വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആരാധകര്‍ ഇന്നും മറക്കാത്ത അഞ്ച് വെടിക്കെട്ട് പ്രകടനങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഗംഭീരമായി ഐപിഎല്‍ നടത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ബിസിസിഐ. വെടിക്കെട്ട് പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ഇത്തവണയും സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്താന്‍ വഴിയില്ല. ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കാനിരിക്കെ ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി പ്രകടനങ്ങളുണ്ട്. അതില്‍ അഞ്ച് പ്രധാന അതിവേഗ വെടിക്കെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആൻഡ്രെ റസല്‍

ആൻഡ്രെ റസല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കരീബിയന്‍ കരുത്ത്, ആൻഡ്രെ റസല്‍. 2019ലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ 13 പന്തില്‍ 48 റണ്‍സ് നേടിയ റസലിന്റെ വെടിക്കെട്ട് പ്രകടനം ആരാധകര്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് റസലിന്റെ ഈ വെടിക്കെട്ട് പ്രകടനം. 48 റണ്‍സില്‍ 46 റണ്‍സും ബൗണ്ടറികളിലൂടെയാണ് റസല്‍ സ്വന്തമാക്കിയത്. 26 പന്തില്‍ 67 റണ്‍സ് കെകെആറിന് വിജയിക്കാന്‍ വേണമെന്നിരിക്കെ റസല്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ 5 പന്ത് ബാക്കി നില്‍ക്കെ കെകെആര്‍ വിജയിച്ചു.

ആല്‍ബി മോര്‍ക്കല്‍

ആല്‍ബി മോര്‍ക്കല്‍

2012ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ആര്‍സിബിക്കെതിരേ ആല്‍ബി മോര്‍ക്കല്‍ 7 പന്തില്‍ 28 റണ്‍സ് നേടിയതും അവിസ്മരണീയമായ വെടിക്കെട്ടാണ്. അവസാന രണ്ട് ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടത് 43 റണ്‍സ്. ഈ സമയത്താണ് ആല്‍ബി മോര്‍ക്കല്‍ വെടിക്കെട്ട് എത്തിയത്. 3 സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ ഒരോവറില്‍ 28 റണ്‍സ് നേടിയ മോര്‍ക്കല്‍ മത്സരം ചെന്നൈയ്ക്കനുകൂലമാക്കി. അവസാന പന്തില്‍ 15 റണ്‍സ് വേണമെന്നിരിക്കെ ഡ്വെയ്ന്‍ ബ്രാവോ സിക്‌സിലൂടെ ചെന്നൈയെ വിജയത്തിലെത്തിച്ച നിമിഷം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

2015 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ് 11 പന്തില്‍ നേടിയത് 41 റണ്‍സ്. 210 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് എബിഡിയുടെ ബാറ്റിങ് വെടിക്കെട്ട് പിറന്നത്. ആദ്യ മൂന്ന് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി തുടങ്ങിയ എബിഡി പിന്നീട് കത്തിക്കയറി. ദൗര്‍ഭാഗ്യവശാല്‍ മത്സരത്തില്‍ 18 റണ്‍സിന് ആര്‍സിബി പരാജയപ്പെട്ടെങ്കിലും എബിഡിയുടെ വെടിക്കെട്ട് പ്രകടനം ഇന്നും ആരാധകരുടെ മനസില്‍ മായാതെയുണ്ട്.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

2017 സീസണില്‍ പൂനെ വാരിയേഴ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിസ് മോറിസ് 9 പന്തില്‍ അടിച്ചെടുത്തത് 38 റണ്‍സ്. നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെയായിരുന്നു മോറിസിന്റെ ഉജ്ജ്വല പ്രകടനം. മോറിസിന്റെ കരുത്തില്‍ 20 ഓവറില്‍ 205 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഡല്‍ഹിക്കായി. മത്സരത്തില്‍ 108 റണ്‍സിന് പുറത്തായ പൂനെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

സര്‍ഫ്രാസ് ഖാന്‍

സര്‍ഫ്രാസ് ഖാന്‍

2016 സീസണില്‍ 18കാരനായ സര്‍ഫ്രാസ് ഖാന്‍ സണ്‍റൈസേഴ്‌സ് െൈഹദരാബാദിനെതിരേ ആര്‍സിബിക്ക് വേണ്ടി നേടിയത് 10 പന്തില്‍ 35 റണ്‍സ്. ആര്‍സിബി 18 ഓവറില്‍ 3 വിക്കറ്റിന് 183 എന്ന നിലയില്‍ ഉള്ളപ്പോഴാണ് സര്‍ഫ്രാസ് ഖാനെത്തുന്നത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ കത്തിക്കയറിയ സര്‍ഫ്രാസ് ആര്‍സിബിയെ 227 എന്ന വമ്പന്‍ ടോട്ടലിലേക്കെത്തിച്ചു. മത്സരത്തില്‍ 45 റണ്‍സിന് ആര്‍സിബി വിജയിക്കുകയും ചെയ്തു.

Story first published: Thursday, August 20, 2020, 13:39 [IST]
Other articles published on Aug 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X