വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍2020: ഡെത്ത് ഓവറില്‍ 'പുലികള്‍', ആരാണ് ആ അഞ്ച് പേര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പൊതുവേ ബാറ്റിങ് വെടിക്കെട്ടുകൊണ്ടാണ് പേരുകെട്ടിട്ടുള്ളതെങ്കിലും ചില ബൗളര്‍മാരുടെ പ്രകടനവും ശ്രദ്ധേയമാകാറുണ്ട്. ബാറ്റിങ്ങിനെ അതിരുവിട്ടു പിന്തുണക്കുന്ന മൈതാനങ്ങളില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കുന്ന ചില ബൗളര്‍മാര്‍ ഏത് ടീമിന്റെയും നട്ടെല്ലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുന്ന ബൗളര്‍മാര്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഈ സീസണില്‍ ടീമുകളുടെ പ്രധാന ആശ്രയമായ അഞ്ച് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

പന്തിന്റെ വേഗതയില്‍ മായാജാലം കാട്ടി ബാറ്റ്‌സ്മാനെ കുടുക്കുന്ന ഡ്വെയ്ന്‍ ബ്രാവോ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്. ധോണിയുടെ വിശ്വസ്തനായ ബ്രാവോ തന്റെ പരിചയസമ്പത്തിനെ നന്നായി ഉപയോഗിക്കുന്ന ഒരാളാണ്. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയുന്നതിന് പ്രത്യേക കഴിവാണ് ബ്രാവോയ്ക്കുള്ളത്. പലപ്പോഴും ഡെത്ത് ഓവറുകളിലേക്ക് ധോണി മാറ്റിവെക്കുക ബ്രാവോയെ ആണ്. 134 ഐപിഎല്ലില്‍ നിന്നായി 147 വിക്കറ്റും 1483 റണ്‍സും ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ബ്രാവോ നേടിയിട്ടുണ്ട്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ഷമി. മികച്ച വേഗത്തിനൊപ്പം സ്വിങും യോര്‍ക്കറും സമന്വയിപ്പിച്ച ഷമിയുടെ പന്തുകള്‍ പലപ്പോഴും ബാറ്റ്‌സ്മാനെ വിറപ്പിക്കാറുണ്ട്. ബൗണ്‍സറുകളിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ഷമി തന്നെയാവും ഇത്തവണയും ഡെത്ത് ഓവറുകളിലെ പഞ്ചാബിന്റെ വിശ്വസ്തന്‍. 49 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ തുറപ്പുചീട്ടാണ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍.ടി20 ലീഗുകളില്‍ കളിച്ച് പരിചയസമ്പന്നനായ താരത്തെ നേരിടുക പ്രയാസമാണെന്ന് പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരും തുറന്നുസമ്മതിച്ചിട്ടുണ്ട്. മികച്ച വേഗത്തിനൊപ്പം കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിക്കുന്ന ആര്‍ച്ചറും ഇത്തവണത്തെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്. 21 ഐപിഎല്ലില്‍ നിന്നായി 26 വിക്കറ്റാണ് ആര്‍ച്ചറുടെ പേരിലുള്ളത്.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഡെത്ത് ഓവറില്‍ കൂടുതല്‍ ആശ്രയിക്കുക ക്രിസ് മോറിസിനെയാവും. ഇക്കവണ 10കോടിക്ക് ബംഗളൂരു ടീമിലെത്തിച്ച മോറിസ് ടി20 ലീഗുകളില്‍ കളിച്ച് വളരെ അനുഭവസമ്പത്തുള്ള താരമാണ്. 61 ഐപിഎല്ലില്‍ നിന്നായി 69 വിക്കറ്റും 517 റണ്‍സും മോറിസിന്റെ പേരിലുണ്ട്. തന്റെ ഉയരക്കൂടുതലിനെ മൈതാനത്ത് മുതലാക്കുന്ന താരമാണ് മോറിസ്.

ജസ്പ്രീത് ബൂംറ

ജസ്പ്രീത് ബൂംറ

ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറെന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബൂംറയെ വിശേഷിപ്പിക്കുന്നത്. അതിവേഗ യോര്‍ക്കറുകള്‍ക്കൊപ്പം പന്തിന്റെ വേഗത്തിലും നിയന്ത്രണം വരുത്തുന്ന ബൂംറ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. മുംബൈയുടെ നാല് ഐപിഎല്‍ കിരീടങ്ങളിലും ബൂംറയുടെ പങ്ക് നിര്‍ണ്ണായകമാണ്. 77 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റുകളാണ് ബൂംറയുടെ ഐപിഎല്ലിലെ സമ്പാദ്യം.

Story first published: Saturday, August 15, 2020, 17:23 [IST]
Other articles published on Aug 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X