ലൂരിന്റെ ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലാണ് ദേവദത്ത് പടിക്കല്‍ ഓപ്പണര്‍ റോളിലെത്തി ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യത ഉറപ്പിച്ചത് ദേവദത്താണ്. 14 കളിയില്‍ നിന്ന് 472 റണ്‍സാണ് ദേവദത്ത് ഇതുവരെ അടിച്ചത്. സീസണില്‍ ഏറ്റവുമധികം റണ്ണടിച്ച താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ദേവദത്താണ്. വിരാട് കോലിയേക്കാളും മുന്നിലാണ് അദ്ദേഹം. 20കാരന്‍ ദേവദത്തിനെ ഇപ്പോള്‍ തന്നെ പല ടീമുകളും നോട്ടമിട്ടിട്ടുണ്ട്. വേഗത്തില്‍ 1000 ടി 20 റണ്‍സ് അടിക്കുന്ന താരമായും പടിക്കല്‍ മാറി കഴിഞ്ഞു. സച്ചിനെയാണ് മറികടന്നത്. ദേവദത്തിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ താരലേലത്തില്‍ തൊട്ടാല്‍ പൊള്ളുന്ന താരമായി പടിക്കല്‍ മാറുമെന്ന് ഉറപ്പാണ്.

കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍

കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു വരുണ്‍ ചക്രവര്‍ത്തിയെ ലേലത്തില്‍ വിട്ടുകൊടുത്തത്. എന്നാല്‍ കെകെആറില്‍ തകര്‍പ്പന്‍ പ്രകടനമാണ് വരുണ്‍ നടത്തിയത്. ഐപിഎല്ലില്‍ ഇത്തവണ അഞ്ച് വിക്കറ്റ് ഡല്‍ഹിക്കെതിരെ വീഴ്ത്തിയിരുന്നു വരുണ്‍. ഈ സീസണില്‍ 17 വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി നേടിയത്. അതും ഏഴില്‍ താഴെ ഇക്കോണമിയില്‍. ഓസ്‌ട്രേലിയക്കെതിരായ ടീമിലും വരുണ്‍ ഇടംപിടിച്ചിട്ടുണ്ട്.അടുത്ത ലേലത്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ സ്വന്തമാക്കാന്‍ വലിയ പോരാട്ടം തന്നെ ടീമുകള്‍ നടത്തും.

സിഎസ്‌കെയുടെ മാനം കാത്തവന്‍

സിഎസ്‌കെയുടെ മാനം കാത്തവന്‍

അവസാന മൂന്ന് മത്സരങ്ങള്‍ ജയിപ്പിച്ച് ചെന്നൈയുടെ മാനം കാത്തവനാണ് റിതുരാജ് ഗെയക്്വാദ്. മൂന്ന് അര്‍ധ സെഞ്ച്വറി തുടര്‍ച്ചയായി താരം നേടിയിരുന്നു. കോപ്പി ബുക്ക് ഷോട്ടുകള്‍ അടക്കമുള്ള സ്‌റ്റൈലന്‍ പ്രകടനമാണ് റിതുരാജില്‍ ഉള്ളത്. ആദ്യ മൂന്ന് കളിയില്‍ പരാജയപ്പെട്ടിട്ടത്ത് നിന്നാണ് റിതുരാജ് കളി മാറ്റിയത്. പിന്നീടുള്ള മൂന്ന് കളിയില്‍ കണ്ടത് മറ്റൊരു താരത്തെയാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത താരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ ഫിഫ്റ്റി നേടുന്ന താരവും റിതുരാജ് ഗെയ്ക്വാദാണ്. അടുത്ത തവണ ചെന്നൈ താരത്തെ വിട്ടുകളയാന്‍ സാധ്യതയില്ല. പക്ഷേ ടീമില്‍ അഴിച്ചുപണിയുള്ളതിനാല്‍ ഉറപ്പിക്കാനാവില്ല. അതുകൊണ്ട് താരലേലത്തില്‍ റിതുരാജിന് നല്ല ഡിമാന്‍ഡ് ഉണ്ടാവും.

യൂണിവേഴ്‌സ് ബോസ്

യൂണിവേഴ്‌സ് ബോസ്

പഞ്ചാബിന്റെ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ് ടീമില്‍ തുടരുമെന്ന് ഉറപ്പില്ലാത്ത താരം. ഈ സീസണിന്റെ ആദ്യ പാദിയില്‍ ഗെയ്‌ലിനെ ടീം ഇറക്കിയിരുന്നില്ല. എന്നാല്‍ പിന്നീടുള്ള ഏഴ് മത്സരങ്ങളില്‍ 288 റണ്‍സാണ് ഗെയ്ല്‍ അടിച്ചത്. ഗെയ്ല്‍ വന്ന ശേഷം പഞ്ചാബിനുണ്ടായ മാറ്റമാണ് ഏറ്റവും പ്രധാനം. ടി20യില്‍ സകല റെക്കോര്‍ഡും ഗെയ്‌ലിന്റെ പേരിലാണ്. കഴിഞ്ഞ ലേലത്തില്‍ ഗെയ്ല്‍ വലിയ വിലയ്ക്കല്ല വിറ്റുപോയത്. എന്നാല്‍ ടി20യില്‍ ഇപ്പോഴും ഗെയ്‌ലിനോളം മികച്ച ബാറ്റ്‌സ്മാനില്ല. ഗെയ്‌ലിനെ പഞ്ചാബ് വിട്ടുകൊടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. താരലേലത്തില്‍ ഗെയ്‌ലുണ്ടായാല്‍ ടീമുകള്‍ അദ്ദേഹത്തിനായി മുന്‍നിരയിലുണ്ടാവും.

Story first published: Tuesday, November 3, 2020, 20:57 [IST]
Other articles published on Nov 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+