Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് അപ്രതീക്ഷിതമായി നായകനായ മൂന്നുപേര്‍?

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. കഴിഞ്ഞ 12 വര്‍ഷമായി ആരാധക പിന്തുണയിലും ടിവി വ്യൂവര്‍ഷിപ്പിലും മറ്റ് ലീഗുകളേക്കാള്‍ ഏറെ മുന്നിലാണ് ഐപിഎല്‍. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍ നാല് കിരീടം മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ച രോഹിത് ശര്‍മയാണ്. മൂന്ന് കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനിച്ച എം എസ് ധോണിയും ഐപിഎല്‍ ചരിത്രത്തിലെ മികച്ച നായകന്മാരില്‍ ഒരാളാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഫ്രാഞ്ചൈസികള്‍ നായകനായി തിരിഞ്ഞെടുത്ത മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത്-റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്

സ്റ്റീവ് സ്മിത്ത്-റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് ലഭിച്ചിരുന്ന സമയത്ത് പകരമെത്തിയ ടീമായിരുന്നു റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്. എം എസ് ധോണിയും ഉള്‍പ്പെട്ട ടീമില്‍ ആദ്യം നായകനായി ധോണിയെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ധോണി നായകനായി 2016 സീസണില്‍ ടീം തീര്‍ത്തും നിരാശപ്പെടുത്തി. അതിനാല്‍ത്തന്നെ 2017 സീസണില്‍ ധോണിയെ തഴഞ്ഞ് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സ് നായകനായി പ്രഖ്യാപിക്കുകയായിരുന്നു.

ധോണിയെ മാറ്റി സ്മിത്തിനെ നായകനാക്കിയത് ശരിക്കും ആരാധകരെ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് തീരുമാനം ശരിയാണെന്ന് തെളിയിച്ച് 2017 സീസണില്‍ ഫൈനലില്‍ കളിക്കാന്‍ പൂനെയ്ക്കായി. മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ ഒരു റണ്‍സിന് പൂനെ പരാജയപ്പെടുകയായിരുന്നു.

ആരോണ്‍ ഫിഞ്ച്-പൂനെ വാരിയേഴ്‌സ്

ആരോണ്‍ ഫിഞ്ച്-പൂനെ വാരിയേഴ്‌സ്

സൗരവ് ഗാംഗുലി, യുവരാജ് സിങ് എന്നിവര്‍ നായകന്മാരായി നയിച്ച പൂനെ വാരിയേഴ്‌സിനെ നയിക്കാന്‍ 2013 സീസണില്‍ മാനേജ്‌മെന്റ് തീരുമാനിച്ചത് ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെയായിരുന്നു. യുവരാജ് സിങ്,റോസ് ടെയ്‌ലര്‍,മര്‍ലോണ്‍ സാമുവല്‍സ്,റോബിന്‍ ഉത്തപ്പ എന്നിവരെയെല്ലാം മറികടന്നാണ് ഫിഞ്ച് പൂനെയുടെ നായകനായത്. ഏഞ്ചലോ മാത്യൂസിന് പരിക്കേറ്റതിനിലാണ് പകരം നായകനെ ടീമിന് തേടേണ്ടിവന്നത്. എന്നാല്‍ പരിചയസമ്പത്തില്ലാത്ത ഫിഞ്ചിന് കീഴില്‍ 10 മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമാണ് പൂനെയ്ക്ക് നേടാനായത്.

ജെയിംസ് ഹോപ്‌സ് - ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ജെയിംസ് ഹോപ്‌സ് - ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

2011 സീസണിലെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഹോപ്‌സിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകസ്ഥാനം ഏല്‍പ്പിച്ചത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. സ്ഥിരം നായകനായിരുന്ന വീരേന്ദര്‍ സെവാഗ് അവസാന മൂന്ന് മത്സരത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് പകരക്കാരനായി ഹോപ്‌സിനെ നിയമിച്ചത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ മറികടന്നാണ് ഹോപ്‌സ് നായകനായത്. എന്നാല്‍ നയിച്ച മൂന്ന് മത്സരത്തിലും ടീമിനെ വിജയിപ്പിക്കാന്‍ ഹോപ്‌സിനായില്ല.

Story first published: Saturday, August 22, 2020, 10:03 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+