For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍2020: പര്‍പ്പിള്‍ ക്യാപ്പില്‍ പുതുമുഖങ്ങളാകാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. അവസാന ഘട്ട ഒരുക്കങ്ങള്‍ നടത്തി ടീമുകള്‍ ഈ മാസം 20ന് ശേഷം യുഎഇയിലേക്ക് പോകും. നാട്ടിലെ പരിശോധന കൂടാതെ യുഎഇയില്‍ ആറ് ദിവസത്തെ ക്വറന്റൈനും താരങ്ങള്‍ക്കായി ഒരുക്കുന്നുണ്ട്. ബാറ്റിങ് വെടിക്കെട്ടുകൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഐപിഎല്ലില്‍ മികച്ച ബൗളിങ് പ്രകടനം കൊണ്ട് കൈയടി നേടുന്നവരും നിരവധിയാണ്. ഇതുവരെ ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടുന്നവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് നേടിയിട്ടില്ലെങ്കിലും ഇത്തവണ നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യന്‍ പേസ് ബൗളറും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരവുമായ മുഹമ്മദ് ഷമി ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപ്പിന് സാധ്യത കല്‍പ്പിക്കുന്ന ബൗളറാണ്. അതിവേഗ യോര്‍ക്കറുകളാണ് ഷമിയുടെ സവിശേഷത. 2019 സീസണില്‍ 14 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുമായി മിന്നും പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. 8.99 എക്കോണമി റേറ്റുള്ള ഷണി പഞ്ചാബിന്റെ പേസ് നിരയുടെ നട്ടെല്ലാണ്. വിക്കറ്റ് വീഴ്ത്താന്‍ പ്രത്യേക മികവുള്ള ഷമി 49 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 21 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ട്രന്റ് ബോള്‍ട്ട്

ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡിന്റൈ സൂപ്പര്‍ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടും ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ പ്രധാനിയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും വേണ്ടത്ര തിളങ്ങാതിരുന്ന ബോള്‍ട്ട് 2018 സീസണില്‍ ഡല്‍ഹിക്കുവേണ്ടി 18 വിക്കറ്റുമായി തിളങ്ങി. മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് ഇത്തവണ ബോള്‍ട്ട് ഇറങ്ങുന്നത്. 33 ഐപിഎല്ലില്‍ നിന്നായി 38 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയിട്ടുള്ളത്.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസീസിന്റെ അതിവേഗ ബൗളര്‍ പാറ്റ് കമ്മിന്‍സ് ഇത്തവണത്തെ താരലേലത്തിലെ മൂല്യമേറിയ താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 15.5കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. വേഗമാണ് താരത്തിന്റെ കരുത്ത്. 2017ല്‍ ഡല്‍ഹിക്കുവേണ്ടി 12 മത്സരത്തില്‍ നിന്ന് 15 വിക്കറ്റ് താരം വീഴ്ത്തിയിട്ടുണ്ട്. 16 ഐപിഎല്ലില്‍ നിന്നായി 17 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള കമ്മിന്‍സ് ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപിന് ഉടമായാകാന്‍ ഏറെ സാധ്യതയുണ്ട്.

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ പേസര്‍ ദീപക് ചഹാര്‍ ഇതിനോടകം ഇന്ത്യന്‍ ജഴ്‌സിയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ന്യൂബോളില്‍ അസാമാന്യമായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള താരമായ ചഹാറാണ് ചെന്നൈയുടെ പേസ് ബൗളിങ് കുന്തമുന. അവസാന സീസണില്‍ 17 മത്സരത്തില്‍നിന്ന് 22 വിക്കറ്റാണ് ചഹാര്‍ പിഴുതത്. 28കാരനായ താരം 34 ഐപിഎല്ലുകളില്‍ നിന്നായി 33 വിക്കറ്റാണ് വീഴ്ത്തിയത്. ഇത്തവണ പര്‍പ്പിള്‍ ക്യാപ് അവകാശികളുടെ സാധ്യതാ പട്ടികയില്‍ ചാഹറും ഉള്‍പ്പെടും.

യുസ്‌വേന്ദ്ര ചാഹല്‍

യുസ്‌വേന്ദ്ര ചാഹല്‍

ഇന്ത്യയുടെ സ്പിന്‍ താരം യുസ്‌വേന്ദ്ര ചാഹല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തുറുപ്പുചീട്ടാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ മിടുക്കനായ ചാഹല്‍ ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ്. കാരണം യുഎഇയിലെ പിച്ച് സ്പിന്നിന് അനൂകൂലമാണ്. 84 ഐപിഎല്‍ കളിച്ച് അനുഭവസമ്പത്തുള്ള ചാഹല്‍ 100 വിക്കറ്റും നേടിയിട്ടുണ്ട്. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Story first published: Saturday, August 15, 2020, 17:24 [IST]
Other articles published on Aug 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+