Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെകെആറിന് ഇവരെ വേണ്ട, തോറ്റിട്ടും കളിപ്പിച്ചില്ല, അടുത്ത സീസണില്‍ കളിക്കാനിടയില്ലാത്ത 5 താരങ്ങള്‍!!

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണില്‍ തകര്‍ന്ന് തരിപ്പണമായ ടീമാണ്. ആകെ ഏഴ് ജയങ്ങളാണ് അവര്‍ നേടിയത്. ഇടയ്ക്ക് ക്യാപ്റ്റനെ മാറ്റി അവര്‍ വലിയ പുലിവാല് പിടിക്കുകയും ചെയ്തു. അവസാന നിമിഷം റണ്‍റേറ്റ് ഇല്ലാത്തത് കാരണം അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ തകര്‍ന്ന് തരിപ്പണമായിട്ടും അവര്‍ കളിപ്പിക്കാത്ത അഞ്ച് താരങ്ങളുണ്ട്. ഒരുപക്ഷേ ഇവരെ കളിപ്പിച്ചിരുന്നെങ്കില്‍ കെകെആറിന്റെ തലവര മാറുമായിരുന്നു. അടുത്ത സീസണില്‍ ഇവര്‍ കെകെആറില്‍ തുടരാനുള്ള സാധ്യതയില്ല.

ഇംഗ്ലണ്ടിന്റെ കരുത്തന്‍

ഇംഗ്ലണ്ടിന്റെ കരുത്തന്‍

ടോം ബാന്റണ്‍ ഇംഗ്ലണ്ട് ടീമിലെ ബ്രാന്‍ഡ് നെയിമാണ്. കെവിന്‍ പീറ്റേഴ്‌സന്റെ പിന്‍ഗാമിയായി അറിയപ്പെടുന്ന താരമാണ് ബാന്റണ്‍. കെകെആര്‍ നിരയില്‍ ബാന്റണ്‍ വലിയ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല. ആര്‍സിബിക്കെതിരെയുള്ള മത്സരത്തിലാണ് ബാന്റണ്‍ ഇറങ്ങിയത്. ആകെ നേടിയത് 18 റണ്‍സും. ബാന്റണ് ഇറങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു ഇത്. രണ്ട് കളിയിലും ബാറ്റിംഗ് പൊസിഷനും മാറ്റി. കെകെആര്‍ പിന്നീട് ബാന്റണെ കളിപ്പിച്ചതുമില്ല. വിദേശ താരങ്ങള്‍ ഒരുപാട് ഉള്ളത് കൊണ്ട് ബാന്റണെ ടീം കൈവിടും. ഓപ്പണര്‍മാര്‍ ഒരുപാട് ടീമിലുണ്ട്.

സ്പിന്നറെ വേണ്ടേ വേണ്ട

സ്പിന്നറെ വേണ്ടേ വേണ്ട

കെകെആറിലെ മിസ്റ്ററി ബൗളറായിരുന്നു ക്രിസ് ഗ്രീന്‍. ഓസീസില്‍ നിന്നെത്തിയ ഓള്‍റൗണ്ട് പരിവേഷമുള്ള താരം കൂടിയാണ് ഗ്രീന്‍. കെകെആറിന്റെ അബദ്ധങ്ങളുടെ നീണ്ട നിരയില്‍ വരുന്നതാണ് ഗ്രീനും. ടി20യില്‍ ഏത് ടീമിന്റെ കഴുത്തറുക്കുന്ന താരമായിട്ടാണ് ഗ്രീന്‍ അറിയപ്പെടുന്നത്. മുംബൈക്കെതിരെ ഒരു കളി മാത്രമാണ് ആകെ ഗ്രീന്‍ കളിച്ചത്. ആകെ വഴങ്ങിയത് മൂന്നോവറില്‍ 24 റണ്‍സും. ടീമില്‍ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നീ പ്രമുഖ സ്പിന്നര്‍മാരുണ്ട്. കെകെആര്‍ അടുത്ത സീസണില്‍ ക്രിസ് ഗ്രീനിനെ ഒഴിവാക്കാന്‍ ഇതില്‍ കൂടുതല്‍ കാരണവും വേണ്ട.

മത്സരത്തില്‍ തോറ്റു

മത്സരത്തില്‍ തോറ്റു

ഐപിഎല്ലില്‍ പ്രാദേശിക ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മത്സരം നടന്നത് കെകെആറിലാണ്. റിങ്കു സിംഗ്, രാഹുല്‍ ത്രിപാഠി, നിഖില്‍ നായിക്ക് എന്നിവരായിരുന്നു ബാറ്റ്‌സ്മാന്‍മാരില്‍ മത്സരിച്ചു. രാഹുല്‍ ത്രിപാഠി അതില്‍ വിജയിച്ചു. ത്രിപാഠിയാണ് കെകെആറിന്റെ ദീര്‍ഘ കാല പ്ലാന്‍. റിങ്കു സിംഗ് ഒരു കളിയില്‍ കളിച്ചിരുന്നു. എന്നാല്‍ നിഖില്‍ നായിക് ഒരു കളിയിലും കളിച്ചില്ല. ഫിറ്റ്‌നെസ്സില്‍ പിറകോട്ട് പോയതും നിഖിലിന്റെ വീഴ്ച്ചയാണ്. അടുത്ത സീസണില്‍ ഉറപ്പായും നിഖില്‍ കളിക്കില്ല. കെകെആറിന് കളിപ്പിക്കാന്‍ താല്‍പര്യവുമില്ല.

മുംബൈയുടെ ക്രൈസിസ് മാന്‍

മുംബൈയുടെ ക്രൈസിസ് മാന്‍

കെകെആര്‍ വളരെ പ്രതീക്ഷയോടെ കണ്ട താരമാണ് സിദ്ധേഷ് ലാഡ്, മുംബൈ രഞ്ജി ടീമിന്റെ ക്രൈസ് മാനായി അറിയപ്പെടുന്ന താരമാണ് ലാഡ്. നേരത്തെ മുംബൈയില്‍ താരത്തിന് കളിക്കാന്‍ സാധിക്കാത്തത് അത്രയധികം വമ്പന്‍ താരങ്ങള്‍ ടീമിലുള്ളത് കൊണ്ടായിരുന്നു. അത് തന്നെ കൊല്‍ക്കത്തയിലും സംഭവിച്ചു. മുംബൈയില്‍ വെറും ഒരു കളിയിലാണ് സിദ്ധേഷ് കളിച്ചത്. 15 റണ്‍സും എടുത്തിരുന്നു. ഉത്തപ്പ പോയതോടെ ടീമില്‍ അവസരം സിദ്ധേഷിന് ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. കെകെആറില്‍ ഒരു കളി പോലും താരത്തിന് ലഭിച്ചില്ല. അടുത്ത സീസണില്‍ പുറത്തുപോകുമെന്ന് ഉറപ്പാണ് താരം.

മലയാളി പ്രതീക്ഷയും തകര്‍ന്നു

മലയാളി പ്രതീക്ഷയും തകര്‍ന്നു

കെകെആറിലെ മലയാളി താരമായിരുന്നു സന്ദീപ് വാര്യര്‍. എന്നാല്‍ പാറ്റ് കമ്മിന്‍സും കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും ഉള്ള ടീമില്‍ സ്ഥിരമായി കളിക്കുക സന്ദീപിന് കഠിനമായിരുന്നു. പ്രസീദ് കൃഷ്ണയെന്ന എക്‌സ്ട്രാ ബൗളറും ടീമിനുണ്ടായിരുന്നു. സന്ദീപ് മുംബൈക്കെതിരെ മാത്രമാണ് ആകെയുള്ള ഒരു മത്സരം കളിച്ചത്. ആ മത്സരത്തില്‍ 34 റണ്‍സും താരം വഴങ്ങി. പിന്നീട് കളിച്ചിട്ടുമില്ല. മൂന്ന് പേസര്‍മാരും ടീമില്‍ നന്നായി എറിയുന്നുണ്ടായിരുന്നു. അടുത്ത സീസണില്‍ സന്ദീപ് കെകെആറില്‍ തുടരാന്‍ യാതൊരു സാധ്യതയുമില്ല. പ്രധാന കാരണം കെകെആറിന് സന്ദീപിനെ കളിപ്പിക്കേണ്ട ആവശ്യമില്ലാത്തത് തന്നെയാണ്.

Story first published: Sunday, November 8, 2020, 20:41 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+