Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നാലാം സ്ഥാനത്തെത്താന്‍ 4 ടീമുകള്‍, ഏറ്റവും സാധ്യത അവര്‍ക്ക് മാത്രം, റണ്‍റേറ്റ് കളി മാറ്റും

ദുബായ്: പ്ലേഓഫ് സാധ്യതകള്‍ ഐപിഎല്ലില്‍ കുഴഞ്ഞ് മറിയുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നത് അവസാന നിമിഷം വരെ സസ്‌പെന്‍സാണ്. പ്ലേഓഫ് നിലവില്‍ മുംബൈ ഇന്ത്യന്‍സ് മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ടൂര്‍ണമെന്റില്‍ എല്ലാവരും തുല്യരാണ്. പക്ഷേ റണ്‍റേറ്റ് പരിശോധിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏകദേശം പ്ലേഓഫ് ഉറപ്പിച്ചത് പോലെയാണ്. ബാക്കിയുള്ള നാല് ടീമുകള്‍ക്കാണ് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് കൊണ്ട് അവര്‍ക്ക് സാധ്യതയില്ല. പക്ഷേ ബാക്കിയുള്ള നാല് ടീമുകള്‍ക്കും ജയിച്ചാല്‍ മാത്രം പോര, മറ്റ് ടീമുകളുടെ ഫലവും നിര്‍ണായകമാണ്.

പഞ്ചാബിന് ജയിച്ചേ തീരൂ

പഞ്ചാബിന് ജയിച്ചേ തീരൂ

ഐപിഎല്ലിന്റെ കുതിച്ചുയര്‍ന്ന ടീമായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അവര്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. എന്നാല്‍ രാജസ്ഥാനോട് തോറ്റതോടെ പ്രതിസന്ധി വീണ്ടും തേടിയെത്തിയിരിക്കുകയാണ്. പഞ്ചാബിന് അടുത്ത കളിയില്‍ ജയിച്ചാല്‍ മാത്രം പോര, പകരം നെറ്റ് റണ്‍റേറ്റ് കൂടി ശ്രദ്ധിക്കേണ്ടി വരും. നാലാം സ്ഥാനത്താണ് അവരിപ്പോള്‍. ഹൈദരാബാദിന്റെ ഫലം അവര്‍ക്ക് നിര്‍ണായകമാണ്. നിലവില്‍ -0.133 ആണ് അവരുടെ റണ്‍റേറ്റ്. അവസാനത്തെ അഞ്ച് ടീമുകളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍റേറ്റാണിത്. കൊല്‍ക്കത്ത, രാജസ്ഥാന്‍ എന്നിവര്‍ക്കും 12 പോയിന്റുണ്ട്. ഇവര്‍ തമ്മില്‍ കളിക്കുന്നതിനാല്‍ ഒരാള്‍ 14 പോയിന്റ് ഉറപ്പായും ഉണ്ടാവും. അതുകൊണ്ട് അടുത്ത മത്സരത്തില്‍ ജയിക്കുക മാത്രമാണ് പഞ്ചാബിന്റെ ഓപ്ഷന്‍.

റോയലായി രാജസ്ഥാന്‍

റോയലായി രാജസ്ഥാന്‍

ടൂര്‍ണമെന്റിന്റെ അവസാനം ഫോം വീണ്ടെടുത്തിരിക്കുകയാണ് രാജസ്ഥാന്‍. അവര്‍ക്കിനിയുള്ള മത്സരം ജയിച്ചാല്‍ മാത്രം മതി. ബെന്‍ സ്‌റ്റോക്‌സ് അവരുടെ മാച്ച് വിന്നറായി മാറിയിരിക്കുകയാണ്. കെകെആറിനെതിരെ അവര്‍ ജീവന്‍ മരണ പോരാട്ടമാണ്. -0.377 ആണ് അവരുടെ റണ്‍റേറ്റ്. ഇത് വളരെ മോശമാണ്. വലിയ ജയം നേടുകയും മറ്റ് ടീമുകള്‍ തോല്‍ക്കേണ്ടത് അവര്‍ക്ക് ആവശ്യവുമാണ്. 14 പോയിന്റ് അവര്‍ നേടുകയും, പഞ്ചാബോ ഹൈദരാബാദോ ആയി പോയിന്റില്‍ ടൈ ആവുകയോ ചെയ്താലും രാജസ്ഥാന്‍ പുറത്താവും. റണ്‍റേറ്റില്‍ മറ്റ് രണ്ട ടീമുകളും മുന്നിലാണ്. വലിയ ജയം തന്നെ രാജസ്ഥാന്‍ നേടേണ്ടി വരും.

കൊല്‍ക്കത്തയ്ക്ക് ഭാഗ്യം വേണം

കൊല്‍ക്കത്തയ്ക്ക് ഭാഗ്യം വേണം

നാലിലുള്ള ടീമില്‍ ഏറ്റവും ഭാഗ്യം വേണ്ടത് കൊല്‍ക്കത്തയ്ക്കാണ്. രാജസ്ഥാനെതിരെ അവവര്‍ വമ്പന്‍ ജയം നേടണം. പഞ്ചാബും ഹൈദരാബാദും ഉറപ്പായും തോല്‍ക്കുകയും വേണം. അവസാന നാല് കളിയില്‍ മൂന്നിലും തോറ്റതാണ് കൊല്‍ക്കത്തയെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ടത്. പ്ലേഓഫ് ഉറപ്പിച്ച ടീമായിരുന്നു അവര്‍. -0.467 ആണ് കെകെആറിന്റെ റണ്‍റേറ്റ്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മോശം റണ്‍റേറ്റാണിത്. 14 പോയിന്റ് എല്ലാ ടീമിനും ലഭിച്ചാല്‍ കൊല്‍ക്കത്ത പുറത്താവും. അതേസമയം രാജസ്ഥാനെതിരായ തോല്‍വിയും അവരുടെ സാധ്യതകള്‍ ഇല്ലാതാക്കും.

ഷാര്‍ജയിലെ സാധ്യത

ഷാര്‍ജയിലെ സാധ്യത

ഹൈദരാബാദിനാണ് ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യതയുള്ളത്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവര്‍ എളുപ്പത്തില്‍ പ്ലേഓഫിലെത്തും. കാരണം നെറ്റ് റണ്‍റേറ്റില്‍ വളരെ മുന്നിലാണ് ഹൈദരാബാദ്. +0.396 ആണ് അവരുടെ റണ്‍റേറ്റ്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍റേറ്റാണിത്. പക്ഷേ രണ്ട് മത്സരങ്ങളും അവര്‍ ജയിക്കണം. ഷാര്‍ജയിലാണ് അവരുടെ രണ്ട് മത്സരങ്ങളും നടക്കുന്നത്. ടൂര്‍ണമെന്റിലെ മുന്‍നിര ടീമുകളോടാണ് അവരുടെ മത്സരം. ഇന്ന് ബാംഗ്ലൂരിനോടാണ് അവരുടെ രണ്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത്. പിന്നെയുള്ളത് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ഷാര്‍ജയിലെ ബാറ്റിംഗ് പിച്ചില്‍ കരുത്തരായ ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയ്ക്ക് വലിയ സാധ്യതയുമുണ്ട്.

Story first published: Saturday, October 31, 2020, 12:12 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+