Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആരും ചാമ്പ്യന്മാരല്ല, പക്ഷേ ഇവര്‍ കരുത്തര്‍, കിരീടം നേടാന്‍ സാധ്യതയുള്ളവര്‍ ഈ നാല് ടീം!!

ദുബായ്: ഐപിഎല്‍ 2020ലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ചാമ്പ്യന്‍ ടീമായി ഒരാള്‍ പോലുമില്ല എന്നതാണ് സത്യം. പക്ഷേ എന്തൊക്കെ വന്നാലും നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറേണ്ടതുണ്ട്. ഇതുവരെയുള്ള മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളില്‍ ആ നാല് പേരെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. എന്നാലും പ്രകടനം കൊണ്ട് ഓള്‍റൗണ്ട് മികവ് കാണിച്ചവരെയാണ് സെമിയിലെത്താന്‍ സാധ്യതയുള്ളവരായി കാണുന്നത്. ആരും പരാജയപ്പെടുത്താന്‍ സാധ്യതയില്ലാത്ത ടീമായി യുഎഇയില്‍ മാറിയിരിക്കുകയാണ്.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

ഐപിഎല്‍ 2020ലെ ഏറ്റവും മികച്ച ടീം പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നാണ് വന്നത്. ബാക്കിയുള്ള ടീമുകളൊക്കെ ബാറ്റിംഗ് പിചിച്ചിലാണ് ജയം നേടിയത്. കൊല്‍ക്കത്ത ബൗളിംഗ് കൂടി ആനുകൂല്യം നേടുന്നിടതാണ് വിജയം നേടിയത്. ആദ്യ മത്സരത്തില്‍ ഫ്‌ളോപ്പായ കൊല്‍ക്കത്ത. ബാറ്റിംഗില്‍ ഫോമിലെത്തി കഴിഞ്ഞു. ശുഭ്മാന്‍ ഗില്ലും ഓയിന്‍ മോര്‍ഗനും ബാറ്റിംഗില്‍ ടീമിന്റെ കരുത്താണ്. റസ്സലും നിതീഷ് റാണയും വെടിക്കെട്ട് താരങ്ങളാണ്. ഇവര്‍ വമ്പന്‍ സ്‌കോര്‍ നേടാന്‍ കൊല്‍ക്കത്തയെ സഹായിക്കും. മറ്റൊന്ന് സന്തുലിതമായ ബൗളിംഗാണ്. പാറ്റ് കമ്മിന്‍സ് അപകടകാരിയാണ്. നാഗര്‍കോട്ടി അടക്കമുള്ള ബൗളര്‍മാരും മികച്ചവര്‍. സന്തുലിതമായ കെകെആര്‍ ടീം രണ്ട് ജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്.

മധ്യനിരയുടെ കരുത്ത്

മധ്യനിരയുടെ കരുത്ത്

ടൂര്‍ണമെന്റിലെ മികച്ച മധ്യനിരയുള്ള ടീമാണ് ഡല്‍ഹിയുടേത്. ബൗളിംഗും മുന്‍നിരയും അതുപോലെ തന്നെ. പൃഥ്വി ഷായും ശിഖര്‍ ധവാനും കഴിഞ്ഞാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, സ്‌റ്റോയിനിസ് എന്നീ അപകടകാരികളാണ് ടീമിലുള്ളത്. ഇവരെല്ലാം ഡല്‍ഹിയുടെ വിജയങ്ങളില്‍ പങ്കാളിയായിരുന്നു. ഡല്‍ഹിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. നാല് പോയിന്റുണ്ട് ടീമിന്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗ് നിരയും ഗംഭീരമാണ്. കഗിസോ റബാദ അപകടകാരിയാണ്. നോര്‍ത്ത്‌ജെ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, എന്നിവര്‍ പന്തെറിയാന്‍ മിടുക്കര്‍. ഒപ്പം പാര്‍ട് ടൈം ബൗളറായി സ്റ്റോയിനിസും. ഡല്‍ഹിക്ക് വിജയിക്കാന്‍ ഇവര്‍ ധാരാളമാണ്.

ആര്‍സിബിക്കും കുതിപ്പുണ്ടാക്കാം

ആര്‍സിബിക്കും കുതിപ്പുണ്ടാക്കാം

ആര്‍സിബി ഇത്തവണയും ബാറ്റിംഗ് കരുത്തില്‍ തന്നെയാണ് പിടിമുറുക്കിയിരിക്കുന്നത്. ദേവദത്ത് പടിക്കല്‍ ഓപ്പണിംഗില്‍ തിളങ്ങിയത് വിരാട് കോലിയുടെ ഭാരം കുറയ്ക്കുന്നുണ്ട്. കോലി പരാജയപ്പെട്ടാലും ടീമിന് വലിയ സ്‌കോര്‍ നേടാമെന്നായി. എബി ഡിവില്യേഴ്‌സ് മാരക ഫോമിലുമാണ്. ഒപ്പം ആരോണ്‍ ഫിഞ്ചും എത്തിയതോടെ ടൂര്‍ണമെന്റില്‍ ആരും പ്രതീക്ഷ കല്‍പ്പിക്കാത്ത ടീം നന്നായി തിളങ്ങി. രണ്ട് ജയം ആര്‍സിബിയും നേടി. പക്ഷേ അവരുടെ ബൗളിംഗ് നിര ഇപ്പോഴും ശക്തരല്ല. വലിയ സ്‌കോര്‍ ടീം നേടണമെന്നാണ് അവസ്ഥ. നവദീപ് സെയ്‌നിയും ചാഹലും ഉള്ളത് ബൗളിംഗ് നിലയില്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന കരുത്താണ്. ഇത്തവണ കിരീടം നേടാന്‍ സാധ്യത ആര്‍സിബിക്കുണ്ട്.

രാജസ്ഥാന്റെ പടയോട്ടം

രാജസ്ഥാന്റെ പടയോട്ടം

ആദ്യത്തെ രണ്ട് മത്സരത്തിലും റണ്‍സ് ഒഴുകിയത് രാജസ്ഥാന്‍ ബാറ്റിംഗിന്റെ ആഴം വ്യക്തമാക്കുന്നു. സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തേവാത്തിയ, ജോസ് ബട്‌ലര്‍ എന്നിവര്‍ രാജസ്ഥാന്റെ ബാറ്റിംഗ് കരുത്താണ്. വേണ്ടി വന്നാല്‍ ഒരു കൈ നോക്കാന്‍ ടോം കറനും ജോഫ്ര ആര്‍ച്ചറും തയ്യാറാണ്. ബൗളിംഗും തകര്‍പ്പന്‍ തന്നെയാണ്. കറനും ആര്‍ച്ചറും ഉനദ്കട്ടും എതിരാളികളെ വീഴ്ത്താന്‍ സാധിക്കുന്നവര്‍. കെകെആറിനെതിരെ ചില പിഴവുകള്‍ സംഭവിച്ചെങ്കിലും തോല്‍വി ഭാരം കുറച്ചത് രാജസ്ഥാന്റെ ബാറ്റിംഗിന്റെ ആഴം വ്യക്തമാക്കുന്നു. ഇത്തവണ ചാമ്പ്യന്‍മാരാകാന്‍ ഇവര്‍ക്കും സാധിക്കും. പക്ഷേ ഈ ടീമുകളൊന്നും ബാക്കിയുള്ള ടീമുകള്‍ക്ക് പരാജയപ്പെടുത്താന്‍ സാധിക്കാത്തവരല്ല.

Story first published: Thursday, October 1, 2020, 16:01 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+