ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയിട്ടില്ല, എന്നാല്‍ ഓറഞ്ച് ക്യാപ് നേടാന്‍ കരുത്തര്‍; ഇവരാണ് ആ മൂന്നുപേര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുവതാരങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കാരണം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമിലേക്കുള്ള വാതില്‍വരെ തുറക്കപ്പെടും. ജസ്പ്രീത് ബൂംറ,ഹര്‍ദിക് പാണ്ഡ് തുടങ്ങിയ നിരവധി താരങ്ങള്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ താരങ്ങളാണ്. യുവതാരങ്ങള്‍ക്ക് വലിയ അവസരം തന്നെയാണ് ഐപിഎല്‍ ഒരുക്കിനല്‍കുന്നത്. ഇത്തവണയും നിരവധി യുവതാരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഈ സീസണില്‍ ഓറഞ്ച് ക്യാപ്പ് വരെ നേടാന്‍ കെല്‍പ്പുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദേവദത്ത് പടിക്കല്‍
സമീപകാലത്തായി ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരമാണ് ദേവദത്ത് പടിക്കല്‍. കര്‍ണാടകക്കാരനായ ദേവദത്തിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയാണ് ഈ സീസണില്‍ കളിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ ശേഷിയുള്ള താരം ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നേ ഉള്ളൂവെങ്കിലും ഓറഞ്ച് ക്യാപ്പ് വരെ നേടാന്‍ പ്രതിഭയുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും ടോപ് സ്‌കോററായിരുന്നു ദേവദത്ത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ ശൈലിയോട് ഉപമിക്കുന്ന ബാറ്റിങ്ങാണ് ദേവദത്തിന്റേത്. വിജയ് ഹസാരെ ട്രോഫിയില്‍ 11 മത്സരത്തില്‍ നിന്ന് 609 റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 456 റണ്‍സുമാണ് ദേവ്ദത്ത് നേടിയത്.

യശ്വസി ജയ്‌സ്വാള്‍
ഇക്കഴിഞ്ഞ അണ്ടര്‍19 ലോകകപ്പിലൂടെ ശ്രദ്ധേയനായ യശ്വസി ജയ്‌സ്വാള്‍ തന്റെ കന്നി ഐപിഎല്‍ കളിക്കാനൊരുങ്ങുകയാണ്. അനുഭവസമ്പത്ത് കുറവാണെങ്കിലും ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടാന്‍ പ്രതിഭയുള്ള യുവതാരം തന്നെയാണ് ജയ്‌സ്വാള്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ജയ്‌സ്വാള്‍. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലും തിളങ്ങിയ താരത്തിന് 20 ലക്ഷമായിരുന്നു അടിസ്ഥാന വിലയെങ്കിലും 2.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയാണ് ജയ്‌സ്വാളിന്റെ തലവര മാറ്റിയത്. ജാര്‍ഖണ്ഡിനെതിരേ മുംബൈയ്ക്കുവേണ്ടി 154 പന്തില്‍ 203 റണ്‍സാണ് താരം നേടിയത്. ഇതില്‍ 17ഫോറും 12 സിക്‌സും ഉള്‍പ്പെടും. ഇന്ത്യയുടെ വാഗ്ദാനമായി ഇതിനോടകം ജയ്‌സ്വാള്‍ പേരെടുത്ത് കഴിഞ്ഞു.

ഇഷാന്‍ കിഷന്‍
ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളായ ഇഷാന്‍ കിഷന് ഐപിഎല്ലില്‍ മികച്ച റെക്കോഡാണുള്ളത്. ഇതുവരെ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ട് ശ്രദ്ധേയനാണ് 22കാരനായ ഇഷാന്‍ കിഷന്. 37 ഐപിഎല്ലില്‍ നിന്നായി 695 റണ്‍സ് നേടിയ ഇഷാന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും സജീവ സാന്നിധ്യമായ ഇഷാന്‍ കിഷനും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ കെല്‍പ്പുള്ള താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications