IPL 2020: എതിരാളികള്‍ ഭയക്കണം ഈ മൂന്ന് ഓപ്പണിങ് കൂട്ടുകെട്ടിനെ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിലെ കൊറോണ പ്രതിസന്ധികള്‍ പരിഗണിച്ച് യുഎഇയാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ വേദി. ബാറ്റിങ് വെടിക്കെട്ടുകൊണ്ട് വിസ്മയിപ്പിക്കാന്‍ ടീമുകളും താരങ്ങളും തയ്യാറായിക്കഴിഞ്ഞു. കരുത്തുറ്റ ടീമുമായാണ് എട്ട് ഫ്രാഞ്ചൈസികളും ഇത്തവണ ഇറങ്ങുന്നത്. ഇതില്‍ ആരാധകരുടെ പ്രിയങ്കരരും എന്നാല്‍ എതിരാളികള്‍ കരുതിയിരിക്കേണ്ടതുമായ മൂന്ന് വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ട് ഏതൊക്കെയാണെന്ന് നോക്കാം.

കെഎല്‍ രാഹുല്‍-ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ താരം കെ എല്‍ രാഹുലും കൂടിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ഇരുവരുടേയും കൂട്ടുകെട്ട് എതിരാളികള്‍ക്ക് ചങ്കിടിപ്പേറ്റുമെന്നുറപ്പാണ്. അവസാന സീസണുകളിലായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന രാഹുല്‍ ഇത്തവണ ടീമിന്റെ നായകനാണ്. 2018 സീസണില്‍ 659 റണ്‍സും അവസാന സീസണില്‍ 593 റണ്‍സുമാണ് രാഹുലിന്റെ സമ്പാദ്യം. പഞ്ചാബിനൊപ്പം 40ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന ഗെയ്‌ലും എതിര്‍ ടീം ബൗളര്‍മാരുടെ ഉറക്കം കെടുത്തുമെന്നുറപ്പ്. 490 റണ്‍സാണ് അവസാന സീസണില്‍ ഗെയ്ല്‍ അടിച്ചെടുത്തത്.

ഡേവിഡ് വാര്‍ണര്‍-ജോണി ബെര്‍സ്‌റ്റോ
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഈ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ഓപ്പണിങ് കൂട്ടുകെട്ട് എതിരാളികളുടെ പേടി സ്വപ്‌നമാണ്. അവസാന സീസണില്‍ 10 മത്സരത്തില്‍ നിന്ന് 55.62 ശരാശരിയില്‍ 445 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. അതും 157.24 സ്‌ട്രൈക്ക് റേറ്റില്‍. വാര്‍ണര്‍ 69.2 ശരാശരിയില്‍ 692 റണ്‍സുമായി ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ ഹൈദരാബാദിന്റെ നായകനാണ് വാര്‍ണര്‍. 2016ലെ ഐപിഎല്‍ ജേതാക്കളായ ഹൈദരാബാദിന്റെ പ്രതീക്ഷയും എതിരാളികളുടെ ചങ്കിടുപ്പുമാണ് ഈ ഓപ്പണിങ് കൂട്ടുകെട്ട്.

രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക്
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കും ചേരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടും എതിരാളികളുടെ പേടിസ്വപ്‌നമാണ്. നിലയുറപ്പിച്ചാല്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. അവസാന സീസണില്‍ 529 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഡീ കോക്ക്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ഇത്തവണ ഓപ്പണറായി എത്തിയേല്‍ എതിരാളികള്‍ ഭയക്കണം. ഇത്തവണ അഞ്ചാം ഐപിഎല്‍ കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications